Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്ര സർക്കാരിനെതിരെ നിലപാട് എടുക്കുന്നത് രാജ്യദ്രോഹമായി ചിത്രീകരിച്ച് നരനായാട്ട് നടത്തുന്നു; ആർ.എസ്.എസിനെതിരെ ഫ്‌ളക്‌സ് വച്ചാൽ പോലും കേസെടുക്കുന്ന പൊലീസ്; സ്വന്തം ആയുധങ്ങൾ പോലും സംരക്ഷിക്കാൻ പൊലീസിന് കഴിയുന്നില്ലെന്ന് അബ്ദുൾ മജീദ് ഫൈസി; ദലിത് സംഘടനകൾ അംബേദ്കറുടെ ഫാൻ ക്ലബ്ബുകളായി മാറിയെന്ന് ഡോ രവിചന്ദ്രൻ ബത്രൻ'; കൊച്ചി ഹൃദയത്തെ ഇളക്കിമറിച്ച് പോപ്പുലർ ഫ്രണ്ട് യൂണിറ്റി മാർച്ച്; പതിനായിരങ്ങൾ അണിചേർന്ന വമ്പൻ റാലിയും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ദലിത് സംഘടനകൾ അംബേദ്കറുടെ ഫാൻ ക്ലബ്ബുകളായി മാറിയെന്ന് ദലിത് കാമറ ഡയറക്ടറും ആക്ടിവിസ്റ്റുമായ ഡോ. രവിചന്ദ്രൻ ബത്രൻ ( റഈസ് മുഹമ്മദ് ).പോപുലർ ഫ്രണ്ട് ഡേയുടെ ഭാഗമായി കൊച്ചിയിൽ നടന്ന യൂനിറ്റി മാർച്ചിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഎഎ, എൻആർസി നിയമങ്ങൾക്കെതിരേ നടക്കുന്നത് ആശയ പോരാട്ടമാണ്. പൗരത്വ നിയമത്തിനെതിരേയുള്ള പ്രതിഷേധത്തിൽ പൊതുവേ മുസ്്‌ലിംകൾ മാത്രമാണ്. ദലിതരെ സമരങ്ങളിൽ നിന്നു പിന്തിരിപ്പിക്കുന്നതു ഭയമാണ്. ആത്മവിശ്വാസമുണ്ടാവാൻ അവർ ഇസ്്‌ലാമിലേക്കു കടന്നുവരിക.ആത്മവിശ്വാസമില്ലായ്മയാണ് ദലിതന്റെ യഥാർഥ പ്രശ്‌നം. സ്വന്തം ജാതി പറഞ്ഞാൽ വാടകയ്ക്കുപോലും വീട് കിട്ടാത്ത രാജ്യമാണ് നമ്മുടേത്.

ഉയർന്ന ജാതിക്കാർ താമസിക്കുന്ന പ്രദേശങ്ങളിൽ ദലിതനു വീട് കിട്ടാത്ത സാഹചര്യം.മേൽ ജാതിക്കാരനെയും അവർ ആരാധിക്കുന്ന ദൈവത്തെയും സ്വാമിയെന്നു വിളിക്കണം. ഭയം നിറഞ്ഞു നിൽക്കുന്ന ജീവിതമാണ് ദലിതന്റേത്.അംബേദ്കറിസം പറയുന്ന ധാരാളം ദലിത് ആക്ടിവിസ്റ്റുകൾ ഉണ്ട്. ആ ഒരു ആക്ടിവിസ്റ്റുകളും തോട്ടിപ്പണി ചെയ്യുന്ന ചക്ലിയ സമുദായത്തിനു വേണ്ടി ശബ്ദിക്കില്ല. വർഷങ്ങളായി ദലിത് സംഘടനകളും നേതാക്കളും ജാതി ഇല്ലാതാക്കാനായി പ്രവർത്തിക്കുന്നു.

പക്ഷേ, അതിനു സാധിച്ചിട്ടില്ല. നേതാക്കൾക്ക് അവരുടെ സ്വന്തം ജാതിയുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അങ്ങനെയുള്ള ഈ നേതാക്കൾക്ക് എങ്ങിനെയാണ് നാട്ടിലെ ജാതിവ്യവസ്ഥ ഇല്ലാതാക്കാൻ കഴിയുക. ദലിതുകൾക്ക് ജാതീയതയിലും ഉച്ഛനീചത്വത്തിൽ നിന്നും പുറത്തുവരണമെങ്കിൽ ജാതിവ്യവസ്ഥയിൽ അധിസ്ഥിതമായ ഹിന്ദുമതത്തിൽ നിന്ന് അവർ പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം ആയുധങ്ങൾ പോലും സംരക്ഷിക്കാൻ പൊലീസിന് കഴിയുന്നില്ല- അബ്ദുൽ മജീദ് ഫൈസി

സ്വന്തം ആയുധങ്ങൾ പോലും സംരക്ഷിക്കാൻ കഴിയില്ലാത്ത പൊലീസ് എങ്ങിനെയാണ് ജനങ്ങൾക്ക് സുരക്ഷിതത്വം നൽകുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി. പോപുലർ ഫ്രണ്ട് സ്ഥാപക ദിനത്തോടനുബന്ധിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച യൂനിറ്റി മാർച്ചിനും ബഹുജന റാലിക്കും ശേഷം നടത്തിയ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മളിൽ നിന്ന് നികുതി വാങ്ങുന്ന സർക്കാരും പൊലീസും നമ്മെ സംരക്ഷിക്കുമെന്നാണ് വിശ്വാസം. എന്നാൽ സ്വാതന്ത്ര്യവും നീതിയും സംരക്ഷിക്കാൻ ജനങ്ങൾ പോരുതണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരേ നിലപാടെടുക്കുന്നത് രാജ്യദ്രോഹമായി ചിത്രീകരിച്ച് കേസെടുക്കുകയാണ് കേന്ദ്രസർക്കാർ. സമാനമാണ് കേരളത്തിലെ അനുഭവവും. ആർഎസ്എസിനെതിരേ ഫ്‌ളക്‌സ് വച്ചാൽ പോലും ഇത്തരത്തിൽ കേസെടുക്കുകയാണ് കേരളാ പൊലീസും. ഐക്യം, സാഹോദര്യം, നിർഭയത്വം എന്നി മുന്നു പ്രധാന സന്ദേശം ഉൾക്കൊള്ളാൻ എല്ലാ ജനാധിപത്യവിശ്വാസികളും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭരണകൂടങ്ങൾക്കും കനത്ത താക്കീതുമായി യൂനിറ്റി മാർച്ചും ബഹുജനറാലിയും. 'വെറുപ്പിന്റെ രാഷ്ടീയത്തെ പരാജയപ്പെടുത്തുക' എന്ന സന്ദേശവുമായി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി രൂപീകരണദിനമായ ഫെബ്രുവരി 17ന് പോപുലർ ഫ്രണ്ട് ഡേ ആയി ആചരിക്കുന്നതിന്റെ ഭാഗമായാണ് എറണാകുളത്ത് യൂനിറ്റി മാർച്ചും ബഹുജനറാലിയും സംഘടിപ്പിച്ചത്. 2007 ഫെബ്രുവരി 17ന് ബംഗളൂരുവിൽ ചേർന്ന എംപവർ ഇന്ത്യ കോൺഫറൻസിലാണ് കേരളം, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ സമാനസ്വഭാവമുള്ള സംഘടനകൾ ചേർന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന നവസാമൂഹികപ്രസ്ഥാനത്തിന് തുടക്കംകുറിച്ചത്.

യൂനിറ്റി മാർച്ചിന് കൊഴുപ്പേകാൻ ബാന്റ് മേളങ്ങളും അകമ്പടി വാഹനങ്ങളും അണിനിരന്നു. പരേഡ് കേഡറ്റുമാർക്ക് പിന്നിലായി ബാനറിന് കീഴിലായിരുന്നു പതിനായിരങ്ങളുടെ ബഹുജനറാലി.  ഓഫ് ഇന്ത്യ സംസ്ഥാന, ജില്ലാ നേതാക്കൾ അടങ്ങുന്നതായിരുന്നു റാലിയുടെ മുൻനിര. സിഎഎ പിൻവലിക്കുക, എൻആർസി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക, ഇന്ത്യയിൽ ജനിച്ചവർ ഇന്ത്യയിൽതന്നെ മരിക്കും തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകളുമേന്തിയാണ് ജനങ്ങൾ റാലിയിൽ പങ്കാളികളായത്.

മാർച്ചിനോടനുബന്ധിച്ച് നഗരത്തിൽ പൊലീസ് ഗതാഗതനിയന്ത്രണമേർപ്പെടുത്തിയിരുന്നു. നഗരത്തിലെ ഗതാഗതക്കുരുക്കൊഴിവാക്കാൻ വളണ്ടിയർമാർ നടത്തിയ സേവനം ഏവരുടേയും പ്രശംസപിടിച്ചുപറ്റി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP