Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിഞ്ചോമനയുടെ കൊലപാതകത്തിൽ മാതാപിതാക്കൾ പരസ്പരം പഴിചാരുമ്പോൾ പൊലീസ് അന്വേഷണം ശാസ്ത്രീയ വഴിയിൽ; കടൽഭിത്തിക്കരികിൽ കുട്ടിയുടെ മൃതദേഹം കൊണ്ടുപോയി ഉപേക്ഷിച്ച വ്യക്തിയുടെ വസ്ത്രത്തിൽ കടലിൽ നിന്നുള്ള വെള്ളമോ ഉപ്പിന്റെ അംശമോ മണൽതരികളോ ഉണ്ടാകുമെന്ന് നിഗമനം; ഇക്കാര്യങ്ങൾ കണ്ടെത്താൻ ഫോറൻസിക് പരിശോധന നടത്തും; ശരണ്യയുടെ കിടക്കവിരിയടക്കമുള്ള സാധനങ്ങൾ ഫൊറൻസിക് പരിശോധനക്ക് അയച്ചു; ശരണ്യയും പ്രണവും തമ്മിലുള്ള കുടുംബപ്രശ്നങ്ങളും തിരക്കി അന്വേഷണ സംഘം

പിഞ്ചോമനയുടെ കൊലപാതകത്തിൽ മാതാപിതാക്കൾ പരസ്പരം പഴിചാരുമ്പോൾ പൊലീസ് അന്വേഷണം ശാസ്ത്രീയ വഴിയിൽ; കടൽഭിത്തിക്കരികിൽ കുട്ടിയുടെ മൃതദേഹം കൊണ്ടുപോയി ഉപേക്ഷിച്ച വ്യക്തിയുടെ വസ്ത്രത്തിൽ കടലിൽ നിന്നുള്ള വെള്ളമോ ഉപ്പിന്റെ അംശമോ മണൽതരികളോ ഉണ്ടാകുമെന്ന് നിഗമനം; ഇക്കാര്യങ്ങൾ കണ്ടെത്താൻ ഫോറൻസിക് പരിശോധന നടത്തും; ശരണ്യയുടെ കിടക്കവിരിയടക്കമുള്ള സാധനങ്ങൾ ഫൊറൻസിക് പരിശോധനക്ക് അയച്ചു; ശരണ്യയും പ്രണവും തമ്മിലുള്ള കുടുംബപ്രശ്നങ്ങളും തിരക്കി അന്വേഷണ സംഘം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ തയ്യിലിലെ കടലിൽ തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ഒന്നരവയസുകാരന്റേതുകൊലപാതകമെന്ന് റിപ്പോർട്ട് പുറത്തുവന്നതോടെ ശാസ്ത്രീയ അന്വേഷണം നടത്താൻ പൊലീസ്. കുട്ടിയുടെ തലക്കേറ്റ ക്ഷതത്തെത്തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കുട്ടിയുടെ മൂർദ്ധാവിലേറ്റ ക്ഷതമേറ്റിട്ടുണ്ട്. മരണകാരണമാകാവുന്നതാണ് ഈ ക്ഷതം. ഈക്ഷതം എങ്ങനെ ഉണ്ടായി എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. വീട്ടിൽ വച്ചാണ് അതോ കടപ്പുറത്തു വച്ചാണ് കൊലപാതകം നടത്തിയതെന്ന് സ്ഥിരീകരിക്കാൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

അതേസമയം മാതാപിതാക്കളിലേക്ക് സംശയം നീണ്ടതോടെ ഇവർ പരസ്പ്പരം പഴിചാരുന്ന അവസ്ഥയാണുള്ളത്. അതുകൊണ്ട് തന്നെ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനാണ് ഒരുങ്ങുന്നത്. കടൽഭിത്തിക്കരികിൽ കുട്ടിയെ കൊണ്ടുപോയ വ്യക്തിയുടെ വസ്ത്രത്തിൽ കടലിൽ നിന്നുള്ള വെള്ളമോ ഉപ്പിന്റെ അംശമോ മണൽതരികളോ ഉണ്ടാകും. അതുകൊണ്ട് തന്നെ ശാസ്ത്രീയ പരീക്ഷണം നടത്താൻ ഒരുങ്ങുകയാണ്. ഫോറൻസിക് സംഘം വീട്ടിൽ പരിശോധന നടത്തിയിട്ടുണ്ട്. ഫോറൻസിക് പരിശോധനയുടെ ഭാഗമായി ശരണ്യയുടെ കിടക്കവിരിയടക്കമുള്ള സാധനങ്ങൾ ഫൊറൻസിക് പരിശോധനക്ക് അയച്ചിരിക്കയാണ്. വീട്ടിൽ മൂന്നാമത് ഒരാളുടെ സാന്നിധ്യം ഉണ്ടോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.

തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ -പ്രണവ് ദമ്പതികളുടെ മകൻ വിയാന്റെ മൃതദേഹമാണ് തയ്യിൽ കടപ്പുറത്ത് ഇന്നലെ കണ്ടെത്തിയത്
കുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നേരത്തെ ബന്ധുക്കളും നാട്ടുകാരും കുട്ടിയെ കൊലപ്പെടുത്തിയത് പിതാവാണെന്ന് പറഞ്ഞിരുന്നെങ്കിലും ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മാതാപിതാക്കൾ ഇരുവരും കുട്ടിയെ കൊലപ്പെടുത്തിയതിനെക്കുറിച്ച് പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയാണ്. അച്ഛന്റെയും, അമ്മയുടേയും മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇരുവരും വിവാഹമോചനത്തിന്റെ വക്കിൽ ആയിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. കുടുംബപ്രശ്‌നങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

അച്ചന്റെയും, അമ്മയുടേയും മൊഴികളിലെ വൈരുധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇരുവരേയും പൊലീസ് കൂടുതൽ ചോദ്യം ചെയ്യുന്നത്. കുട്ടി അമ്മയോടൊപ്പമാണ് ഉറങ്ങാൻ കിടന്നതെന്നും പുലർച്ചെ മൂന്നുമണിക്ക് കുഞ്ഞ് കരഞ്ഞപ്പോൾ ശരണ്യ ഉറക്കിയെന്നുമാണ് പ്രണവിന്റെ മൊഴി. എന്നാൽ കുഞ്ഞ് ഉണർന്നശേഷം, ശ്രദ്ധിക്കണമെന്ന് പ്രണവിനോട് പറഞ്ഞിരുന്നതായി ശരണ്യ പറയുന്നു. ശരണ്യയ്ക്ക് മറ്റു വിവാഹാലോചനകൾ നടന്നിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ വിവാഹങ്ങൾക്ക് കുഞ്ഞു തടസ്സമായതു കൊണ്ട് ഇല്ലാതാക്കിയോ എന്നതാണ് ഉയരുന്ന സംശയം.

പ്രണവ് വീട്ടിൽ വരുന്നത് ശരണ്യയുടെ പിതാവ് വിലക്കിയിരുന്നു. അദ്ദേഹം വീട്ടിൽ ഇല്ലാത്ത തക്കം നോക്കിയാണ് ഞായറാഴ്ച രാത്രി പ്രണവ് എത്തിയത്. ഈ കുടുംബപ്രശ്‌നങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. സമീപവാസികളുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കടുത്ത രോഷം അണപൊട്ടുകയാണ്. പാതി കുടിച്ച പാൽകുപ്പി, അവന്റെ ഓമനകളായ കളിപ്പാട്ടങ്ങൾ, സദാ തലയിൽ ചൂടുന്ന അവന്റെ തൊപ്പിയും വസ്ത്രങ്ങളും. തയ്യിലെ വീട്ടിൽ വിയാന്റെ ഒരോ സാധനങ്ങളും നോക്കി കരയുകയാണ് ബന്ധുക്കളും നാട്ടുകാരും. വിവാഹം കഴിഞ്ഞെങ്കിലും ശരണ്യ അധികനാളും സ്വന്തം വീട്ടിൽ തന്നെയായിരുന്നു താമസം. ഇതിനാൽ വിയാൻ പരിസരവാസികൾക്കും പ്രിയപ്പെട്ടവനായിരുന്നു.കുട്ടിയെ കാണാതായതു മുതൽ നാട്ടുകാരാണ് തിരച്ചിലിനു നേതൃത്വം നൽകിയത്. സംഘം തിരിഞ്ഞു പല പ്രദേശങ്ങളിലായി തിരച്ചിൽ നടത്തി. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതായിരിക്കുമെന്നു കരുതി ബൈക്കിൽ ദൂരപ്രദേശങ്ങളിൽ പോലും നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ അവർ അറിയുന്നില്ലല്ലോ മാതാപിതാക്കളും ചോരക്കുരുതിയിൽ കണ്ണിയായെന്ന്. മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തതിലൂടെയാണ് ചോരക്കുരുതിയുടെ കഥ പുറം ലോകം അറിഞ്ഞത്.

ഇന്നലെ രാവിലെ 9നു മൃതദേഹം കണ്ടെത്തിയതോടെ തയ്യിൽ കടപ്പുറത്തേക്കു ജനമൊഴുകിയാണ് എത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നു തന്നെയായിരുന്നു നാട്ടുകാരുടെ പ്രതികരണം. പ്രതിയെ കടപ്പുറത്ത് എത്തിക്കാതെ മൃതദേഹം കൊണ്ടു പോകാൻ അനുവദിക്കില്ലെന്നു പറഞ്ഞു സ്ത്രീകൾ ബഹളമുണ്ടാക്കി. പ്രതിയെ അറസ്റ്റ് ചെയ്തു എന്ന് പ്രചാരണമുണ്ടായതോടെ നാട്ടുകാർ സംഘം ചേർന്ന് സിറ്റി സ്റ്റേഷനിൽ എത്തിയെങ്കിലും പൊലീസ് അനുനയിപ്പിച്ചു പിരിച്ചു വിട്ടു. മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പരിസരവാസികൾ മുഴുവൻ പൊട്ടിക്കരയുകയായിരുന്നു.വിയാൻ അച്ഛനിൽ നിന്ന് ക്രൂരതകൾ നേരിട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു. പ്രണയിച്ചു വിവാഹിതരായ പ്രണവും ശരണ്യയും തമ്മിൽ അടുത്തകാലത്തായി പ്രശ്നങ്ങളുണ്ടായിരുന്നു. കുഞ്ഞിനെ ചൊല്ലി പലപ്പോഴും ഇവർ തർക്കിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. പുറത്തു പോകുമ്പോഴോ ബന്ധുവീടുകൾ സന്ദർശിക്കുമ്പോഴോ കുഞ്ഞിനെ കൊണ്ടുപോകാറില്ല.

ശരണ്യയുടെ അച്ഛൻ വൽസലനും അമ്മ റീനയുമാണു വിയാനെ വളർത്തിയിരുന്നത്. ഇരുവരും വേർപിരിയാൻ തീരുമാനിച്ചിരുന്നു. ശരണ്യയ്ക്കു മറ്റു വിവാഹാലോചനകളും നടന്നിരുന്നു. പ്രണവിനെ ശരണ്യയുടെ വീട്ടിൽ താമസിക്കാൻ അനുവദിക്കാറില്ല. എന്നാൽ, ഞായറാഴ്ച വൈകിട്ടോടെ ശരണ്യയുടെ വീട്ടിലെത്തിയ പ്രവീൺ ഇവിടെ താമസിക്കാൻ നിർബന്ധം പിടിക്കുകയായിരുന്നു എന്നാണു ബന്ധുക്കൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP