Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബ്രൂണോയെ ചുട്ടുകൊന്നത് ശാസ്ത്രത്തിന്റെ പേരിലല്ല മതപരമായ കാര്യങ്ങൾക്കായിരുന്നു; പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചു മരിച്ച ബ്രൂണോ 'ശാസ്ത്രജ്ഞൻ' ആകുന്നത് പത്തൊൻപതാം നൂറ്റാണ്ടിൽ മാത്രമാണ്; അരവട്ടനായ ഈ ഡൊമിനിക്കൻ പാതിരി തന്റെ വിചിത്രമായ തോന്നലുകൾ പലതും പറഞ്ഞ കൂട്ടത്തിൽ ശാസ്ത്രം പിൽകാലത്ത് ശരിയെന്നു വിലയിരുത്തിയ ചില കാര്യങ്ങളും ഉണ്ടായിരുന്നു; ഡോ മനോജ് ബ്രൈറ്റ് എഴുതുന്നു

മറുനാടൻ ഡെസ്‌ക്‌

പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചു മരിച്ച ബ്രൂണോ 'ശാസ്ത്രജ്ഞൻ' ആകുന്നത് പത്തൊൻപതാം നൂറ്റാണ്ടിൽ മാത്രമാണ്. അയാൾ ഒരു ശാസ്ത്രവും കണ്ടു പിടിച്ചിട്ടില്ല. അയാളെ കൊന്നത് ശാസ്ത്രത്തിന്റെ പേരിലുമല്ല. സഭ ബ്രൂണോയെ ചുട്ടു കൊന്നത് മതപരമായ കാര്യങ്ങൾക്കായിരുന്നു. ബ്രൂണോ അരവട്ടനായ ഒരു ഡൊമിനിക്കൻ പാതിരിയായിരുന്നു. തന്റെ വിചിത്രമായ തോന്നലുകൾ പലതും പറഞ്ഞ കൂട്ടത്തിൽ ഭാഗ്യവശാൽ ശാസ്ത്രം പിൽകാലത്ത് ശരിയെന്നു വിലയിരുത്തിയ ചില കാര്യങ്ങളും ഉണ്ടായിരുന്നു എന്ന് മാത്രം.

സാത്താൻ പോലും അവസാനം ദൈവത്താൽ രക്ഷിക്കപ്പെടും, യേശു ദൈവപുത്രനല്ല, പരിശുദ്ധ മാതാവ് മേരി കന്യകയല്ല എന്നൊക്കെ പുലമ്പിയ കൂട്ടത്തിൽ ഭൂമി സൂര്യനെയാണ് ചുറ്റുന്നത് എന്നും പറഞ്ഞു. ബ്രൂണോക്കെതിരെ ചാർത്തപ്പെട്ട കുറ്റങ്ങൾ ഇവയായിരുന്നു.

-holding opinions contrary to the Catholic faith and speaking against it and its ministers.

-holding opinions contrary to the Catholic faith about the Trinity, divinity of Christ, and Incarnation.

-holding opinions contrary to the Catholic faith pertaining to Jesus as Christ.

-holding opinions contrary to the Catholic faith regarding the virginity of Mary, mother of Jesus.

-holding opinions contrary to the Catholic faith about h Transubstantiation and Mass.

-claiming the existence of a plurality of worlds and their eternity.

-believing in metempsychosis and in the transmigration of the human soul into brutes.

-dealing in magics and divination.

ഒന്നൊഴികെ അതായത് വേറെയും ലോകങ്ങളുണ്ട് എന്നു പറഞ്ഞത് ഒഴിച്ചാൽ എല്ലാം മത വിഷയങ്ങളാണ്. വേറെയും ലോകങ്ങളുണ്ട് എന്ന കുറ്റം പോലും ആ ലോകത്തുള്ളവർക്ക് വേറെ ദൈവപുത്രൻ ഉണ്ടാകും, അതായത് അനേകം ദൈവപുത്രന്മാരുണ്ട് എന്ന സൂചനയാണ് കുറ്റമായി കണക്കാക്കിയത്. വിചാരണ നടക്കുന്ന സമയത്ത് സൗരകേന്ദ്ര സിദ്ധാന്തം മതദൂഷണങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടു പോലുമുണ്ടായിരുന്നില്ല. എന്നിട്ടല്ലേ അതിന്റെ പേരിൽ ശിക്ഷിക്കുന്നത്.

ബ്രൂണോയുടെ സൗരകേന്ദ്ര സിദ്ധാന്തം തന്നെ ഏതെങ്കിലും നിരീക്ഷണത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നില്ല. പ്രാചീന തത്വ ചിന്തകനായ ലൂക്രറ്റിസ്സിന്റെ അഭിപ്രായം താൻ മനസ്സിലാക്കിയ പോലെ വികൃതമായി ആവർത്തിച്ചതാണ്. ബ്രൂണോ പറഞ്ഞ 'ശാസ്ത്രം' പോലും കോപ്പർനിക്കസ്സിനെ വികലമാക്കി വളച്ചൊടിച്ചതായിരുന്നു.

'Bruno pushes Copernicus' scientific work back into a prescientific stage, back into Hermetism, interpreting the Copernican diagram as a hieroglyph of divine mysteries''. (Giordano Bruno and the Hermetic Tradition by Frances Yates)

കത്തോലിക്കാ മതവും, ശാസ്ത്രവും തമ്മിലുള്ള ശത്രുതയടെ തെളിവുകളായി സ്ഥിരം പറഞ്ഞു കേൾക്കുന്ന കഥകളെല്ലാം അസത്യങ്ങളോ, അർദ്ധ സത്യങ്ങളോ ആണ്. ഇത്തരം കഥകൾ ഏതാണ്ട് എല്ലാം തന്നെ പത്തൊൻപതാം നൂറ്റാണ്ടിലെ സൃഷ്ടിയാണ്. ഈ കഥകളെല്ലാം സൃഷ്ടിച്ചതും (ചുരുങ്ങിയ പക്ഷം അത് പോപ്പുലർ ആക്കിയതും) രണ്ടു പേരാണ്. ജോൺ വില്യം ഡ്രേപ്പർ (John William Draper 1811 1882), ആൻഡ്രൂ ഡിക്കൻസൺ വൈറ്റ് ( Andrew Dickson White 1832 1918). ശാസ്ത്രവും മതവും വിപരീത ദ്രുവങ്ങളിൽ നിൽക്കുന്ന ശത്രുക്കളാണ് എന്ന ''ഏറ്റുമുട്ടൽ സിദ്ധാന്തം'' (conflict thesis) പ്രചരിപ്പിച്ചതിൽ പ്രധാനികൾ ഈ രണ്ടു പേരാണ്. ഡ്രേപ്പറുടെ History of the Conflict between Religion and Science Dw sshävsâ A History of the Warfare of Science with Theology in Christendom ഉം ആണ് ഈ കഥകളെല്ലാം പ്രചരിപ്പിച്ചത്. രണ്ടും അനവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട, ഇന്നും ബുദ്ധിജീവികളാൽ വായിക്കപ്പെടുന്ന, ഉദ്ധരിക്കപ്പെടുന്ന ബെസ്റ്റ് സെല്ലറുകളാണ്. ഇന്ന് ഒരുമാതിരി ചരിത്രകാരന്മാരൊന്നും രീിളഹശര േവേലശെ െഅംഗീകരിക്കുന്നില്ല.

പണ്ടൊരിക്കൽ ഞാൻ പെയിന്റിങ്ങുകളുടെ provenance (ഉത്ഭവകഥ) കഥകളുടെ നോക്കുന്ന കാര്യം പറഞ്ഞിരുന്നു. മതം്/സയൻസ് കഥകളുടെ provenance നോക്കിയാൽ ഏതാണ്ട് എല്ലാം തന്നെ മുകളിൽ പറഞ്ഞ രണ്ടുപേരുടെ പേരിലെത്തും. ഈ കഥകൾക്ക് അവിടന്ന് പുറകോട്ട് അവകാശികൾ ഉണ്ടാകില്ല.

ബ്രൂണോയുടെ ജല്പനങ്ങൾ ശാസ്ത്രത്തിന് ഗുണമൊന്നും ചെയ്തില്ല എന്നുമാത്രമല്ല, ഏതാനും വർഷങ്ങൾക്കു ശേഷം ഗലീലിയോക്കെതിരെയുള്ള നടപടിയിൽ വേണ്ടാത്ത ഒരു കീഴ്‌വഴക്കം ഉണ്ടാക്കി എന്നുപോലും പറയാം. (ശാസ്ത്രവിഷയങ്ങളിൽ പറയുന്ന അഭിപ്രായം മതാനുസാരിയാകണം എന്ന് ഗലീലിയോയുടെ ശത്രുക്കൾക്ക് വാദിക്കാൻ അവസരമുണ്ടാക്കി.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP