Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്ത് വയസുകാരിയെ 65കാരൻ ലൈംഗികപീഡനത്തിന് ഇരയാക്കിയത് കടയിലേക്ക് വിളിച്ച് വരുത്തി; മഞ്ചേരി പോക്‌സോ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ചോലക്കത്തൊടി കുഞ്ഞിമുഹമ്മദിന്റെ ശിക്ഷ മറ്റന്നാൾ വിധിക്കും

പത്ത് വയസുകാരിയെ 65കാരൻ ലൈംഗികപീഡനത്തിന് ഇരയാക്കിയത് കടയിലേക്ക് വിളിച്ച് വരുത്തി; മഞ്ചേരി പോക്‌സോ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ചോലക്കത്തൊടി കുഞ്ഞിമുഹമ്മദിന്റെ ശിക്ഷ മറ്റന്നാൾ വിധിക്കും

ജംഷാദ് മലപ്പുറം

മലപ്പുറം: കടയിലേക്ക് വിളിച്ചു വരുത്തിയ 10വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 65കാരൻ കുറ്റക്കാരനെന്ന് കോടതി. പെൺകുട്ടിയെ പീഡിപ്പിച്ചത് പ്രതിയുടെ ഉടമസ്ഥതയിലുള്ള കടയിലേക്ക് വിളിച്ചുവരുത്തി. പത്തുവയസ്സുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ അറുപത്തഞ്ചുകാരൻ കുറ്റക്കാരനെന്ന് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതിയാണ് കണ്ടെത്തിയത്. കോട്ടക്കൽ എടരിക്കോട് പുതുപ്പറമ്പ് ചോലക്കത്തൊടി കുഞ്ഞിമുഹമ്മദ് ആണ് പ്രതി. ഇയാൾക്കുള്ള ശിക്ഷ ജഡ്ജി എ വി നാരായണൻ മറ്റെന്നാൾ വിധിക്കും.

2014 ജൂൺ 25നാണ് കേസിന്നാസ്പദമായ സംഭവം. പ്രതിയുടെ ഉടമസ്ഥതയിൽ പുതുപ്പറമ്പിലുള്ള കടയിലേക്ക് പെൺകുട്ടിയെ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. കോട്ടക്കൽ എസ് ഐയായിരുന്ന കെ പി ബെന്നിയാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ ഐഷാ പി ജമാൽ ആറു സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. അഞ്ച് രേഖകളും ഹാജരാക്കി.

അതേ സമയം 10, 12 പ്രായമുള്ള വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയരാക്കിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന കടയുടമയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളി. തിരൂരങ്ങാടി കൊടുവായൂർ എ ആർ നഗർ താമരക്കുണ്ടിൽ രഞ്ജിത്ത് (40) ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. സ്‌കൂൾ പരിസരത്ത് കടനടത്തുന്ന പ്രതി കുട്ടികളെ വശീകരിച്ച് കടക്കകത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. 12 വയസ്സുകാരനെ ഇക്കഴിഞ്ഞ ജനുവരി 17നും പത്തു വയസ്സുകാരനെ 22നും പീഡിപ്പിച്ചുവെന്നാണ് കേസ്. ഇക്കഴിഞ്ഞ 24ന് തിരൂരങ്ങാടി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അതേ സമയം പിഞ്ചുകുഞ്ഞുങ്ങൾ ലൈംഗിക പീഡനത്തിനിരയാകുന്നത് നിത്യസംഭവമായി മാറുകയാണ്. പ്രതികൾ ഭൂരിഭാഗം കുഞ്ഞുങ്ങളുടെ സംരക്ഷകർ തന്നെയാണെന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന കാര്യം. കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ട സ്വന്തം രക്ഷിതാക്കൾവരെയാണ് ഇത്തരം കേസുകളിലെ പ്രതികൾ. പലകേസുകളും കുഞ്ഞുങ്ങളുടെ ഭാവിയും നാണക്കേടും കണക്കിലെടുത്ത് അറിഞ്ഞിട്ടും പരാതി നൽകുകയോ, കേസെടുക്കുകയോ ചെയ്യാതെ ഒതുക്കിത്തീർക്കുകയാണ്. ഇവയിൽ പുറം ലോകം അറിയുന്നത് ചുരക്കം ചില കേസുകൾ മാത്രമാണ്. പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന പിതാവിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. ഇന്നാണ്. മലപ്പുറം അങ്ങാടിപ്പുറം വലമ്പൂർ സ്വദേശിയായ 47കാരന്റെ ജാമ്യാപേക്ഷയാണ് പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളിയത്. ആറാം ക്ലാസിൽ പഠിക്കുന്ന സമയത്ത് വിദ്യാർത്ഥിനിയെ രണ്ടാനച്ഛനായ പ്രതി പീഡിപ്പിച്ചെന്നാണ് കേസ്. ജനുവരി 20ന് പെരിന്തൽമണ്ണ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അതേ സമയം ആറ് വയസ്സുകാരിയെ പിഡീപ്പിച്ച 56 കാരനെ പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. പോക്സോ പ്രകാരമാണ് പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്ത്.എരമംഗലം കവളങ്ങാട്ട് വീട്ടിൽ മൂർത്തി എന്ന (58 )കാരനാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആറ് വയസുകാരിയെ പീഡിപ്പിച്ചതിന്നെ തുടർന്ന് കുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പെരുമ്പടപ്പ് പൊലീസ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്.പെരുമ്പടപ്പ് സിഐ.ബിജു, എഎസ്ഐ.പ്രസാദ്, സി.പി.ഒ.മാരായ ശ്യാം ,പ്രദീപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയതത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP