Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക്കിസ്ഥാനിൽ അജ്ഞാത വാതകം ശ്വസിച്ച് പതിനാല് പേർ മരിച്ചു: വിഷവാതകത്തിന്റെ ഉത്ഭവ കേന്ദ്രം തുറമുഖത്തെത്തിയ കപ്പലെന്ന് സൂചന; അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത് ആളുകൾ ശ്വാസതടസ്സം മൂലം ആശുപത്രിയിൽ ചികിത്സ തേടിയതോടെ; ദാരുണ സംഭവത്തിന്റെ കാരണമെന്തന്നറിയാതെ അധികൃതരും

പാക്കിസ്ഥാനിൽ അജ്ഞാത വാതകം ശ്വസിച്ച് പതിനാല് പേർ മരിച്ചു: വിഷവാതകത്തിന്റെ ഉത്ഭവ കേന്ദ്രം തുറമുഖത്തെത്തിയ കപ്പലെന്ന് സൂചന; അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത് ആളുകൾ ശ്വാസതടസ്സം മൂലം ആശുപത്രിയിൽ ചികിത്സ തേടിയതോടെ; ദാരുണ സംഭവത്തിന്റെ കാരണമെന്തന്നറിയാതെ അധികൃതരും

മറുനാടൻ മലയാളി ബ്യൂറോ

കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിൽ അജ്ഞാത വാതകം ശ്വസിച്ച് 14 പേർ മരിച്ചു. കറാച്ചിയിലെ കീമാരി മേഖലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ശ്വാസതടസ്സമനുഭവപ്പെട്ടതിനെതുടർന്ന് കീമാരിയിൽനിന്ന് ഒട്ടേറെപ്പേർ ഞായറാഴ്ച മുതൽ ആശുപത്രികളിൽ ചികിത്സ തേടിയതോടെയാണ് സംഭവത്തിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്്. ശ്വാസസംബന്ധമായ പ്രശ്‌നങ്ങളെത്തുടർന്ന് ചൊവ്വാഴ്ചവരെ 14 പേർ മരിച്ച വിവരം സിന്ധ് പ്രവിശ്യയിലെ ആരോഗ്യ മന്ത്രാലയമാണ് സ്ഥിരീകരിച്ചത്.

എന്നാൽ, ഏത് വാതകമാണ് ഇവരുടെ മരണത്തിന് കാരണമായതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ദാരുണസംഭവത്തിന്റെ കാരണമെന്താണെന്നതിൽ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും മെഡിക്കൽ വിദഗ്ധരുമായിച്ചേർന്ന് കാരണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും കറാച്ചി പൊലീസ് മേധാവി ഗുലാം നബി മേമൻ പറഞ്ഞു. അതേസമയം, കറാച്ചി തുറമുഖത്ത് സോയാബീനോ അതുപോലെയുള്ള മറ്റെന്തോ ഉത്പന്നമോ ഇറക്കാനെത്തിയ കപ്പലാണ് വിഷവാതകത്തിന്റെ കേന്ദ്രമെന്നു കരുതുന്നതായി കറാച്ചി കമ്മിഷണർ ഇഫ്തിക്കർ ഷാൽവാനി പറഞ്ഞു. എന്നാൽ, സമുദ്രഗതാഗത മന്ത്രി അലി സൈദി, ഇഫ്തിക്കറിന്റെ ഊഹം തള്ളിക്കളഞ്ഞു.

സംഭവത്തിൽ കുടുതൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകുമെന്നും അധികൃതർ വ്യക്തമാക്കി. കപ്പലിലെ വാതകത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ഇവർക്ക് പിന്നാലെ അഞ്ചിലധികം ആളുകളെ ആശുപത്രിയിൽ എത്തിച്ചു. ഇവരുടെ ആരോഗ്യനില കുഴപ്പമില്ലെന്നും തീവ്രപരിചരണ വിഭാഗത്തിലാണെന്നും അന്തർദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP