Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊറോണ വൈറസ് ബാധയേക്കാൾ ഭീകരമാണ് പരക്കുന്ന കിംവദന്തികളെന്ന് ചൈനീസ് സ്ഥാനപതി; വൈറസ് ബാധ നിയന്ത്രണ വിധേയമായെന്നും സൺ വെയ്‌ദോങ്

കൊറോണ വൈറസ് ബാധയേക്കാൾ ഭീകരമാണ് പരക്കുന്ന കിംവദന്തികളെന്ന് ചൈനീസ് സ്ഥാനപതി; വൈറസ് ബാധ നിയന്ത്രണ വിധേയമായെന്നും സൺ വെയ്‌ദോങ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊറോണ വൈറസ് ബാധ ചൈനയിൽ നിയന്ത്രണവിധേയമായതായി ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സൺ വെയ്ദോങ്. വൈറസ് മനുഷ്യനിർമ്മിതമല്ലെന്നും അത് പ്രകൃതിയിൽ തന്നെയുള്ളതാണ് എന്നും അദ്ദേഹം പറഞ്ഞു. വൈറസ് ബാധ ഭീകരമാണെങ്കിലും അതിനേക്കാൾ ഭീകരമാണ് പരക്കുന്ന കിംവദന്തികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വൈറസ് ബാധ എങ്ങനെയുണ്ടായി എന്നത് സംബന്ധിച്ച് കൃത്യമായ ധാരണ ഇപ്പോഴും ചൈനക്കില്ലെന്നും സൺ വെയ്ദോങ് പറഞ്ഞു.

ഫെബ്രുവരി 17 വരെയുള്ള കണക്കുകൾ പ്രകാരം ഹുബെയ് പ്രവിശ്യയ്ക്ക് പുറത്ത് ചൈനയിലുടനീളം പുതിയ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ എണ്ണം വലിയതോതിൽ കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവിടങ്ങളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് 50 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. ഹുബെയ്, വുഹാൻ എന്നിവിടങ്ങളിൽ കാര്യങ്ങൾ കുറച്ചുകൂടി മെച്ചപ്പെട്ടിട്ടുണ്ട്. രോഗം ഭേദമാകുന്ന കാര്യത്തിലും പുരോഗതിയുണ്ട്. 1.3 ശതമാനത്തിൽ നിന്ന് രോഗമുക്തി നേടുന്നതിന്റെ നിരക്ക് 8.2 ശതമാനമായി ഉയർന്നിട്ടുണ്ടെന്നും കണക്കുകൾ സഹിതം സൺ വെയ്ദോങ് പറഞ്ഞു.

പകർച്ച വ്യാധിയുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും നിരന്തരം വിവരങ്ങൾ കൈമാറുന്നുണ്ട്. രോഗവ്യാപനത്തെ നിയന്ത്രിക്കാൻ നടത്തുന്ന പരിശ്രമങ്ങളിൽ ഐക്യദാർഢ്യം അറിയിച്ച് പ്രധാനമന്ത്രി മോദി ചൈനീസ് പ്രസിഡന്റിന് അടുത്തിടെയാണ് കത്തയച്ചത്. നിലവിലെ വെല്ലുവിളി നേരിടാൻ ചൈനയ്ക്കൊപ്പം നിൽക്കുമെന്നും ആവുന്ന സഹായം നൽകാനുമുള്ള സന്നദ്ധത ഇന്ത്യ അറിയിച്ചിട്ടുമുണ്ടെന്ന് ചൈനീസ് സ്ഥാനപതി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP