Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംഗീതാധ്യാപകൻ പീഡിപ്പിച്ചത് മൂന്ന് വർഷം; കുടുംബത്തോടെ അമേരിക്കയിലേക്ക് താമസം മാറിയ പെൺകുട്ടി പീഡന വിവരം തുറന്ന് പറയുന്നത് അമേരിക്കയിൽ നടന്ന കൗൺസിലിങിനിടെ; മുബൈയിലെത്തി അദ്ധ്യാപകനെതിരെ പൊലീസിൽ പരാതി നൽകി പെൺകുട്ടിയുടെ അച്ഛൻ: നാലു ദിവസത്തെ അവധി എടുത്ത് നാട്ടിലെത്തി പീഡകനെ തിരിച്ചറിഞ്ഞ് പെൺകുട്ടിയും: പത്ത് വർഷത്തിന് ശേഷം പീഡന കേസിൽ ഗിറ്റാറിസ്റ്റ് അറസ്റ്റിൽ

സംഗീതാധ്യാപകൻ പീഡിപ്പിച്ചത് മൂന്ന് വർഷം; കുടുംബത്തോടെ അമേരിക്കയിലേക്ക് താമസം മാറിയ പെൺകുട്ടി പീഡന വിവരം തുറന്ന് പറയുന്നത് അമേരിക്കയിൽ നടന്ന കൗൺസിലിങിനിടെ; മുബൈയിലെത്തി അദ്ധ്യാപകനെതിരെ പൊലീസിൽ പരാതി നൽകി പെൺകുട്ടിയുടെ അച്ഛൻ: നാലു ദിവസത്തെ അവധി എടുത്ത് നാട്ടിലെത്തി പീഡകനെ തിരിച്ചറിഞ്ഞ് പെൺകുട്ടിയും: പത്ത് വർഷത്തിന് ശേഷം പീഡന കേസിൽ ഗിറ്റാറിസ്റ്റ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

മുംബൈ: സംഗീതാധ്യാപകനെ പത്ത് വർഷം മുമ്പ് നടന്ന പീഡന കേസിൽ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പീഡന പരമ്പരകൾക്ക് ശേഷം അമേരിക്കയിലേക്ക് താമസം മാറിയ പെൺകുട്ടി നാട്ടിലെത്തി പ്രതിയെ തിരിച്ചറിഞ്ഞതോടെയാണ് ഇയാളെ പൊലീസ് അറസ്്റ്റ് ചെയ്തത്. ഗിറ്റാർ പരിശീലകനായ ഭാരത് പഞ്ചാൽ എന്ന രാജു (55) ആണ് മുംബൈ പൊലീസിന്റെ പിടിയിലായത്.

പെൺകുട്ടിക്ക് ഒമ്പതുവയസ്സുള്ളപ്പോഴാണ് മുംബൈയിലെ പെൺകുട്ടിയുടെ വീട്ടിൽ രാജു ഗിറ്റാർ പഠിപ്പിക്കാനെത്തിയത്. പഠനം മൂന്നുവർഷം നീണ്ടു. ഇക്കാലയളവിൽ പല തവണ ഇയാൾ പെൺകുട്ടിയെ ചൂഷണം ചെയ്തു. എന്നാൽ പേടിച്ചു പോയ പെൺകുട്ടി ഈ വിവരം പുറത്ത് പറഞ്ഞില്ല. 2010-ൽ കുടുംബം അമേരിക്കയിൽ ബിസിനസ് ചെയ്യുന്ന അച്ഛന്റെ അടുത്തേക്ക് താമസംമാറ്റി. അമേരിക്കയിൽ വെച്ച് കുട്ടി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാൻ തുടങ്ങിയപ്പോൾ മനോരോഗ ചികിത്സകനെ കാണിച്ചു. സംഗീതപഠനം നടത്തിയ മൂന്നുവർഷവും അദ്ധ്യാപകൻ ഉപദ്രവിച്ചിരുന്നതായി കൗൺസലിങ്ങിനിടെ കുട്ടി വെളിപ്പെടുത്തി. ഇതോടെ പ്രതിക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങി നൽകാൻ പെൺകുട്ടിയുടെ കുടുംബം തീരുമാനിച്ചു.

ഈ ജനുവരിയിൽ നാട്ടിലെത്തിയ അച്ഛൻ മുംബൈ ഓഷിവാര പൊലീസിൽ രാജുവിനെതിരെ പരാതി നൽകി. ഇപ്പോൾ ഇരുപത്തൊന്നു വയസ്സുള്ള പെൺകുട്ടി നാലുദിവസത്തെ അവധിയെടുത്ത് കഴിഞ്ഞദിവസം ഇന്ത്യയിലെത്തി. ഞായറാഴ്ച പൊലീസിന് മൊഴി നൽകുകയും ചെയ്തു. ചോദ്യംചെയ്യാനായി പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ രാജുവിനെ തിരിച്ചറിഞ്ഞ പെൺകുട്ടി ഇയാളെ കണ്ട് അലറിവിളിച്ചതായി പൊലീസ് പറഞ്ഞു. ഉടൻതന്നെ അറസ്റ്റ് രേഖപ്പെടുത്തുകയുംചെയ്തു.

നിരന്തര പീഡനത്തിന്റെ മുറിപ്പാടുകളുമായി ഇത്രനാൾ കഴിയേണ്ടിവന്ന മകൾ കടുത്ത മാനസികസംഘർഷമാണ് അനുഭവിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞു. അഞ്ചുവർഷംനീണ്ട കൗൺസലിങ്ങിനുശേഷമാണ് അവൾ ഇക്കാര്യത്തെപ്പറ്റി സംസാരിക്കാൻപോലും തയ്യാറായത്. മറ്റാർക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നുകരുതിയാണ് കേസ് നൽകാനായിമാത്രം ഇവിടെ വന്നതെന്ന് അവർ പറഞ്ഞു. വേറെയും കുട്ടികൾ രാജുവിന്റെ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുകയാണെന്ന് ഓഷിവാര പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ ദയാനന്ദ് ഭാംഗർ പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP