Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാന സർക്കാർ നീക്കം ട്രാഫിക് നിയന്ത്രണം സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാൻ നീക്കമെന്ന് പ്രതിപക്ഷ നേതാവ്; ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് പദ്ധതിയുടെ പേരിൽ അണിയറയിൽ വേദിയൊരുങ്ങുന്നത് 180 കോടി രൂപയുടെ അഴിമതിക്കെന്നും രമേശ് ചെന്നിത്തല

സംസ്ഥാന സർക്കാർ നീക്കം ട്രാഫിക് നിയന്ത്രണം സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാൻ നീക്കമെന്ന് പ്രതിപക്ഷ നേതാവ്; ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് പദ്ധതിയുടെ പേരിൽ അണിയറയിൽ വേദിയൊരുങ്ങുന്നത് 180 കോടി രൂപയുടെ അഴിമതിക്കെന്നും രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ട്രാഫിക് നിയന്ത്രണം സ്വകാര്യകമ്പനിക്ക് നൽകാൻ സർക്കാർ നീക്കമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 180 കോടിയുടെ ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് പദ്ധതി അഴിമതിക്ക് അണിയറയിൽ വേദി ഒരുക്കുന്നത്. സ്വകാര്യകമ്പനിക്ക് കൊള്ളലാഭത്തിന് വഴി തുറക്കുന്നതാണ്. ടെൻഡർ വിളിച്ച പദ്ധതി വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഡി.ജി.പി മുക്കിയിരിക്കുകയാണ്. പൊലീസിന്റെ ചുമതലയിലാണ് ക്രമസമാധാന പാലനവും ട്രാഫിക് നിയന്ത്രണവും. ഇതിൽ ട്രാഫിക് നിയന്ത്രണം സ്വകാര്യവൽക്കരിക്കാനുള്ള അപകടകരമായ നീക്കമാണ് സർക്കാർ നടത്തുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊലീസിന്റെ തലപ്പത്ത് പകൽക്കൊള്ള നടത്തുന്ന സർക്കാർ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടു പിടിക്കുകയും പിഴ ചുമത്തുകയും ചെയ്യുന്ന ജോലി സ്വകാര്യ ഏജൻസികളെ ഏല്പിച്ച് അത് വഴിയും വൻ കൊള്ളയ്ക്കാണ് തയ്യാറെടുക്കുന്നത്. കേരളത്തിലെ റോഡുകളിൽ നടക്കുന്ന ട്രാഫിക് ലംഘനനങ്ങൾ കണ്ടു പിടിക്കാനും അവക്ക് ജനങ്ങളിൽ നിന്നു പിഴകൾ ഈടാക്കാനും സ്വകാര്യ കമ്പനിക്ക് അനുവാദം നൽകുന്ന വളരെ വിചിത്രമായ ഒരു പദ്ധതി ആണ് 180 കോടിയുടെ ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് പദ്ധതി. സംസ്ഥാനത്തൊട്ടാകെ പൊലീസിന്റെ എല്ലാ കേന്ദ്രങ്ങളിലും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഈ പദ്ധതിയിലൂടെ കോടിക്കണക്കിനു രൂപ ഒരു സ്വകാര്യ കമ്പനിക്ക് ലഭിക്കും.

പദ്ധതി അനുസരിച്ച് സംസ്ഥാനത്തൊട്ടാകെ സ്വകാര്യ കമ്പനി 350 സ്പീഡ് ലിമിറ്റ് വയലേഷൻ ക്യാമറകൾ. 30 റെഡ് ലൈറ്റ് വയലേഷൻ ക്യാമറകൾ, 100 ഹെൽമെറ്റ് അബ്സെൻസ് ഡിറ്റക്ഷൻ ക്യാമറകൾ തുടങ്ങിയ സ്ഥാപിക്കും. ഇവർ തന്നെ ട്രാഫിക് ലംഘനങ്ങൾ കണ്ടു പിടിച്ച് പൊലീസിന് കൈമാറും. പൊലീസ് പിഴ ചുമത്തും. അതിൽ 90 ശതമാനം തുകയും പ്രസ്തുത സ്വകാര്യ കമ്പനിക്ക് സർവ്വീസ് ചാർജായും മെയിന്റനൻസ് ചാർജായും നൽകാനാണ് നീക്കം. കേവലം പത്തു ശതമാനം മാത്രമേ സർക്കാരിന് ലഭിക്കൂ. ഇതിനുള്ള പദ്ധതി തയ്യാറാക്കി ടെണ്ടർ നടപടികളും ആരംഭിച്ചിരിക്കുകയാണ്.

ഇതിനായി ടെണ്ടർ സമർപ്പിച്ച സിഡ്കോയെ ഒഴിവാക്കി കെൽട്രോണിനെ മുൻനിർത്തി ഒരു സ്വകാര്യ കമ്പനിക്ക് കരാർ നൽകാനും അത് വഴി ആ കമ്പനിക്ക് നൽകി കൊള്ളലാഭം ഉണ്ടാക്കാനും നീക്കം നടക്കുകയാണ്. ഈ മാസം ആദ്യം പൊലീസ് ആസ്ഥാനത്തു കൂടിയ പ്രീ ബിഡ് ആൻഡ് മീറ്റിങ് ടെക്നിക്കൽ ഇവാലുവേഷൻ കമ്മറ്റി ആണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തു എന്നാണ് വിവരം. ഇതുനസരിച്ച് ടെക്നിക്കൽ ബിഡ്ഡ് പരിശോധിച്ച ടെണ്ടർ മേൽനോട്ട സമിതിയാണ് കെൽട്രോൺ വഴി സ്വകാര്യ കമ്പനിയായ മീഡിയാട്രോണിക്സിന് കരാർ നൽകാമെന്ന ധാരണയാക്കിയത്. ഇതിന് പിന്നിലും വിവാദ കമ്പിനായായ ഗ്യാലക്സോൺ ആണുള്ളത്.

കെൽട്രോണിനെ മുൻനിർത്തിയാണ് നീക്കങ്ങൾ. വിവാദ കമ്പനി ഗാലക്‌സൺ ആണ് ഇതിന് പിന്നിലെന്ന് സൂചനയുണ്ട്. കരിമ്പട്ടികയിൽ ഉൾപ്പെട്ട രണ്ട് ഡയറക്ടർമാരാണ് ഗാലക്‌സോണിനുള്ളത്. എല്ലാം കൊണ്ടും യോഗ്യതയില്ലാത്ത കമ്പനിയാണ് ഗാലക്‌സോൺ. ഗാലക്‌സൺ കമ്പനിയുടെ ടെൻഡർ റദ്ദാക്കണം. ഗാലക്‌സണിനെ പൊലീസ് ആസ്ഥാനത്തുനിന്ന് അടിച്ച് പുറത്താക്കണം. അഴിമതിയെക്കുറിച്ച് മുഖ്യമന്ത്രിക്കു മിണ്ടാട്ടമില്ല.

സി.എ.ജി റിപ്പോർട്ട് ചോർന്നെന്ന സ്പീക്കറുടെ പ്രതികരണം അനുചിതമാണ്. പി.ടി തോമസിനെ സംശയത്തിന്റെ നിഴലിലാക്കാൻ പാടില്ലായിരുന്നു. സഭാംഗത്തിന്റെ അവകാശങ്ങളെ ഹനിക്കുന്നതാണ് സ്പീക്കറുടെ നിലപാട്. അഴിമതിയിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിവരും. അഴിമതി അങ്ങാടിപ്പാട്ടായിട്ടും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. ആരോപണങ്ങൾ ആഭ്യന്തരവകുപ്പ് സെക്രട്ടറിയല്ല, സിബിഐയാണ് അന്വേഷിക്കേണ്ടത്. കാണാതായ തോക്കുകൾ തിരികെ വന്നതും അന്വേഷിക്കണമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP