Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എന്ത് മണ്ടത്തരവും വിശ്വസിക്കുന്നവരാണോ അയാളുടെ വെട്ടുകിളി കൂട്ടങ്ങൾ? വ്യക്തിയെ ആരാധിച്ചോളൂ, പക്ഷേ പറയുന്ന കാര്യങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ചതിന് ശേഷമേ കണക്കിലെടുക്കാവൂ; ഒരു ഷോ എന്ന നിലയിൽ ഒരാളെ നിങ്ങൾക്ക് പിന്തുണയ്ക്കാം; ആരാധനാ മൂർത്തി പറയുന്ന കാര്യങ്ങളെ ശാസ്ത്രിയമായി മാത്രം വിലയിരുത്തണം; രജിത് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി മുൻബിഗ്‌ബോസ് വിജയി സാബുമോൻ; പ്രതിരോധിച്ച് രജിത്കുമാർ ആർമിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിഗ് ബോസ് ഹൗസിലെ ഗംഭീര പ്രകടനത്തിലൂടെ ആദ്യ സീസണിന്റെ വിജയിയായ ആളാണ് സാബുമോൻ സമദ്. നടൻ,അവതാരകൻ, അഭിഭാഷകൻ, എന്നീ നിലകളിലും സാബുമോൻ  പൊതുസമൂഹത്തിന് സ്വീകരാര്യനാണ്. തന്റേതായ അഭിപ്രായങ്ങൾ കൊണ്ട് എപ്പോഴും വേറിട്ട് നിൽക്കുകയാണ് താരം.

ഇപ്പോഴിതാ ബിഗ്‌ബോസ് പുതിയ സീസണിലെ മത്സരാർത്ഥി അതിഗംഭീരമായ പ്രകടനത്തിലൂടെ ആദ്യ സീസണിൽ കപ്പടിച്ചയാളാണ് സാബുമോൻ അബ്ദുൾ സമദ്. ശക്തമായ പിന്തുണയായിരുന്നു അദ്ദേഹത്തിനു പുറത്തുനിന്ന് ലഭിച്ചത്. ഇപ്പോഴിതാ, സീസൺ 2വിലെ ശക്തനായ മത്സരാർത്ഥി രജിത് കുമാറിനേയും അദ്ദേഹത്തിന്റെ 'ഫാൻസ് വെട്ടുകിളി' കൂട്ടങ്ങളേയും പരോക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാബുമോൻ.

പെൺകുട്ടികൾ ജീൻസ് ധരിച്ചാൽ ജീനിനെ ബാധിക്കുമെന്നും ചാടിത്തുള്ളി നടന്നാൽ ഗർഭപാത്രം ചാടിപോകുമെന്നുമൊക്കെയായിരുന്നു രജിത് കുമാർ പറഞ്ഞ് നടന്നിരുന്നത്. ഇക്കാര്യങ്ങൾ പരിഹാസത്തിലായിരുന്നു സാബുമോൻ ചോദിച്ചത്. താൻ ജീൻസ് ഇടുന്നയാളാണെന്നും ഇനി ഡിഎൻഎ പരിശോധിക്കേണ്ടി വരുമോയെന്നും താരം ചോദിച്ചിരുന്നു. ഇതിനകം തന്നെ അദ്ദേഹത്തിന്റെ ലൈവ് വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.അടിസ്ഥാനമാക്കിയായിരിക്കണം സംസാരിക്കേണ്ടതെന്ന് സാബു മോൻ പറയുന്നു.ഓട്ടിസം വരുന്നത് അമ്മയുടെ ദുർനടപ്പുകൊണ്ടാണെന്നൊക്കെ പറയുന്നവർക്കെതിരെ കേസെടുക്കുകയാണ് വേണ്ടതെന്ന് സാബുമോൻ പറയുന്നു.

'ജീൻസിലും ജിനിലും മലയാളത്തിൽ പറയുമ്പോൾ 'ജി' മാത്രമേ പൊതുവായുള്ളൂ. അല്ലാതെ ഒരു പരസ്പര ബന്ധവുല്ല. ഒരു ഷോ എന്ന നിലയിൽ ഒരാളെ നിങ്ങൾക്ക് പിന്തുണയ്ക്കാം. പക്ഷേ നിങ്ങളുടെ ആരാധനാമൂർത്തി പറയുന്ന കാര്യങ്ങൾക്കകത്തുള്ള ശാസ്ത്രീയതയെക്കുറിച്ച് വളരെ വ്യക്തമായി ആലോചിച്ചിട്ട് മാത്രമേ വിശ്വസിക്കാവൂ. എന്ത് മണ്ടത്തരവും വിശ്വസിക്കുന്നവരാണോ അയാളുടെ വെട്ടുകിളി കൂട്ടങ്ങൾ?. വ്യക്തിയെ ആരാധിച്ചോളൂ, പക്ഷേ പറയുന്ന കാര്യങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ചതിന് ശേഷമേ കണക്കിലെടുക്കാവൂ.

'പലരും എന്നോട് പറഞ്ഞിരുന്നു, ഇത്തരം കാര്യങ്ങളിലൊക്കെ എന്തെങ്കിലും പറഞ്ഞാൽ ജീവിക്കാൻ പറ്റില്ലെന്നും സിനിമയിൽനിന്നൊക്കെ പുറത്താക്കപ്പെടുമെന്നുമൊക്കെ. ഒരുപാട് സൈബർ ആക്രമണം നേരിട്ടിട്ടുള്ള ആളാണ്. എനിക്ക് ഭയമില്ലെന്നും സാബു പറയുന്നു.

ഞാൻ കുറച്ച് കാര്യങ്ങൾ പറയാനായിട്ട് വന്നതാണ്. ഇപ്പോൾ ഭയങ്കരമായിട്ട് ചർച്ച നടന്നുകൊണ്ടിരിക്കുന്ന ഒരു സംഭവമാണ്. ചർച്ചകളുടെ ഭാഗമായിട്ട് കുറച്ച് കാര്യങ്ങൾ പറയാൻവേണ്ടി വന്നതാണ്. എനിക്ക് ബയോളജിയിൽ പിഎച്ച്ഡി ഇല്ല. ജീൻസ് ഇട്ടാൽ ജീനിനെ ബാധിക്കുമോ തുടങ്ങിയ ചോദ്യങ്ങളൊക്കെ കുറേപ്പേർ എനിക്ക് അയയ്ക്കുന്നുണ്ട്. അങ്ങനെയൊക്കെ ആര് പറഞ്ഞാലും അത് മന്ദബുദ്ധിത്തരമാണെന്നാണ് എന്റെ അഭിപ്രായം.

ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞാൽ കടുത്ത സൈബർ ആക്രമണം നേരിടേണ്ടിവരുമെന്ന് പലരും ഓർമ്മിപ്പിച്ചിരുന്നു. അതിൽ തനിക്ക് ഭയമില്ലെന്നും സാബു പറഞ്ഞു. 'പലരും എന്നോട് പറഞ്ഞിരുന്നു, ഇത്തരം കാര്യങ്ങളിലൊക്കെ എന്തെങ്കിലും പറഞ്ഞാൽ ജീവിക്കാൻ പറ്റില്ലെന്നും സിനിമയിൽനിന്നൊക്കെ പുറത്താക്കപ്പെടുമെന്നുമൊക്കെ. ഒരുപാട് സൈബർ ആക്രമണം നേരിട്ടിട്ടുള്ള ആളാണ്. എനിക്ക് ഭയമില്ലെന്നും സാബു പറയുന്നു.13 ആഴ്ചയിൽ വരെ ലീഡ് നിലനിർത്തിയ പേളിയെ അവസാന ആഴ്ചയിൽ അട്ടിമറിച്ചാണ് കഴിഞ്ഞ ബിഗ്‌ബോസ് ഷോയിൽ സാബുമോൻ വിന്നറായത്. 5 കോടി പന്ത്രണ്ട് ലക്ഷം പേരാണ് സാബുമോനമെ പിന്തുണച്ച് വോട്ട് രേഖപ്പെടുത്തിയത്.

ബിഗ്ബോസ് സീസൺ ഒന്നിൽ ഫൈനലിസ്റ്റുകളായത് പേളി , ഷിയാസ്, സാബു, ശ്രീനിഷ് അരിസറ്റോ സുരേഷ് എന്നിവരാണ്. ഇവരിൽ ഇന്ന് അരിസറ്റോ സുരേഷ്, ശ്രിനീ, ഷിയാസ്, എന്നിവർ പുറത്തായിരുന്നു. പിന്നെ ഹൗസിൽ അവശേഷിച്ചത് സാബുവും പേളിയുമാണ് 1 കോടി 58 ലക്ഷത്തി 63000 വോട്ടുകളാണ് പേളിക്ക് ലഭിച്ചത്.

സാബുവിനാകട്ടെ പേളിയെക്കാൾ 1,കോടി 58 ലക്ഷത്തി 63 920 വോട്ടുകളാണ് ലഭിച്ചത്. തുടർന്ന് സാബുവാണ് വിജയിയെന്ന് പ്രഖ്യാപിച്ച് സാബുവിന് ട്രോഫി സമ്മാനിച്ചു. 13 ആഴ്ചയിൽ വരെ ലീഡ് പേളിക്കായിരുന്നെങ്കിലും അവസാന ആഴ്ചയിൽ ലീഡ് സാബുവിനായി മാറുകയായിരുന്നു. പിന്നീട് ജനമൈത്രി എന്ന സിനിമയിൽ പൊലീസ് റോളിലും പിന്നാലെ ജെല്ലിക്കെട്ട് എന്ന ലിജോജോസ് പെല്ലിശ്ശരി സിനിമയിൽ പ്രധാന റോളിൽ സാബുമോൻ എത്തിയിരുന്നു. അയ്യപ്പനും കോശിയും എന്ന വിജയചിത്രത്തിൽ കുട്ടമണി എന്ന വേഷമാണ് ഇതിനോടകം സാബുവിന്റെ വിജയകഥാപാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP