Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരൂരിൽ ഒൻപത് വർഷത്തിനിടയിൽ കൊല്ലപ്പെട്ടത് ഒരു കുടുംബത്തിലെ ആറ് കുട്ടികൾ ; അഞ്ച് കുട്ടികളും മരിച്ചത് ഒരു വയസിൽ താഴെ പ്രായം മാത്രമുള്ളപ്പോൾ; ഒൻപ്ത മാസം പ്രായമായ കുട്ടി ഇന്ന് മരിച്ചതോടെ സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ; മരിച്ചത് നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും; അപസ്മാരമാണ് മരണകാരണമെന്ന് മാതാപിതാക്കൾ; ദുരൂഹത നീങ്ങാൻ അന്വേഷണവുമായി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: തിരൂരിൽ ഒരു ദമ്പതികളുടെ ആറ് കുട്ടികൾ ഒമ്പത് വർഷത്തിനിടെ തുടർച്ചയായി മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. മൂന്ന് മാസം പ്രായമായ കുട്ടിയാണ് ഇന്ന് കൊല്ലപ്പെട്ടത്. തിരൂർ - ചെമ്പ റോഡിൽ തറമ്മൽ റഫീഖ് - സബ്‌ന ദമ്പതിമാരുടെ മക്കളാണ് മരിച്ചത്. ഏറ്റവുമൊടുവിൽ ഇന്ന് പുലർച്ചെ ദിവസങ്ങൾ മാത്രം പ്രായമായ കുട്ടി മരിച്ചതോടെയാണ് ദുരൂഹത നാട്ടുകാർ തുറന്ന് പറയാൻ തയ്യാറായതും പൊലീസ് ഇടപെട്ടതും. ദമ്പതികളുടെ ആറാമത്തെ ആൺകുഞ്ഞാണ് ഇന്ന് മരിച്ചത്.

മരിച്ചതിൽ ആറിൽ അഞ്ച് കുട്ടികളും ഒരു വയസ്സിന് താഴെ പ്രായമുള്ളപ്പോഴാണ് മരിച്ചത് എന്നത് ദുരൂഹത കൂട്ടുന്നു. ഒരു കുട്ടി മരിച്ചത് നാലര വയസ്സുള്ളപ്പോഴാണ്. നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് വർഷങ്ങളുടെ ഇടവേളകളിൽ മരിച്ചത്. എന്താണ് മരണകാരണമെന്ന് ആർക്കും അറിയില്ല. അപസ്മാരമാണ് മരണകാരണം എന്ന് മാത്രമാണ് മാതാപിതാക്കൾ നാട്ടുകാരോട് പറഞ്ഞിരുന്നത്.

ഇന്ന് പുലർച്ചെ മരിച്ചത് 93 ദിവസം മാത്രം പ്രായമായ കുഞ്ഞാണ്. കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം പോലും നടത്താതെ 10 മണിയോടെ സംസ്‌കാരച്ചടങ്ങുകൾ നടത്തി. ഇതിന് മുമ്പ് മരിച്ച കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടം നടത്താതെ തന്നെയാണ് സംസ്‌കരിച്ചതെന്നത് ദുരൂഹത കൂട്ടുന്നു.

കുട്ടികൾ തുടർച്ചയായി മരിച്ചിട്ടും ഡോക്ടർമാരെ കാണാനോ വൈദ്യസഹായം തേടാനോ മാതാപിതാക്കൾ ശ്രമിച്ചിരുന്നില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മാതാപിതാക്കളുടെ മൊഴിയെടുക്കും. മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുന്ന കാര്യം അടക്കം പരിഗണിക്കുന്നുമുണ്ട്. അപസ്മാരമാണ് മരണകാരണമെന്നാണ് പ്രാഥമികമായി കുടുംബാംഗങ്ങൾ നൽകുന്ന വിശദീകരണമെന്നാണ് മലപ്പുറം എസ്‌പി മാധ്യമങ്ങളോട് പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP