Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ടിവി കണ്ടിരുന്ന് ഉറങ്ങിയ മകളെ ബെഡ്‌റൂമിലേക്ക് എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചത് സ്വന്തം പിതാവ്; സംഭവം പുറംലോകം അറിഞ്ഞത് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മ തിരിച്ചെത്തിയതോടെ; പതിനൊന്നുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പിതാവിന് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും

ടിവി കണ്ടിരുന്ന് ഉറങ്ങിയ മകളെ ബെഡ്‌റൂമിലേക്ക് എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചത് സ്വന്തം പിതാവ്; സംഭവം പുറംലോകം അറിഞ്ഞത് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മ തിരിച്ചെത്തിയതോടെ; പതിനൊന്നുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പിതാവിന് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും

ജംഷാദ് മലപ്പുറം

മലപ്പുറം: വീട്ടിൽ ടിവി കണ്ടിരുന്ന മകൾ ഉറങ്ങിപ്പോയപ്പോൾ പിതാവ് ബെഡ് റൂമിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. പീഡനം നടത്തിയത് മാതാവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ. പതിനൊന്നുകാരിയെ ലൈംഗിക പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും. പതിനൊന്നുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ പിതാവിനെ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതിയാണ് ജീവപര്യന്തം തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

മലപ്പുറം കാടമ്പുഴ മേഖലയിലെ താമസക്കാരനായ നാല്പതുകാരനെയാണ് ജഡ്ജി എ വി നാരായണൻ ശിക്ഷിച്ചത്. 2016 ഒക്ടോബർ ആറിനും ഏഴിനുമാണ് കേസിന്നാസ്പദമായ സംഭവം നടന്നത്. വീട്ടിൽ ഏറെ നേരം ടിവി കണ്ടിരുന്ന കുട്ടി ഉറങ്ങിപ്പോയപ്പോൾ പിതാവ് ബെഡ് റൂമിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ മാതാവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഇത്. മാതാവ് തിരിച്ചെത്തിയപ്പോൾ കുട്ടി പീഡന വിവരം അറിയിക്കുകയായിരുന്നു.

ഒക്ടോബർ എട്ടിന് മാതാവ് കാടാമ്പുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിനെ തുടർന്ന് പിറ്റേന്ന് പ്രതി അറസ്റ്റിലായി. വിധിയനുസരിച്ചുള്ള പിഴ സംഖ്യ ഒടുക്കാത്ത പക്ഷം ആറുമാസത്തെ അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. അതോടൊപ്പം പീഡനത്തിനിരയായ പെൺകുട്ടിക്ക് സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപ ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് കോടതി ജില്ലാ ലീഗൽ സർവ്വീസസ് അഥോറിറ്റിക്ക് നിർദ്ദേശം നൽകി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഐഷ പി ജമാൽ ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP