Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർത്തവമുള്ള സ്ത്രീകൾ പാകം ചെയ്ത ഭക്ഷണം കഴിച്ചാൽ അടുത്ത ജന്മത്തിൽ കാളയായി ജനിക്കും'; ആർത്തവസമയത്ത് ഭർത്താവിന് ഭക്ഷണം വെച്ച് നൽകിയാൽ ആ സ്ത്രീ അടുത്ത ജന്മത്തിൽ നായയുമാകും; വിചിത്രവാദവുമായി സ്വാമിനാരായൺ ഭുജ് മന്ദിറിലെ സന്യാസി

ആർത്തവമുള്ള സ്ത്രീകൾ പാകം ചെയ്ത ഭക്ഷണം കഴിച്ചാൽ അടുത്ത ജന്മത്തിൽ കാളയായി ജനിക്കും'; ആർത്തവസമയത്ത് ഭർത്താവിന് ഭക്ഷണം വെച്ച് നൽകിയാൽ ആ സ്ത്രീ അടുത്ത ജന്മത്തിൽ നായയുമാകും; വിചിത്രവാദവുമായി സ്വാമിനാരായൺ ഭുജ് മന്ദിറിലെ സന്യാസി

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: കഴിഞ്ഞ ദിവസം അറുപത്തിയെട്ട് വിദ്യാർത്ഥിനികളെ നിർബന്ധപൂർവ്വം പിടിച്ചിറക്കി ആർത്തവ പരിശോധന നടത്തിയ സംഭവത്തിന് പിന്നാലെ ഒരു വർഷം മുമ്പ് സ്വമിനാരായണൺ ഭൂജ് മന്ദിറിലെ കൃഷ്ണസ്വരുപ് ദാസ് നടത്തിയ വിവാദ പ്രസംഗം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ആർത്തവമുള്ള സ്ത്രീകൾ പാകം ചെയ്ത ഭക്ഷണം കഴിച്ചാൽ അടുത്ത ജന്മത്തിൽ കാളയായി ജനിക്കുമെന്നും ആർത്തവസമയത്ത് ഭർത്താവിന് ഭക്ഷണം വെച്ച് നൽകിയാൽ ആ സ്ത്രീ അടുത്ത ജന്മത്തിൽ നായ ആകുമെന്നുമാണ് കൃഷ്ണ സ്വരൂപ് പറയുന്നത്.

നിങ്ങൾക്ക് തോന്നുന്നത് നിങ്ങൾക്ക് ചെയ്യാം പക്ഷേ ഇത് ശാസ്ത്രത്തിൽ പറയുന്ന കാര്യമാണ്. ഞാനിത് പറയുമ്പോൾ ഇപ്പോൾ ഞാനൊരു കർക്കശക്കാരനായി നിങ്ങൾക്ക് തോന്നിയേക്കാം. പക്ഷേ സ്ത്രീകൾ എന്റെ അടുത്ത് വന്ന് അവർ നായിക്കളായി മാറിപ്പോകുമെന്ന് പറഞ്ഞ് കരയും. അതെ,നിങ്ങൾ നായയാകും കൃഷ്ണ സ്വരൂപ് വീഡിയോവിൽ പറയുന്നു. ഗുജറാത്തിൽ കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾ ആർത്തവ സമയത്ത് അടുക്കളയിൽ കയറുന്നു എന്ന പരാതി ഹോസ്റ്റൽ വാർഡൻ ഉന്നയിച്ചതിനെ തുടർന്ന് പ്രിൻസിപ്പാൾ ക്ലാസ് റൂമിൽ നിന്നും പെൺകുട്ടികളെ ഇറക്കി പരിശോധന നടത്തിയതിയിരുന്നു. ഹോസ്റ്റൽവാസികളായ 68 പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചാണ് സഹജാനന്ദ വനിതാ കോളേജ് പ്രിൻസിപ്പാൾ ഡോ. റിത.എം റാണിംഗ പരിശോധന നടത്തിയത്.

സംഭവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൾ റിത റാണിംഗ, ഗേൾസ് ഹോസ്റ്റൽ സൂപ്പർവൈസർ രമീല ഹിരാനി, സ്റ്റുഡന്റ് കോർഡിനേറ്റർ അനിത് ചൗഹാൻ, പ്യൂൺ നൈന ഗോരാസിയ എന്നിവരെ പൊലീസ് തിങ്കളാഴ്ച അറസ്റ്റ്ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP