Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൊതു ഇടങ്ങൾ മലിനമാക്കുന്നവർക്കെതിരെ നടപടിയുമായി സുൽത്താൻ ബത്തേരി നഗരസഭ; തുപ്പി വൃത്തികേടാക്കുന്നവരിൽ നിന്നും പിഴയായി ഈടാക്കുന്നത് 500 രൂപ

പൊതു ഇടങ്ങൾ മലിനമാക്കുന്നവർക്കെതിരെ നടപടിയുമായി സുൽത്താൻ ബത്തേരി നഗരസഭ; തുപ്പി വൃത്തികേടാക്കുന്നവരിൽ നിന്നും പിഴയായി ഈടാക്കുന്നത് 500 രൂപ

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: പൊതുസ്ഥലങ്ങൾ മലിനമാക്കിയവർക്കെതിരെ നടപടിയുമായി സുൽത്താൻ ബത്തേരി നഗരസഭ. ബത്തേരി ടൗണിലെ റോഡിൽ 'തുപ്പിയ' അഞ്ചുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നഗരസഭാ ആരോഗ്യവിഭാഗവും ബത്തേരി പൊലീസും ചേർന്നാണ് നടപടി തുടങ്ങിയിട്ടുള്ളത്. പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്കും മല-മൂത്രവിസർജനം നടത്തുന്നവർക്കുംനേരെ നടപടി സ്വീകരിക്കാൻ കഴിഞ്ഞ ജനുവരിയിലാണ് നഗരസഭാ കൗൺസിൽ തീരുമാനമെടുത്തത്. കേരള മുനിസിപ്പൽ ആക്ട് 341 പ്രകാരമാണ് പിഴ ഈടാക്കുന്നത്. വരുംദിവസങ്ങളിലും തുടർച്ചയായി ടൗണിൽ പരിശോധന നടത്തുമെന്ന് നഗരസഭാധികൃതർ അറിയിച്ചു.

പഴയ ബസ് സ്റ്റാൻഡ്, ചുങ്കം ജങ്ഷൻ, എംജി റോഡ്, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിക്കപ്പെട്ടത്. മുന്നറിയിപ്പ് വകവെക്കാതെ, വെറ്റില മുറുക്കാൻ ചില്ലറയായി വിൽപ്പന നടത്തുകയും കടയുടെ മുൻവശം മുറുക്കി തുപ്പി വൃത്തിഹീനമാക്കുകയും ചെയ്തതിന്റെ പേരിൽ മൂന്നു കടകൾക്കുനേരെയും നഗരസഭാ നടപടിയാരംഭിച്ചു. കടയുടമകളിൽനിന്ന് പിഴയീടാക്കുന്നതിനായി നോട്ടീസ് നൽകിയിട്ടുണ്ട്. തുപ്പി വൃത്തികേടാക്കുന്നവരിൽനിന്ന് നഗരസഭ 500 രൂപയാണ് പിഴ ഈടാക്കുന്നത്. അതേസമയം, പൊലീസ് കേസെടുത്താൻ 2000 രൂപവരെ കോടതിയിൽ പിഴയൊടുക്കേണ്ടിവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP