Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുഞ്ഞിനെ കാണാനില്ലെന്ന് അറിഞ്ഞ് പ്രാർത്ഥനയുമായി തെരച്ചലിന് ഇറങ്ങിയ കടലോരം; മൃതദേഹം കിട്ടിയപ്പോൾ അച്ഛനേയും അമ്മയേയും പൊലീസ് കൊണ്ടു പോകുന്നത് അറിഞ്ഞ് സ്തബ്ദരായവർ; അച്ഛനാണ് ക്രൂരൻ എന്ന് പറഞ്ഞ് ശരണ്യയുടെ ഗതികേടിനെ കുറിച്ച് വിലപിച്ചവർ; കടലിൽ പോയ അപ്പൂപ്പൻ വരും വരെ കുഞ്ഞു വിയാന്റെ മൃതദേഹം സംസ്‌കരിക്കാതെ കാത്ത് മോർച്ചറിക്ക് മുമ്പിൽ നിന്നതും അവർ; കടൽക്കരയിലെ ക്രൂരതയിൽ ഒടുവിൽ വില്ലത്തിയായത് അതേ തീരത്തെ ശരണ്യയും; മാതൃ ക്രൂരതയിൽ തയ്യിലിലെ അരയർ തളർന്ന് പോകുമ്പോൾ

കുഞ്ഞിനെ കാണാനില്ലെന്ന് അറിഞ്ഞ് പ്രാർത്ഥനയുമായി തെരച്ചലിന് ഇറങ്ങിയ കടലോരം; മൃതദേഹം കിട്ടിയപ്പോൾ അച്ഛനേയും അമ്മയേയും പൊലീസ് കൊണ്ടു പോകുന്നത് അറിഞ്ഞ് സ്തബ്ദരായവർ; അച്ഛനാണ് ക്രൂരൻ എന്ന് പറഞ്ഞ് ശരണ്യയുടെ ഗതികേടിനെ കുറിച്ച് വിലപിച്ചവർ; കടലിൽ പോയ അപ്പൂപ്പൻ വരും വരെ കുഞ്ഞു വിയാന്റെ മൃതദേഹം സംസ്‌കരിക്കാതെ കാത്ത് മോർച്ചറിക്ക് മുമ്പിൽ നിന്നതും അവർ; കടൽക്കരയിലെ ക്രൂരതയിൽ ഒടുവിൽ വില്ലത്തിയായത് അതേ തീരത്തെ ശരണ്യയും; മാതൃ ക്രൂരതയിൽ തയ്യിലിലെ അരയർ തളർന്ന് പോകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കുഞ്ഞിനെ കൊന്ന കേസിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ തളർന്ന് പോയത് തയ്യിൽ എന്ന കടലോര ഗ്രാമം. ഇനിയും ഈ മാതൃ ക്രൂരതയെ ഉൾക്കൊള്ളാൻ ഈ ദേശത്തിന് കഴിഞ്ഞിട്ടില്ല. രണ്ടുദിവസം നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് പൊലീസ് ശരണ്യയുടെ കൈയിൽ വിലങ്ങ് അണിയിച്ചത്.

കുഞ്ഞിനെ കാണാതായെന്നു കേട്ട് തെരച്ചിലിനിറിങ്ങിയവർക്കു മുന്നിലൂടെയാണ് തിങ്കളാഴ്ച പൊലീസ് മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തു കൊണ്ടുപോയത്. അപ്പോഴും ഇവരാകരുതേ വില്ലനെന്ന് നാട്ടുകാർ പ്രാർത്ഥിച്ചു. ഇതിനിടെ അഭ്യൂഹങ്ങൾ പലതും പരന്നു. അച്ഛനാണ് കൊലപാതകത്തിന് ഉത്തരവാദിയെന്ന ആരോപണവുമായി ശരണ്യയുടെ ബന്ധുക്കളുമെത്തി. കൊലപാതകമാണെന്ന് ഉറപ്പിച്ചതോടെ പല കഥകളും പ്രചരിച്ചു. ഭാര്യയുടെ വീട്ടിൽ അന്തിയുറങ്ങിയ പ്രണവിനെ നാട്ടുകാർ ന്യായമായും സംശയിച്ചു. ഭാര്യയുമായുള്ള കുടുംബ കലഹവും നാട്ടിൽ പാട്ടായിരുന്നു. അതുകൊണ്ട് തന്നെ കുട്ടിയുടെ മരണത്തിൽ അച്ഛൻ കുടുങ്ങുമെന്ന് തയ്യിൽ വിശ്വസിക്കാൻ തുടങ്ങി. ഇതിനിടെയാണ് കഥയിൽ ട്വിസ്റ്റ് ഉണ്ടാകുന്നത്.

മൃതദേഹം കണ്ടെത്തിയ തിങ്കളാഴ്ച രാവിലെ മുതൽ തന്നെ സംഭവം നടന്ന സ്ഥലത്തും സിറ്റി സ്റ്റേഷൻ പരിസരത്തും ആളുകളുടെ ഒഴുക്കായിരുന്നു. അച്ഛനേയും അമ്മയേയും പൊലീസ് ചോദ്യം ചെയ്യുമ്പോൾ സ്‌റ്റേഷന് മുമ്പിൽ പ്രതിഷേധങ്ങളും ഉണ്ടായി. രണ്ടുപകലും ഒരുരാത്രിയും സംഭവം ഒരുചോദ്യമായി ജനങ്ങൾക്കു മുന്നിൽനിന്നു. ഒടുവിൽ സത്യം പുറത്തുവന്നു. തളർന്ന് പോയത് തയ്യിൽക്കാരായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ശരണ്യയെ അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. ഇതോടെ സിറ്റി സ്റ്റേഷനുമുന്നിൽ നിരവധിയാളുകളെത്തി. വിയാന്റെ മൃതദേഹം ചൊവ്വാഴ്ച വൈകിട്ടോടെ സംസ്‌കരിച്ചു. പോസ്റ്റ്‌മോർട്ടം തിങ്കളാഴ്ച കഴിഞ്ഞിരുന്നു.

കടലിനോട് ഇടപെഴുകിയായിരുന്നു ശരണ്യയും കുടുംബവും കഴിഞ്ഞിരുന്നത്. കുട്ടിയെ കൊല്ലുമ്പോൾ വീട്ടിൽ ഉണ്ടായിരുന്നത് ഭർത്താവും അമ്മയും സഹോദരനും മാത്രമായിരുന്നു. ശരണ്യയുടെ അച്ഛൻ മീൻ പിടിക്കാൻ പോയതായിരുന്നു. അച്ഛൻ ഉണ്ടാകില്ലെന്ന് അറിഞ്ഞാണ് ഭർത്താവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. അച്ഛൻ ഉണ്ടെങ്കിൽ കാമുകനെ കെട്ടനായി കുട്ടിയെ ഉപേക്ഷിക്കാനുള്ള നടക്കില്ലെന്ന കണക്ക് കൂട്ടലിലായിരുന്നു ഇത്. അങ്ങനെ 22-കാരി തയ്യിലിലെ വില്ലത്തിയായി.

ശരണ്യയുടെ അച്ഛൻ വത്സരാജ് മത്സ്യബന്ധനത്തിന് പോയതിനാലാണ് സംസ്‌കാരം ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. മോർച്ചറിയിൽ സൂക്ഷിച്ച മുതദേഹം വൈകിട്ടോടെയാണ് വീട്ടിലെത്തിച്ചത്. ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ തയ്യിൽ അരയ സമുദായ ശ്മശാനത്തിലായിരുന്നു സംസ്‌കാരം. ഭർത്താവ് പ്രണവുമായി സ്വരച്ചേർച്ചയിൽ അല്ലാതിരുന്ന ശരണ്യ കാമുകനൊപ്പം ജീവിക്കാനാണു കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് കണ്ടെത്തൽ. എന്നാൽ കാമുകന് കൊലപാതകത്തിൽ പങ്കില്ലെന്ന നിലപാടിലാണ് പൊലീസിപ്പോൾ. ഭർത്താവാണ് കുഞ്ഞിന്റെ കൊലപാതകത്തിനുപിന്നിൽ എന്നായിരുന്നു ശരണ്യ ആരോപിച്ചിരുന്നത്. ശരണ്യയും പ്രവീണും രണ്ടുദിവസമായി കസ്റ്റഡിയിലായിരുന്നു. തുടർച്ചയായ ചോദ്യം ചെയ്യലിലാണ് ശരണ്യ കുറ്റം സമ്മതിച്ചത്.

പുലർച്ചെ കടൽക്കരയിലെ കരിങ്കൽക്കൂട്ടത്തിലെറിഞ്ഞശേഷം കുഞ്ഞിനെ ശരണ്യ ശ്വാസം മുട്ടിച്ചുകൊന്നുവെന്നാണു പൊലീസ് പറയുന്നത്. തല കരിങ്കല്ലിൽ ഇടിച്ചു കുഞ്ഞ് നിലവിളിച്ചപ്പോഴാണ് ശ്വാസം മുട്ടിച്ചത്. തലയ്ക്കേറ്റ പരുക്കാണു മരണകാരണം. ശരണ്യയുടെ വസ്ത്രത്തിൽ കടൽവെള്ളത്തിന്റേയും മണലിന്റേയും സാന്നിധ്യം ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതിൽ നിർണായകമായത്. പ്രണവും ശരണ്യയും രണ്ടുവർഷം മുമ്പ് പ്രണയിച്ച് വിവാഹിതരായവരാണ്. പിന്നീട് ഇവർ തമ്മിൽ അകൽച്ചയിലായി. വഴക്കും പതിവായിരുന്നു. കാമുകനൊപ്പം പോകുമ്പോൾ കുഞ്ഞിനെ ഇല്ലാതാക്കാനായിരുന്നു ശരണ്യയുടെ തീരുമാനം.

ഇതിന്റെ കുറ്റം ഭർത്താവിൽ ചാർത്താൻ കൊലപാതകത്തിനുതലേന്ന് പ്രശ്നങ്ങൾ സംസാരിച്ചുതീർക്കാനെന്ന മട്ടിൽ പ്രവീണിനെ വീട്ടിലേക്കുവിളിച്ചുവരുത്തി. പിന്നീടു പുലർച്ചെ കുഞ്ഞുമായി കടൽക്കരയിലെത്തി ശരണ്യ കൊല നടത്തുകയായിരുന്നു. കടലിനോട് ചേർന്നുള്ള പാറക്കെട്ടിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. അടച്ചിട്ട വീട്ടിൽ തനിക്കൊപ്പം ഉറങ്ങിയ കുട്ടി മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രവീൺ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ കുട്ടിയുടെ അമ്മയുടെ ബന്ധു പ്രവീണിനെതിരേ ആരോപണമുന്നയിച്ച് പൊലീസിന് പരാതി നൽകി.

ഇതോടെ പ്രണവിനേയും ശരണ്യയേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിൽ ഇരുവരും പരസ്പരം ആരോപണം ഉന്നയിച്ചത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയെങ്കിലും ഒടുവിൽ അമ്മയാണു പ്രതി എന്നു കണ്ടെത്തുകയായിരുന്നു. ശരണ്യ കുഞ്ഞിനെ പുലർച്ചെ എടുത്തുകൊണ്ടുപോയതാണെന്നാണ് പ്രണവ് പറഞ്ഞത്്. എന്നാൽ പ്രണവിന്റെ സമീപത്തുനിന്നാണ് കുഞ്ഞിനെ നഷ്ടപ്പെട്ടതെന്ന് ശരണ്യയും പറഞ്ഞു. ഇരുവരും ഇത്തരത്തിൽ പറഞ്ഞുകൊണ്ടിരുന്നതിലാണ് ശാസ്ത്രീയമായ തെളിവ് ശേഖരിക്കാൻ പൊലീസ് തീരുമാനിച്ചത്. രാവിലെ കടലോരത്ത് പോയത് ആരാണെങ്കിലും അവരുടെ വസ്ത്രത്തിൽ ഉപ്പിന്റെ അംശം ഉണ്ടാവും. ഇതിനാൽ ഇരുവരുടെയും വസ്ത്രങ്ങൾ പൊലീസ് തെളിവിനായി ശേഖരിച്ചു.

പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ശരീരത്തിൽ ഉപ്പ് വെള്ളത്തിന്റെ അംശമില്ലാത്തതിനാൽ കരയിൽവച്ച് തന്നെ കൊലപ്പെടുത്തി പാറക്കൂട്ടത്തിൽ ഒളിപ്പിച്ചതാവാനും സാധ്യതയണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് വസ്ത്രങ്ങളുടെയം കിടക്കവിരിയുടെയം ഫോറൻസിക് ഫലം വന്ന ശേഷമാണ് അറസ്റ്റുണ്ടായത്. തലക്കേറ്റ ക്ഷതത്തെത്തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ മൂർധാവിലും ക്ഷതമേറ്റിട്ടുണ്ട്. മരണകാരണമാകാവുന്നതാണ് ഈ ക്ഷതം. രാത്രി ഉറക്കിക്കിടത്തിയ കുട്ടിയെ രാവിലെ കാണാതായെന്ന അച്ഛന്റെ പരാതിയിൽ പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്ച ആറരയോടെയാണ് കുട്ടിയെ കാണാതായതായി ബന്ധുക്കൾ അറിയുന്നത്. 11 മണിയോടെ കരിങ്കൽ ഭിത്തികൾക്കിടയിൽ കമഴ്ന്നുകിടന്ന നിലയിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് 50 മീറ്റർ അകലെയാണ് പ്രണവിന്റെ വീട്. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറൻസിക് വിദഗ്ധരും ഇന്നലെ സംഭവസ്ഥലത്തെത്തി വീട് പരിശോധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP