Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വനിതകൾക്കുള്ള കോച്ചുകളിൽ യാത്ര ചെയ്ത് പിടിയിലായത് 1786 പുരുഷന്മാർ; കഴിഞ്ഞ വർഷം ദക്ഷിണ റെയിൽവേയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് 4,02,760 പേർ

വനിതകൾക്കുള്ള കോച്ചുകളിൽ യാത്ര ചെയ്ത് പിടിയിലായത് 1786 പുരുഷന്മാർ; കഴിഞ്ഞ വർഷം ദക്ഷിണ റെയിൽവേയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് 4,02,760 പേർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കഴിഞ്ഞ വർഷം ദക്ഷിണ റെയിൽവേയ്ക്ക് പിഴയിനത്തിൽ ലഭിച്ചത് കോടികൾ. ട്രെയിനുകളിൽ വനിതകൾക്കുള്ള കോച്ചുകളിൽ യാത്ര ചെയ്തതിനു ദക്ഷിണ റെയിൽവേ കഴിഞ്ഞ വർഷം പിടികൂടിയത് 1786 പുരുഷന്മാരെ. ഇവരിൽ നിന്ന് 4.60 ലക്ഷം രൂപ പിഴ ഈടാക്കി. ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് 4,02,760 പേരെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് 16.33 കോടി രൂപ പിഴയായി ഈടാക്കി.

റിസർവേഷൻ കോച്ചുകളിലും ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത കോച്ചുകളിലും അനധികൃതമായി കയറിയ 4995 പേരെയും പിടികൂടി 12.69 ലക്ഷം രൂപ പിഴ ചുമത്തി. ചവിട്ടുപടിയിൽ ഇരുന്നു യാത്ര ചെയ്തത് 9512 പേർ. പിഴ 32.27 ലക്ഷം രൂപ. ട്രെയിനിൽ പുകവലിച്ചതിനു 1742 പേരിൽ നിന്നു 1.79 ലക്ഷം രൂപ ഈടാക്കി. അപായച്ചങ്ങല അനാവശ്യമായി വലിച്ചതിനു 1810 പേരാണു കുടുങ്ങിയത്. 9.40 ലക്ഷം രൂപ പിഴ ലഭിച്ചു.

6.53 കോടി രൂപ വില വരുന്ന ലഹരിവസ്തുക്കൾ കടത്തിയ 292 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ അകത്തായത് 136 പേർ. 4.73 കോടി രൂപ വില വരുന്ന 14.3 കിലോഗ്രാം സ്വർണം, 52.83 ലക്ഷം രൂപ വില മതിക്കുന്ന 140 കിലോഗ്രാം വെള്ളി, കണക്കിൽപ്പെടാത്ത 4 കോടി രൂപ എന്നിവയും പിടിച്ചു. 28 പേരാണ് അറസ്റ്റിലായത്. അനധികൃത ട്രാവൽ ഏജന്റുമാരും ടിക്കറ്റ് വിൽപനക്കാരുമായി 95,674 പേരെയാണ് പിടികൂടിയത്. 3.11 കോടി രൂപയാണ് ഇവരിൽ നിന്നും പിഴയായി വാങ്ങിയത്.

അനധികൃതമായി ട്രാക്കിലും റെയിൽവേ സ്ഥലത്തും പ്രവേശനം നേടിയ 11,247 പേരിൽ നിന്നും 36.67 ലക്ഷം രൂപ പിഴയായി ഈടാക്കി. റെയിൽവേ സ്ഥലത്തു പൊതുജനങ്ങൾക്കു ശല്യം ഉണ്ടാക്കിയ 16977 പേർക്ക് 22.86 ലക്ഷം രൂപ പിഴ ചുമത്തി. പടക്കങ്ങളും തീപിടിക്കുന്ന വസ്തുക്കളുമായി യാത്ര ചെയ്ത 28 പേരിൽ നിന്നായി 20,400 രൂപയും പിഴയായി ഈടാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP