Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്തരിച്ചത് അറിയപ്പെടുന്ന സിനിമാ നിർമ്മാതാവും മോഡേൺ ഡയഗ്നോസ്റ്റിക് സെന്റർ സ്ഥാപകനും; ഒമാൻ ആൻഡ് റോയൽ ഒമാൻ പൊലീസ് മുൻ ചീഫ് മെഡിക്കൽ ഓഫിസറായും സേവനം അനുഷ്ഠിച്ച ഡോ. ബാബു ചാക്കോയുടെ നിര്യാണത്തിൽ അനുശോചിച്ച് ഒരു നാട് മുഴുവനും

അന്തരിച്ചത് അറിയപ്പെടുന്ന സിനിമാ നിർമ്മാതാവും മോഡേൺ ഡയഗ്നോസ്റ്റിക് സെന്റർ സ്ഥാപകനും; ഒമാൻ ആൻഡ് റോയൽ ഒമാൻ പൊലീസ് മുൻ ചീഫ് മെഡിക്കൽ ഓഫിസറായും സേവനം അനുഷ്ഠിച്ച ഡോ. ബാബു ചാക്കോയുടെ നിര്യാണത്തിൽ അനുശോചിച്ച് ഒരു നാട് മുഴുവനും

സ്വന്തം ലേഖകൻ

കോട്ടയം: മോഡേൺ ഡയഗ്നോസ്റ്റിക് സെന്റർ സ്ഥാപകനും ഒമാൻ ആൻഡ് റോയൽ ഒമാൻ പൊലീസ് മുൻ ചീഫ് മെഡിക്കൽ ഓഫിസറും സിനിമാ നിർമ്മാതാവുമായ ഡോ. ബാബു ചാക്കോ (75) അന്തരിച്ചു.

സംസ്‌കാരം നാളെ 4നു കോഴഞ്ചേരി പുല്ലാട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ ഡോ. മാത്യൂസ് മാർ തിമോത്തിയോസ്, ഡോ. കുര്യാക്കോസ് മാർ ക്ലീമീസ് എന്നിവരുടെ കാർമികത്വത്തിൽ. മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞു 3.30നു ബേക്കർ ജംക്ഷനിലുള്ള മോഡേൺ ഡയഗ്നോസ്റ്റിക് സെന്ററിൽ പൊതുദർശനത്തിനു വയ്ക്കും. നാളെ രാവിലെ 7ന് വീട്ടിൽ ശുശ്രൂഷയ്ക്കുശേഷം 8ന് കോടിമത റോട്ടറി സെന്ററിൽ പൊതുദർശനത്തിനു വയ്ക്കും. 12ന് പുല്ലാടിന് കൊണ്ടുപോകും.

മങ്ങാട്ട് പരേതരായ എം.സി.ചാക്കോയുടെയും തങ്കമ്മ ചാക്കോയുടെയും മകനാണ്. ഭാര്യ: അച്ചാമ്മ ബാബു ചാക്കോ (ജോ) കുറുപ്പന്തറ വെങ്ങണിക്കൽ കുടുംബാംഗമാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP