Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മർകസ് മഹജർ സർക്കിളിന് പുതിയ ഭാരവാഹികൾ; മൂസ സഖാഫി പ്രസിഡണ്ട്

മർകസ് മഹജർ സർക്കിളിന് പുതിയ ഭാരവാഹികൾ; മൂസ സഖാഫി പ്രസിഡണ്ട്

സ്വന്തം ലേഖകൻ

ജിദ്ദ : മാർകസു സഖാഫാത്തിസ്സുന്നിയ്യ മഹജർ സർക്കിൾ കമ്മറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു .മൂസ സഖാഫിയുടെ അദ്ധ്യക്ഷതയിൽ നടന്ന വാർഷിക യോഗം ഗഫൂർ മാസ്റ്റർ വാഴക്കാട് ഉദ്ഘാടനം ചെയ്തു.

ഹനീഫ ഹാജി കാസർകോട്, മുസ്തഫ മുസ്ലിയാർ, ഷാഹുൽ ഹമീദ് കർണാടക, ബഷീർ നൂറാനി തുടങ്ങിയവർ മർകസ് സമൂഹത്തിന്റെ നാനാതുറകളിൽ ചെയ്തു വരുന്ന സേവന പ്രവർത്തനങ്ങളെ അനുസ്മരിച്ചു സംസാരിച്ചു. ഉബൈദുള്ള പെരുമ്പാവൂർ സ്വാഗതവും അബ്‌റാർ ചുള്ളിയോട് നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി മൂസ സഖാഫി (പ്രസിഡണ്ട് ), അബ്‌റാർ ചുള്ളിയോട് (ജന.സെക്ര) അബ്ദുൽ സലീം MT കിഴിശ്ശേരി (ഫിനാൻസ് .സെക്ര )ഉബൈദുള്ള പെരുമ്പാവൂർ (വർക്കിങ് പ്രസി ), ബഷീർ ബാഖവി മഹജർ, സുബൈർ ബനാവി, സാദിഖ് ചാലിയാർ, സലീം സഖാഫി (വൈസ് പ്രസി ) അബ്ദുൽ അസീസ് ലതീഫീ കൗസൈന്, അലി മൻഹൽ, മജീദ് മൻഹൽ, ഹംസ ഇരിങ്ങലൂർ (ജോ:സെക്ര )തുടങ്ങിയവരെ തിരഞ്ഞെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP