Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളാ കൗമുദിയുടെ മുൻ ഉടമയും എഡിറ്ററും കലാകൗമുദി സ്ഥാപകനുമായ എം.എസ് മണി അന്തരിച്ചു; അന്ത്യം പുലർച്ചെ തിരുവനന്തപുരത്തെ വസതിയിൽ വെച്ച്; വിട പറഞ്ഞത് തലസ്ഥാനത്തെ ഏറ്റവും വലിയ മാധ്യമ കുലപതി; സംസ്ഥാന സർക്കാരിന്റെ കേസരി പുരസ്‌ക്കാര ജേതാവ് കൂടിയായ മണിയുടെ മരണത്തിൽ മനം നൊന്ത് കേരളം

കേരളാ കൗമുദിയുടെ മുൻ ഉടമയും എഡിറ്ററും കലാകൗമുദി സ്ഥാപകനുമായ എം.എസ് മണി അന്തരിച്ചു; അന്ത്യം പുലർച്ചെ തിരുവനന്തപുരത്തെ വസതിയിൽ വെച്ച്; വിട പറഞ്ഞത് തലസ്ഥാനത്തെ ഏറ്റവും വലിയ മാധ്യമ കുലപതി; സംസ്ഥാന സർക്കാരിന്റെ കേസരി പുരസ്‌ക്കാര ജേതാവ് കൂടിയായ മണിയുടെ മരണത്തിൽ മനം നൊന്ത് കേരളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ കൗമുദി ദിനപ്പത്രത്തിന്റെയും അനുബന്ധ പ്രസിദ്ധീകരണങ്ങളുടെയും ഉടമയും എഡിറ്ററുമായി ദീർഘകാലം സേവനം അനുഷ്ഠിക്കുകയും കലാകൗമുദിയുടെ സ്ഥാപക എഡിറ്ററും ഉടമയുമായി തുടരുകുയം ചെയ്തിരുന്ന വിശ്രുത മാധ്യമ കുലപതി എം.എസ് മണി അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരം കുമാരപുരത്തെ സ്വവസതിയിൽ വച്ചായിരുന്നു മരണം.

കേരളത്തിലെ ഏറ്റവും വലിയ മാധ്യമങ്ങളിൽ ഒന്നായ കേരളാ കൗമുദിയുടെ ഉടമയായിരുന്നു ദീർഘകാലം. കേരളാ കൗമുദിയുടെ സ്ഥാപകനായ സുകുമാരന്റെ മക്കളിൽ ഒരാളാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് കുടുംബ വ്യവഹാരത്തിൽ തൊട്ടതോടെയാണ് കേരളാ കൗമുദിയുടെ ഉടമസ്ഥാവകാശം നഷ്ടമാകുന്നത്. കേരളാ കൗമുദിയുടെ ഉടമയായി തുടരുമ്പോൾ തന്നെ കലാകൗമുദിയും ആരംഭിച്ചിരുന്നതിനാൽ കേസിൽ തോറ്റതോടെ കലാകൗമുദി പ്രസിദ്ധീകരണങ്ങൾ നടത്തി വരികയായിരുന്നു.

കലാകൗമുദി വാരിക, സായാഹ്ന പത്രം, വെള്ളിനക്ഷത്രം തുടങ്ങി ഒട്ടേറെ പ്രസിദ്ധീകരണങ്ങളുടെ ഉടമയാണ് ഇപ്പോൾ അന്തരിച്ച മണി. 2018ലാണ് അദ്ദേഹത്തെ തേടി കേസരി മാധ്യമ അവാർഡ് എത്തിയത്. കേരളത്തിലെ തന്നെ മുതിർന്ന മാധ്യമ പ്രവർത്തകരിൽ ഒന്നാമനായിരുന്നു അദ്ദേഹം. 1941ൽ കൊല്ലം ജില്ലയിൽ കേരളാ കൗമുദി സ്ഥാപകനായ കെ. സുകുമാരന്റെയും മാധവി സുകുമാരന്റെയും മൂത്ത പുത്രനായാണ് ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും ബിഎസ് സി ഡിഗ്രി എടുത്ത ശേഷം മാധ്യമ പ്രവർത്തനത്തിൽ തുടക്കം കുറിച്ചു.

കേരളാ കൗമുദിയുടെ സ്റ്റാഫ് റിപ്പോർട്ടറായാണ് മാധ്യമ പ്രവർത്തനത്തിലേക്കുള്ള അദ്ദേഹത്തിന്റെ രംഗ പ്രവേശം. 1962ലെ ലോക്‌സഭാ രാജ്യസഭാ റിപ്പോർട്ടിങ്ങുകൡ ശ്രദ്ധ നേടിയിരുന്നു. 1965ൽ കേരളത്തിൽ തിരിച്ചെത്തിയതിന് ശേഷം കേരളാ കൗമുദിയുടെ എഡിറ്റോറിയൽ വിഭാഗദത്തിന്റെ ചുമതല ദീർഘകാലം വഹിച്ചത് അദ്ദേഹമായിരുന്നു. ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈററി, ഇന്ത്യാ ന്യൂസ് പേപ്പേഴ്‌സ് എഡിറ്റേഴ്‌സ് കോൺഫറൻസ് എന്നിവയിലെ കമ്മറ്റി അംഗമായി പ്രവർത്തിച്ചിരുന്നു. മാധ്യമ രംഗത്ത് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് അംബേദ്ക്കർ, കേസരി അവാർഡുകളും അദ്ദേഹത്തെ തേടി എത്തുക ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP