Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കളഞ്ഞ് കിട്ടിയ പന്ത്രണ്ട് പവൻ സ്വർണാഭരണങ്ങൾ പൊലീസിനെ ഏൽപ്പിച്ചു: ഇതരസംസ്ഥാന തൊഴിലാളികൾ മാതൃകയായി

കളഞ്ഞ് കിട്ടിയ പന്ത്രണ്ട് പവൻ സ്വർണാഭരണങ്ങൾ പൊലീസിനെ ഏൽപ്പിച്ചു: ഇതരസംസ്ഥാന തൊഴിലാളികൾ മാതൃകയായി

മറുനാടൻ മലയാളി ബ്യൂറോ

അന്തിക്കാട് : കുപ്പി പെറുക്കി ഉപജീവനവുമായി കഴിയുന്ന പശ്ചിമ ബംഗാൾ, ആസാം സംസ്ഥാനക്കാരായ തൊഴിലാളികൾ വഴിയിൽ നിന്ന് കിട്ടിയ സ്വാർണ്ണാഭരണങ്ങൾ പൊലിസിനെ ഏൽപ്പിച്ച് മാതൃകയായി. 

വാടാനപ്പള്ളി പരിസരത്ത് കളഞ്ഞ്കിട്ടിയ പന്ത്രണ്ട് പവൻ സ്വർണ്ണാഭരണങ്ങളാണ് ഇവർ പൊലീസിന് കൈമാറിയത്. ബൈക്ക് യാത്രക്കിടയിൽ ബാഗിൽ നിന്ന് നഷ്ടമായ വാടാനപ്പിള്ളി സ്വദേശി കറപ്പം വീട്ടിൽ ഉമ്മറിന്റെ ഭാര്യയുടെ സ്വർണ്ണാഭരണങ്ങളാണ് ഇവരുടെ സത്യസന്ധമായ ഇടപെടലിൽ തിരിച്ച് കിട്ടിയത്. പുത്തൻപീടിക സ്വദേശി സുരേഷ് ചക്കിത്തറയുടെ വാടകവീട്ടിൽ കഴിയുന്ന പശ്ചിമ ബംഗാൾ സ്വദേശി ഹമീദുൾ ഇസ്ലാം (20), ആസാം ബുറാഗാവ് സ്വദേശി മുക്താർ ഹുസൈൻ ( 22) എന്നിവരാണ് സ്വർണം പൊലീസ് മുഖേനെ ഉടമകൾക്ക് നൽകിയത്.

ശനിയാഴ്‌ച്ചയായിരുന്നു സംഭവം. സ്വർണ്ണാഭരണം നഷ്ടപെട്ടവർ നൽകിയ പരാതി പ്രകാരം സി.സി.ടി.വി പരിശോധിച്ച വാടാനപ്പിള്ളി സിഐ കെ.ആർ ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് സ്വർണം ലഭിച്ചതെന്ന് മനസിലാക്കിയിരുന്നു. അന്വേഷണത്തിനിടെ അന്തിക്കാട് പൊലീസിന്റെ സഹായത്തോടെ പുത്തൻപീടികയിലെ വാടക വീട്ടിലെത്തി സ്വർണം ഏറ്റ് വാങ്ങുകയായിരുന്നു. തുടർന്ന് ഉടമയ്ക്ക് കൈമാറുകായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP