Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആഷിക്കിനെയും കൊണ്ടേപോകുള്ളൂ എന്ന് ആരെങ്കിലും തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അതൊക്കെ വെറുതെ...ചുമ്മാ..: ഞാൻ അറിയുന്ന ആഷിക്ക് ആരുടെയും പോക്കറ്റിൽ നിന്ന് കൈയിട്ട് വാരുന്ന ആളല്ല; പണത്തിന്റെ കാര്യത്തിൽ കൃത്യതയും സത്യസന്ധതയും വെച്ചു പുലർത്തുന്ന ആളാണ് ആഷിക്ക്; കരുണ സംഗീതനിശയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി

ആഷിക്കിനെയും കൊണ്ടേപോകുള്ളൂ എന്ന് ആരെങ്കിലും തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അതൊക്കെ വെറുതെ...ചുമ്മാ..: ഞാൻ അറിയുന്ന ആഷിക്ക് ആരുടെയും പോക്കറ്റിൽ നിന്ന് കൈയിട്ട് വാരുന്ന ആളല്ല; പണത്തിന്റെ കാര്യത്തിൽ കൃത്യതയും സത്യസന്ധതയും വെച്ചു പുലർത്തുന്ന ആളാണ് ആഷിക്ക്; കരുണ സംഗീതനിശയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി

മറുനാടൻ മലയാളി ബ്യൂറോ

കരുണ സംഗീത പരിപാടിയിൽ വിവാദം കൊഴുക്കേ ആഷിക്ക് അബുവിന് പിന്തുണയുമായി നടൻ ഹരീഷ് പേരടി. ഫേസ്‌ബുക്കിലൂടെയാണ് താരം പിന്തുണയറിച്ച് എത്തിയിരിക്കുന്നത്. ഞാൻ അറിയുന്ന ആഷിക്ക് ആരുടെയും പോക്കറ്റിൽ നിന്ന് കൈയിട്ട് വാരുന്ന ആളല്ല...മറിച്ച് പണത്തിന്റെ കാര്യത്തിൽ കൃത്യതയും സത്യസന്ധതയും വെച്ചു പുലർത്തുന്ന ആളാണെന്ന് അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്ത ഏല്ലാവർക്കും അറിയാവുന്ന കാര്യമാണെന്ന് കുറിപ്പോടെയാണ് പേരടി പിന്തുണയുമായി എത്തിയിരിക്കുന്നത്..

ചെക്കിന്റെ ഡേറ്റ് ഇത്രയും നീണ്ടു പോകാനുള്ള കാരണം സൗഹൃദങ്ങളിൽ കടന്നുകൂടിയ ഏതെങ്കിലും വൈറസ് ആകാനേ സാധ്യതയുള്ളൂവെന്നും ഹരീഷ് പറഞ്ഞു. സംഗീതനിശ നടന്ന് കഴിഞ്ഞ് മൂന്ന് മാസമായിട്ടും ദുരിതാശ്വാസം നിധിയിലേക്ക് പണം കൈമാറാത്തത് ആയിരുന്നു വിവാദമായത്. സംഭാവന നൽകിയതിന്റെ ചെക്കിൽ രേഖപ്പെടുത്തിയിരിക്കുന്ന തിയത് 2020 ഫെബ്രുവരി 14 ആയിരുന്നു. ആരോപണം ഉന്നയിക്കപ്പെട്ടതിനു ശേഷമാണ് 6.22 ലക്ഷം രൂപ ആഷിഖ് അബു ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ഇതിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ ആഷിക്ക് അബുവിനെതിരെ കടുത്ത വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് ഫേസ്‌ബുക്ക് പോസ്റ്റുമായി ഹരീഷ് പേരടിയും രംഗത്തെത്തിയിരിക്കുന്നത്.

ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്...

ഗ്യാങ്സ്റ്റർ എന്ന ഒരു സിനിമയിലാണ് ഞാൻ ആഷിക്കിന്റെ കൂടെ വർക്ക് ചെയ്തത്...ഞാൻ അറിയുന്ന ആഷിക്ക് ആരുടെയും പോക്കറ്റിൽ നിന്ന് കൈയിട്ട് വാരുന്ന ആളല്ല...മറിച്ച് പണത്തിന്റെ കാര്യത്തിൽ കൃത്യതയും സത്യസന്ധതയും വെച്ചു പുലർത്തുന്ന ആളാണെന്ന് അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്ത ഏല്ലാവർക്കും അറിയാവുന്ന കാര്യമാണ്...

പക്ഷെ ചെക്കിന്റെ ഡേറ്റ് ഇത്രയും നീണ്ടുപോകാനുള്ള കാരണം സൗഹൃദങ്ങളിൽ കടന്നുകുടിയ ഏതെങ്കിലും വൈറസ് ആകാനെ സാദ്ധ്യതയുള്ളു..ആരോപണങ്ങൾ ഉന്നയിച്ചവരോട് നിയമ നടപടികളുമായി മുന്നോട്ട് പോവാൻ അവർ തന്നെ ആവിശ്യപ്പെട്ടത് അവരുടെ സുതാര്യതയുടെ ഏറ്റവും വലിയ തെളിവാണെന്ന് ഞാൻ വിശ്വസിക്കുന്നു...പിന്നെ ആഷിക്കിനെയും കൊണ്ടേപോകുള്ളൂ എന്ന് ആരെങ്കിലും തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അതൊക്കെ വെറുതെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP