Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുംഭമാസ പൂജകൾക്ക് പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട നാളെ അടക്കും; മീനമാസ പൂജകൾക്കായി ക്ഷേത്രനട മാർച്ച് 13ന് തുറക്കും

കുംഭമാസ പൂജകൾക്ക് പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട നാളെ അടക്കും; മീനമാസ പൂജകൾക്കായി ക്ഷേത്രനട മാർച്ച് 13ന് തുറക്കും

സ്വന്തം ലേഖകൻ

ശബരിമല: കുംഭമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട നാളെ രാത്രി 10 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. കുംഭമാസ പൂജകൾക്കായി ക്ഷേത്രനട തുറന്ന കഴിഞ്ഞ 13-ാം തീയതി മുതൽ അയ്യപ്പദർശനത്തിനായി വൻ ഭക്തജന തിരക്കായിരുന്നു.18 ന് രാവിലെ 5 ന് നടതുറക്കും. 5.15 മുതൽ 11.15 വരെ നെയ്യഭിഷേകം.

7.30 ന് ഉഷപൂജ. ഉച്ചക്ക് 11 മണിക്ക് സഹസ്രകലശാഭിഷേകം.ഓരോ ദിവസവും കളഭാഭിഷേകവും പടിപൂജയും കണ്ടു തൊഴാനും വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. മീനമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര തിരുനട മാർച്ച് 13ന് വൈകുന്നേരം 5 ന് തുറക്കും.18 ന് രാത്രിയാണ് നട അടയ്ക്കുക. ശബരിമലയിൽ ഉത്സവം ആരംഭിക്കുന്നത് മാർച്ച് 28ന് ആണ്. കൊടിയേറ്റ് മാർച്ച് 29 ന് രാവിലെ 9.15ന് നടക്കും.ഏപ്രിൽ 7ന് ആറാട്ടോടുകൂടി ഉത്സവത്തിന് കൊടിയിറങ്ങും.



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP