Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എംആർഎ ഹോട്ടൽ നിരന്തരം മാലിന്യം തോട്ടിലേക്ക് ഒഴുക്കുന്നത് നിർദ്ദേശങ്ങളൊന്നും പാലിക്കാതെ; മീനുകൾ ചത്ത് പൊങ്ങിയതോടെ ആളുകൾ സംഘടിച്ചെത്തിയത് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിലും; നാട്ടുകാർ ഹോട്ടൽ പൂട്ടിച്ചതിനെ തുടർന്ന് ഉണ്ടായ സംഘർഷത്തിൽ നാലുപേർക്ക് പരിക്ക്

എംആർഎ ഹോട്ടൽ നിരന്തരം മാലിന്യം തോട്ടിലേക്ക് ഒഴുക്കുന്നത് നിർദ്ദേശങ്ങളൊന്നും പാലിക്കാതെ; മീനുകൾ ചത്ത് പൊങ്ങിയതോടെ ആളുകൾ സംഘടിച്ചെത്തിയത് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിലും; നാട്ടുകാർ ഹോട്ടൽ പൂട്ടിച്ചതിനെ തുടർന്ന് ഉണ്ടായ സംഘർഷത്തിൽ നാലുപേർക്ക് പരിക്ക്

കെ വി നിരഞ്ജൻ

കോഴിക്കോട്: അധികൃതർ പല തവണ നോട്ടീസ് നൽകിയിട്ടും താക്കീത് നൽകിയിട്ടും നടപടിയെടുത്തിട്ടും പഠിക്കാതെ വടകരയിലെ എം ആർ എ ഹോട്ടൽ. കരിമ്പനത്തോട്ടിലേക്ക് നിരന്തരം മാലിന്യം ഒഴുക്കിവിടുന്ന എം ആർ എ ഹോട്ടൽ ഒടുവിൽ നാട്ടുകാർ അടപ്പിച്ചു. തുടർന്നുണ്ടായ സംഘർഷത്തിൽ നാല് പേർക്ക് പരിക്കുമേറ്റു. തിങ്കളാഴ്ച അർദ്ധ രാത്രിയോടെയാണ് കക്കൂസ് മാലിന്യം ഉൾപ്പെടെ ഹോട്ടൽ അധികൃതർ കരിമ്പനത്തോട്ടിലേക്ക് ഒഴുക്കിവിട്ടത്. മാലിന്യം ഒഴുക്കിവിട്ടതിനെ തുടർന്ന് തോട്ടിലെ മീനുകൾ ചത്ത് പൊങ്ങി. തുടർന്നാണ് ഡിവൈഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ചെത്തി ഹോട്ടൽ പൂട്ടിച്ചത്.

ഇക്കഴിഞ്ഞ മാസം മാലിന്യം തോട്ടിലേക്ക് ഒഴുക്കിയതിനെ തുടർന്ന് ഏതാനും ദിവസം നഗരസഭ അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് ഹോട്ടൽ പൂട്ടിയിരുന്നു. നഗരസഭ അധികൃതരും നാട്ടുകാരും ഹോട്ടൽ നടത്തിപ്പുകാരും വടകര സി ഐയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്നാണ് ഹോട്ടൽ വീണ്ടും തുറന്നത്. മാലിന്യം സംസ്‌കരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കാണിച്ച് നഗരസഭ ആരോഗ്യ വിഭാഗം പല തവണ ഹോട്ടലിന്

നിർദ്ദേശം നൽകിയിട്ടും ഇവയൊന്നും പാലിക്കാൻ ഹോട്ടൽ ഉടമകൾ തയ്യാറാവാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് വീണ്ടും മാലിന്യം കരിമ്പനത്തോട്ടിലേക്ക് ഒഴുക്കിവിട്ടത്. ചൊവ്വാഴ്ച വൈകിട്ട് ഹോട്ടലിന് മുമ്പിൽ ഡിവൈഎഫ്‌ഐ സ്ഥാപിച്ച ബോർഡ് സംഘടിച്ചെത്തിയ യൂത്ത് ലീഗ് പ്രവർത്തകർ എടുത്ത് മാറ്റി. തുടർന്നുണ്ടായ സംഘർഷത്തിലും കല്ലേറിലും നാല് പേർക്ക് പരിക്കേറ്റു. രണ്ട് ഡി വൈ എഫ് ഐ പ്രവർത്തകരെ സഹകരണ ആശുപത്രിയിലും രണ്ട് യൂത്ത് ലീഗ് പ്രവർത്തകരെ സീയം ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. സി ഐ മനോജിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP