Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊന്നോമനയുടെ പിറന്നാൾ മധുരം മാറുംമുൻപേ ജിജു യാത്രയായി: അപകടത്തിൽ നിന്നു രക്ഷപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ മറ്റൊരപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം; അപകടത്തിൽപ്പെട്ട കാർ കെട്ടിവലിക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബസിടിച്ച് രണ്ടു മലയാളികളടക്കം മൂന്നുപേർ മരിച്ചു

പൊന്നോമനയുടെ പിറന്നാൾ മധുരം മാറുംമുൻപേ ജിജു യാത്രയായി: അപകടത്തിൽ നിന്നു രക്ഷപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ മറ്റൊരപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം;  അപകടത്തിൽപ്പെട്ട കാർ കെട്ടിവലിക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബസിടിച്ച് രണ്ടു മലയാളികളടക്കം മൂന്നുപേർ മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തെന്മല: പൊന്നോമനയുടെ പിറന്നാൾ മധുരം മാറുംമുൻപേയാണ് ജിജു യാത്രയായത്. ഏകമകളുടെ പിറന്നാൾ ആഘോഷിക്കാനാണ് ജിജു നാട്ടിലെത്തിയത്. വ്യാഴാഴ്ച തിരിച്ച് ദുബായിലെ ജോലിസ്ഥലത്തേക്ക് പോകാനിരിക്കെയാണ് തമിഴ്‌നാട്ടിൽ വാഹനാപകടത്തിൽ ജീവൻ പൊലിയുന്നതും. ഒൻപതിനായിരുന്നു ജോഅന്നയുടെ ഒന്നാം പിറന്നാൾ. ആഘോഷം കഴിഞ്ഞ് പൊന്നോമനയ്ക്കുള്ള നേർച്ച സമർപ്പിക്കാനായിരുന്നു വേളാങ്കണ്ണിയിലേക്കുള്ള യാത്ര. ശനിയാഴ്ച രാത്രി ഏട്ടുമണിയോടെ അടുതലയിലെ വീട്ടിൽനിന്ന് അമ്മ, ഭാര്യ ജിബിയും മകളുമായി സ്വന്തം കാറിൽ അഞ്ചലുള്ള സഹോദരി ജിജിയുടെ വീട്ടിലെത്തി.

അഞ്ചലിൽനിന്ന് സിഞ്ചു നൈനാന്റെ കാറിലാണ് യാത്രചെയ്തത്. സിഞ്ചുവിന്റെ മകൾ അബിയയും ജിജുവിന്റെ കുടുംബവും സഹോദരി ജിജിയും ഭർത്താവ് ജിജോയുമാണ് സംഘത്തിലുണ്ടായിരുന്നത്. രാത്രി 12 മണിയോടെ വേളാങ്കണ്ണിക്ക് തിരിച്ചു. ഞായറാഴ്ച വേളാങ്കണ്ണി പള്ളിയിലെത്തി ജോഅന്നയുടെ തല മൊട്ടയടിച്ച് നേർച്ച സമർപ്പിച്ചശേഷം ഉച്ചയോടെ അവിടെനിന്ന് തിരിച്ചു. മധുരയിലെത്തി മീനാക്ഷിക്ഷേത്രത്തിൽ കയറിയശേഷം വീട്ടിലേക്കുവരുന്ന വഴിക്കായിരുന്നു അപകടം.

വസുദേവനല്ലൂരിൽവച്ച് തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെ ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ പൊട്ടിയതിനെത്തുടർന്ന് വാഹനം നിയന്ത്രണംവിട്ട് സമീപത്ത് ഡിവൈഡറിൽ ഇടിച്ചുനിന്നു. അപകടം നടന്നത് അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിരുന്നു. വാഹനം നന്നാക്കാൻ സമയമെടുക്കുമെന്നതിനാൽ വണ്ടിയിൽ സ്ത്രീകളെയും കുട്ടികളെയും നാട്ടിലേക്ക് പറഞ്ഞുവിട്ടു. തമിഴ്‌നാട് സ്വദേശിയായ രാജശഖറെത്തി അപകടത്തിൽപെട്ട വാഹനം റിക്കവറി വാൻ ഉപയോഗിച്ചു നീക്കാൻ ശ്രമിക്കുന്നതിനിടെ കോയമ്പത്തൂരിൽ നിന്നു ചെങ്കോട്ടയ്ക്കു പോയ ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
മൂവരും സംഭവസ്ഥലത്തു മരിച്ചു. ബസ് ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിനു കാരണമെന്ന് പ്രാഥമിക നിഗമനവും. സംഭവ സ്ഥലത്ത് വെച്ച് മൂന്നും പേരും മരണമടയുകയായിരുന്നു.

ജിജു തോമസിന്റെ അമ്മയുടെ സഹോദരന്റെ മകനാണ് മരിച്ച സിഞ്ചു നൈനാൻ. ബസ് ഓടിച്ചിരുന്ന കോവിൽപ്പെട്ടി സ്വദേശിയായ ജയപ്രകാശി(32)നെ വസുദേവനല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP