Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൊലീസുകാരിയായ ലളിതകുമാരി താൻ ആണാണെന്ന് തിരിച്ചറിഞ്ഞത് നാല് വർഷം മുമ്പ്; ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പൂർണമായും പുരുഷനാകാൻ നടത്തിയത് നീണ്ട നിയമപോരാട്ടവും; സർക്കാരും സംവിധാനങ്ങളുമെല്ലാം അംഗീകരിച്ചതോടെ ലളിത് സാൽവെക്ക് മംഗല്യഭാഗ്യവും

പൊലീസുകാരിയായ ലളിതകുമാരി താൻ ആണാണെന്ന് തിരിച്ചറിഞ്ഞത് നാല് വർഷം മുമ്പ്; ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പൂർണമായും പുരുഷനാകാൻ നടത്തിയത് നീണ്ട നിയമപോരാട്ടവും; സർക്കാരും സംവിധാനങ്ങളുമെല്ലാം അംഗീകരിച്ചതോടെ ലളിത് സാൽവെക്ക് മംഗല്യഭാഗ്യവും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: നിയമപോരാട്ടത്തിനൊടുവിൽ പുരുഷനായി മാറിയ പൊലീസ് കോൺസ്റ്റബിളിന് ഒടുവിൽ മംഗല്യഭാഗ്യവും. മഹാരാഷ്ട്ര പൊലീസിലെ ലളിത് സാൽവേയാണ് ലിംഗമാറ്റത്തിന് ശേഷം വിവാഹിതനായത്. മഹാരാഷ്ട്രയിലെ ഭീട് ജില്ലയിലെ മാൽഗാവ് താലൂക്കിലുള്ള രാജേഗാവ് ഗ്രാമവാസിയാണ് ലളിത്. ഫെബ്രുവരി 16-ാം തീയതി വിവാഹിതനായ ലളിതിന് ഔറംഗാബാദ് സ്വദേശിയെയാണ് ജീവിത സഖിയായി ലഭിച്ചത്. ലളിത എന്ന പേരിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയായി സേവനം ചെയ്യുന്നതിനിടെയാണ് സാൽവേ ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറിയത്. പിന്നാലെ ലളിത എന്ന പേര് മാറ്റി ലളിത് എന്നാക്കി.

1988 ജൂണിൽ ജനിച്ച ലളിത കുമാരി സാൽവേ നാല് വർഷം മുമ്പാണ് ശരീരത്തിലെ പ്രകടമായ മാറ്റം തിരിച്ചറിഞ്ഞത്. പുരുഷ ഹോർമോണുകൾ വളരെയധികം കണ്ടെത്തിയ പരിശോധനയെ തുടർന്ന് ലളിത് ഡോക്ടർമാരുടെ വിദഗ്ധോപദേശം തേടി. പിന്നീട് ലിംഗമാറ്റത്തിനായി അനുമതി ലഭിക്കാൻ മുംബൈ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നിരവധി നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് ലളിത് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായത്.

പൊലീസ് വകുപ്പിൽ ലിംഗമാറ്റ ശസ്ത്രക്രിയ വിഷയം സാങ്കേതിക തടസ്സങ്ങൾക്കും കാരണമായിരുന്നു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് മഹാരാഷ്ട്രാ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ശസ്ത്രക്രിയക്ക് വേണ്ടിയുള്ള അവധി അനുവദിക്കണമെന്ന ഉത്തരവ് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയത്. മുംബൈയിലെ സെന്റ് ജോർജ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. 2018 മെയ്യിലാണ് ശസ്ത്രക്രിയ നടന്നത്. പുരുഷനാകാൻ വേണ്ടി മൂന്ന് ശസ്ത്രക്രിയകൾക്ക് ലളിതിന് വിധേയനാകേണ്ടി വന്നു. ശസ്ത്രക്രിയക്ക് ശേഷം മഹാരാഷ്ട്ര പൊലീസ് പുരുഷന്മാർക്കുള്ള എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും തനിക്ക് അനുവദിക്കുകയായിരുന്നുവെന്നും ലളിത് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP