Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാരക്കോണം മെഡിക്കൽ കോളേജിൽ സീറ്റ് വാഗ്ദാനം ചെയ്ത് പോക്കറ്റിലാക്കിയത് കോടികൾ; ബിഷപ്പിനെതിരെ മാത്രം 28 കോടിയുടെ അഴിമതി ആരോപണം; മെഡി.കോളേജ് മുൻ ഡയറക്ടറും കൂട്ടുപ്രതി; ബിഷപ്പ് 9 കേസുകളിൽ പ്രതിയായപ്പോൾ സഹായി 10 കേസുകളിലും; തലവരിപ്പണവിവാദത്തിൽ മുങ്ങിനിൽക്കെ സിഎസ്‌ഐ ബിഷപ്പ് ധർമരാജ് റസാലത്തിന് പൗരസ്വീകരണം സംഘടിപ്പിക്കുന്നത് കൂട്ടാളി ബെന്നറ്റ് എബ്രഹാം; പൗര സ്വീകരണത്തോട് മുഖം തിരിച്ച് സിഎസ്‌ഐ സഭ നിൽക്കുമ്പോൾ അഴിമതിക്ക് തെളിവുകളും പുറത്ത്

കാരക്കോണം മെഡിക്കൽ കോളേജിൽ സീറ്റ് വാഗ്ദാനം ചെയ്ത് പോക്കറ്റിലാക്കിയത് കോടികൾ; ബിഷപ്പിനെതിരെ മാത്രം 28 കോടിയുടെ അഴിമതി ആരോപണം; മെഡി.കോളേജ് മുൻ ഡയറക്ടറും കൂട്ടുപ്രതി; ബിഷപ്പ് 9 കേസുകളിൽ പ്രതിയായപ്പോൾ സഹായി 10 കേസുകളിലും; തലവരിപ്പണവിവാദത്തിൽ മുങ്ങിനിൽക്കെ സിഎസ്‌ഐ ബിഷപ്പ് ധർമരാജ് റസാലത്തിന് പൗരസ്വീകരണം സംഘടിപ്പിക്കുന്നത് കൂട്ടാളി ബെന്നറ്റ് എബ്രഹാം; പൗര സ്വീകരണത്തോട് മുഖം തിരിച്ച് സിഎസ്‌ഐ സഭ നിൽക്കുമ്പോൾ അഴിമതിക്ക് തെളിവുകളും പുറത്ത്

ഗീവർഗീസ് എം തോമസ്

 തിരുവനന്തപുരം: ഒരുവിദ്വാൻ 9 കേസുകളിൽ പ്രതിയെങ്കിൽ മറ്റേയാൾ 10 കേസുകളിൽ പ്രതി. രണ്ടാമത്തെ വിദ്വാൻ ആദ്യത്തെ വിദ്വാന്് സ്വീകരണം നൽകുന്നു. 9 കേസുകളിൽ പ്രതിയായ സിഎസ്‌ഐ ബിഷപ്പ് ധർമ്മരാജ് റസാലത്തിന് സ്വീകരണം നൽകുന്നത് അതേസഭക്കാരനും കാരക്കോണം മെഡിക്കൽ കോളേജിന്റെ മുൻ ഡയറക്ടറുമായ ബെന്നറ്റ് എബ്രഹാം. കാരക്കോണം മെഡിക്കൽ കോളേജിലെ തലവരിപ്പണത്തെ ചൊല്ലിയുള്ള വിവാദങ്ങൾ കത്തിനിൽക്കുമ്പോഴാണ് വിവാദ പുരുഷനായ ബിഷപ്പ് ധർമരാജ് റസാലത്തിനു ഫെബ്രുവരി 19 നു തിരുവനന്തപുരം അയ്യൻകാളി ഹാളിൽ സ്വീകരണം നല്കാൻ തീരുമാനിച്ചിരിക്കുന്നത്. ചർച്ച ഓഫ് സൗത്ത് ഇന്ത്യ മോഡറേറ്ററായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ പേരിലാണ് പൗരസ്വീകരണം നൽകുന്നത്. എന്നാൽ, സി എസ് ഐ സഭയുടെയോ മറ്റു സംഘടനകളുടെ ഒന്നും പിന്തുണ ഈ പൗര സ്വീകരണത്തിന് ഇല്ലെന്നാണ് ആരോപണം. നിലവിൽ മെഡിക്കൽ കോളേജിലെ അഴിമതി ആരോപണവുമായി ബന്ധപെട്ടു ഒമ്പതോളം കേസുകളിൽ പ്രതിയാണ് ബിഷപ്പ് ധർമരാജ് റസാലം. പത്തോളം കേസുകളിൽ പ്രതിയും കാരക്കോണം മെഡിക്കൽ കോളേജിന്റെ മുൻ ഡയറക്ടറുമായ ബെന്നറ്റ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് ധർമരാജ് റസാലത്തിനു സ്വീകരണം നൽകുന്നത് .

കാരക്കോണം മെഡിക്കൽ കോളേജിൽ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികളാണ് ബിഷപ്പ് ധർമ്മരാജ് റസാലത്തിന്റെയും ബെന്നറ്റ് എബ്രഹാമിന്റെയും നേതൃത്വത്തിൽ തട്ടിയെടുത്തിട്ടുള്ളത് എന്ന് ആരോപണം ശക്തമായിരുന്നു. ഇതിനെ ശരിവെക്കുന്ന രീതിയിലുള്ള തെളിവുകളാണ് പിന്നീട് പുറത്തു വന്നത്. ബിഷപ്പിനെതിരെയും കോളേജിനെതിരെയും ശക്തമായ വികാരമാണ് സി എസ് ഐ വൈദിക സമിതി യോഗങ്ങളിൽ സ്ഥിരമായി ഉണ്ടാകുന്നത്. ഇരുപത്തി എട്ടോളം കോടിരൂപയുടെ അഴിമതി ആരോപണമാണ് ബിഷപ്പിനെതിരെ ഉയർന്നത്.അതെ സമയം ബിഷപ്പിന്റെ സഹായിയും മുൻ ഡയറക്ടറുമായ ബെന്നറ്റിനു ആവശ്യമായ യോഗ്യത ഇല്ലെന്നുമുള്ള ആരോപണവും ഉയർന്നു വന്നു.

കാരക്കോണം സിഎസ്‌ഐ മെഡിക്കൽ കോളജ് പ്രവേശനത്തിൽ ക്രമക്കേടു നടന്നുവെന്ന ആരോപണം അന്വേഷിച്ച ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി വിദ്യാർത്ഥികൾക്കു പണം തിരികെ കൊടുക്കാനും കോളജ് അധികൃതർക്കെതിരെ ക്രിമിനൽ നടപടിക്കും മുൻപ് ശുപാർശ ചെയ്തിരുന്നു.എംബിബിഎസ് പ്രവേശനത്തിനു പണം വാങ്ങി കോളജ് മാനേജ്‌മെന്റ് വഞ്ചിച്ചെന്നു കാണിച്ച് 24 വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പരാതി നൽകിയതിനെത്തുടർന്നാണ് രാജേന്ദ്രബാബു അധ്യക്ഷനായുള്ള പ്രവേശന മേൽനോട്ട സമിതി അന്വേഷണം നടത്തിയത്. സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ് ഡോ.ധർമരാജ് റസാലം, കോളജ് മുൻ ഡയറക്ടർ ഡോ.ബെന്നറ്റ് ഏബ്രഹാം, മുൻ അഡ്‌മിനിസ്‌ട്രേറ്റർ പി.തങ്കരാജ് എന്നിവർക്കെതിരെ കേസെടുക്കാനും വാങ്ങിയ പണം തിരികെ നൽകാനുമാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശ. എന്നാൽ സർക്കാർതലത്തിൽ ഇവർക്കെതിരെ യാതൊരുവിധ നടപടികളുമെടുത്തിട്ടില്ല എന്നതാണ് പ്രധാനപ്പെട്ട വസ്തുത.

2018 -2019 ലെ പ്രോസ്‌പെക്ട് അനുസരിച്ചു സംസ്ഥാനത്തിന് പുറത്തുള്ള ഒരു വിദ്യാർത്ഥിക്കും അഡ്‌മിഷൻ നൽകാൻ പാടില്ല എന്ന ചട്ടം നിലനിൽക്കുമ്പോഴാണ് കാരക്കോണം മെഡിക്കൽ കോളേജിന്റെ മറവിൽ ചട്ടലംഘനം നടത്താൻ ബിഷപ്പിന്റെ നേതൃത്വത്തിൽ ശ്രമം നടന്നത്. (2019- 2020 പ്രോസ്‌പെക്ടസിൽ സുപ്രീം കോടതി ഈ ഘടനയിൽ മാറ്റം വരുത്തിയിരുന്നു).കുട്ടികളിൽ നിന്നും പണം ലഭിച്ചിട്ടില്ല എന്ന് കോളേജ് പ്രിൻസിപ്പൽ സത്യവാങ്മൂലം നൽകിയപ്പോൾ കോളേജിലെ ഡയറക്ടർ ബെന്നറ്റ് എബ്രഹാമും കോളേജ് ചെയർമാനായ ബിഷപ്പ് ധർമ്മരാജ റസാലവും വാങ്ങിച്ചു എന്ന് അംഗീകരിക്കുകയായിരുന്നു. ഇതോടെ ഇവർക്ക് കള്ളപ്പണ ഇടപാടുകളും ഉണ്ടെന്നുള്ള ആരോപണവും ഇതോടെ ശക്തമായി. നീറ്റ് പരീക്ഷ പാസാകാത്ത കുട്ടികൾക്കുവരെ അഡ്‌മിഷൻ നൽകുന്നു എന്ന വാർത്തയും ഇതോടെ പുറത്തു വന്നു. നീറ്റ് പരീക്ഷയിൽ യോഗ്യത നേടാത്ത തിരുവനന്തപുരം പേട്ട സ്വദേശിനിയിൽ നിന്നും അഡ്‌മിഷനായി നാൽപത്തിയൊന്ന് ലക്ഷം രൂപയാണ് വാങ്ങിയത്. ഇത് സംബന്ധിച്ച കേസും ഇപ്പോൾ കോടതിയിൽ നടക്കുകയാണ്. അതോടൊപ്പം ഏഴു തമിഴ്‌നാട് സ്വദേശികളായ വിദ്യാർത്ഥികൾ വെള്ളറട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും മേൽനടപടികൾ സ്വീകരിക്കാത്തതിനാൽ നെയ്യാറ്റിൻകര കോടതിയെ സമീപിച്ചു. ഇതിൽ നാലു വിദ്യാർത്ഥികൾ േൈഹക്കോടതിയെയും സമീപിച്ചു. തുടർന്ന് കോടതി സർക്കാരിനും ഡിജിപി ക്കും ഉൾപ്പെടെ നോട്ടീസ് അയച്ചു. ഇത് സംബന്ധിച്ച കേസ് ഈ മാസം 28 നു പരിഗണിക്കും .

സിഎംഎസ് ആംഗ്ലിക്കൻ സഭയുടെ ക്വോട്ടയിൽ കാരക്കോണം മെഡിക്കൽ കോളജിൽ നടത്തിയ പ്രവേശനത്തിൽ ഹൈക്കോടതി മുൻപ് ഇടപെടൽ നടത്തിയിരുന്നു കുട്ടികളുടെ പ്രവേശനക്കാര്യത്തിൽ കോളജിനോടും സർക്കാരിനോടും കോടതി വിശദീകരണം തേടി. മറ്റു സഭകളിൽ അംഗങ്ങളായ കുട്ടികൾ വ്യാജ സാക്ഷ്യപ്പെടുത്തൽ ഹാജരാക്കിയാണ് പ്രവേശനം നേടിയതെന്ന ഒരു കൂട്ടം ഹർജിക്കാരുടെ വാദം പരിഗണിച്ചാണു കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നത്. കുട്ടികൾക്കും കാരക്കോണം കോളജിനും ബിഷപ്പിനും സർക്കാരിനും എൻട്രൻസ് കമ്മിഷണർക്കും വിജിലൻസിനും നോട്ടിസ് അയക്കുകയും ചെയ്തു. കേസിലെ അന്തിമവിധിക്കു വിധേയമായിരിക്കും വിദ്യാർത്ഥികളുടെ പ്രവേശനത്തിന്റെ സാധുതയെന്നും കോടതി അന്ന് വ്യക്തമാക്കി. ഇതിനിടെ, കോഴ വാങ്ങി മെഡിക്കൽ സീറ്റ് സംവരണ സർട്ടിഫിക്കറ്റ് അനർഹർക്കു നൽകിയ സംഭവത്തോടനുബന്ധിച്ചു കാരക്കോണം സിഎസ്‌ഐ മെഡിക്കൽ കോളജ് ഡയറക്ടർ ഡോ. ജെ.ബെന്നറ്റ് ഏബ്രഹാം, പ്രിൻസിപ്പൽ ഡോ. പി.മധുസൂദനൻ എന്നിവരെ ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സിഎസ്‌ഐ) സസ്‌പെൻഡ് ചെയ്തു. എന്നാൽ തന്റെ ബന്ധം ഉപയോഗിച്ചു ബിഷപ്പ് ധർമരാജ് റസാലം ബെന്നറ്റ് എബ്രഹാമിനെ തിരികെ സർവീസിൽ എടുക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തിട്ടുള്ള കേസ് ഇപ്പോൾ ഹൈക്കോടതിയിൽ നടക്കുന്നുണ്ട്.

നാടാർ വിഭാഗത്തിലെ എസ് ഐ യു സി വിഭാഗത്തിനു വേണ്ടിയാണു കോളേജ് ഉണ്ടാക്കിയതെങ്കിലും പുറത്തുള്ള വിദ്യാർത്ഥികളിൽ നിന്നും തലവരി പണം വാങ്ങി യോഗ്യത ഇല്ലാത്തവർക്ക് പ്രവേശനം നൽകുന്ന രീതിയാണ് നാളിതുവരെയായി കാരക്കോണം കോളേജിൽ കണ്ടുവരുന്നത്. അഴിമതിയും കൈക്കൂലിയും തകൃതിയായി നടക്കുന്ന അവസ്ഥയിലായി കോളേജ് ഇപ്പോൾ തകർച്ചയുടെ വക്കിലാണെന്നും എതിർക്കുന്നവരെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും കേസിലെ വാദിയും പൊതുപ്രവർത്തകനുമായ മോഹൻ വി ടി മറുനാടൻ മലയാളിയോട് പറഞ്ഞു.

ആന്റണി സർക്കാർ 2002 ൽ കോളേജ് അനുവദിച്ചപ്പോൾ മുതൽ ഡയറക്ടർ സ്ഥാനത്തു ഇരിക്കുന്ന ബെന്നറ്റ് എബ്രഹാമിന് വേണ്ടത്ര യോഗ്യത ഇല്ലെങ്കിലും ഇയാളെ സംരക്ഷിക്കുന്ന നയമാണ് നാളിതുവരെയായി ബിഷപ്പ് ധർമരാജ് റസാലം സ്വീകരിച്ചു വരുന്നതെന്നും പത്തോളം കേസുകളിൽ പ്രതിയാക്കപ്പെട്ടയാൾ തൽ സ്ഥാനം ഒഴിയണമെന്ന നിയമവും ഇവിടെ പാലിക്കപ്പെട്ടില്ല എന്നും മോഹൻ പറഞ്ഞു .ഇത് സംബന്ധിച്ചു എം സി ഐ ക്കു പരാതി അയച്ചതായും മോഹൻ വ്യക്തമാക്കി. രണ്ടു കോടിയോളം രൂപയുടെ അഴിമതിയാണ് ബെന്നറ്റിനെതിരെ മാത്രം ഉയർന്നിരിക്കുന്നത് . ഈ സംഭവത്തെ തുടർന്ന് ഇയാൾക്കെതിരെ കോടതിയിൽ കേസ് നൽകിയ സെക്രട്ടറി എം എസ് അലക്‌സിനെ ബെന്നറ്റിന്റെ ഇടപെടലിലൂടെ തൽ സ്ഥാനത്തു നിന്ന് പുറത്താക്കുകയും ചെയ്തു. അതെ സമയം ദക്ഷിണ മഹാഇടവകയിലെ ട്രഷറർ റവ റെന്റ് ഡി എൻ കാൽവിൻ കിസ്റ്റോ മുപ്പതു ചെക്കുകൾ ബെനറ്റ് എബ്രഹാം മോഷ്ടിച്ചതായി കണ്ടുപിടിച്ചു തുടർന്ന് ഇത് സംബന്ധിച്ച് പരാതി നൽകിയെങ്കിലും എവിടെയും എത്തിയില്ല.

സിബിഐ അന്വേഷണം ഇക്കാര്യത്തിൽ വേണം എന്ന നിലപാടാണ് പൊതുപ്രവർത്തകനായ മോഹൻ അടക്കമുള്ള പരാതിക്കാർക്കു ഇക്കാര്യത്തിൽ ഉള്ളത് . കേരളത്തിലെ പൊലീസിന്റെ അന്വേഷണം ഭരണതലത്തിലൂടെ തന്നെ അട്ടിമറിക്കപെടും എന്നും ഇവർ ആരോപിക്കുന്ന

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP