Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2004 കവിഞ്ഞു: ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് നൂറ്റിമുപ്പത്തിയൊന്ന് മരണങ്ങൾ; വൈറസ് ബാധിച്ചുമരിച്ചവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ 73,428 പേരിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചിതായി അധികൃതർ; എൺപത് ശതമാനം പേരിലും തീവ്രത കുറഞ്ഞ രീതിയുള്ളത് ആശ്വാസം; പ്രഭവ കേന്ദ്രമായ വുഹാൻ നഗരത്തിൽ ഇനിയും അവശേഷിക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നീക്കവുമായി കേന്ദ്രസർക്കാർ

ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2004 കവിഞ്ഞു: ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് നൂറ്റിമുപ്പത്തിയൊന്ന് മരണങ്ങൾ; വൈറസ് ബാധിച്ചുമരിച്ചവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ 73,428 പേരിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചിതായി അധികൃതർ; എൺപത് ശതമാനം പേരിലും തീവ്രത കുറഞ്ഞ രീതിയുള്ളത് ആശ്വാസം; പ്രഭവ കേന്ദ്രമായ വുഹാൻ നഗരത്തിൽ ഇനിയും അവശേഷിക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നീക്കവുമായി കേന്ദ്രസർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ബെയ്ജിങ്: ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2004 ആയതായി റിപ്പോർട്ട്. ഇന്നലെ മാത്രം 131 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിവിധ രാജ്യങ്ങളിലായി 4233 കൊറോണ കേസുകൾ സ്ഥിരീകരിച്ചു്. അതേസമയം ചൈനയിലെ പല നഗരങ്ങളും സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. കൊറോണ വൈറസ് ബാധയെ സംബന്ധിച്ച് ചൈന നടത്തിയ വിശദമായ പഠന റിപ്പോർട്ട് പുറത്തുവന്നു. 44,000 കൊറോണ കേസുകൾ പരിശോധിച്ചാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്.

കോവിഡ്-19 (കൊറോണ) വൈറസ് ബാധിച്ചുമരിച്ചവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ 73,428 പേരിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, 80 ശതമാനത്തോളംപേരിലും തീവ്രത കുറഞ്ഞ രീതിയിലാണ് വൈറസ് ബാധയുണ്ടായിട്ടുള്ളതെന്ന് ചൈനയിലെ ആരോഗ്യവിദഗ്ദ്ധർ നടത്തിയ പഠനം വ്യക്തമാക്കുന്നു. ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ (സി.സി.ഡി.സി.) നടത്തിയ പഠനത്തിന്റെ ഫലം ചൈനീസ് ജേണൽ ഓഫ് എപ്പിഡമോളജിയിലാണ് പ്രസിദ്ധീകരിച്ചത്. അതേസമയം, മറ്റ് അസുഖങ്ങൾ ബാധിച്ചിട്ടുള്ളവരിലും പ്രായമുള്ളവരിലും വൈറസ് ഗുരുതരമാകുമെന്നും പഠനത്തിൽ പറയുന്നു. ആരോഗ്യപ്രവർത്തകരിലേക്ക് വൈറസ് പടരാനുള്ള സാധ്യത ഏറെയാണ്. വൈറസ് കൂടുതലായി പടർന്ന വുഹാൻ പ്രവിശ്യയിൽ 2.9 ശതമാനമാണ് മരണനിരക്ക്, ചൈനയുടെ മറ്റുഭാഗങ്ങളിൽ 0.4 ശതമാനവും. ആകെ ചൈനയിൽ കോവിഡ്-19 മരണനിരക്ക് 2.3 ശതമാനവും. വൈറസ് ബാധ സ്ഥിരീകരിച്ച 44,672 പേരിൽ നടത്തിയ പഠനത്തിൽ 13.8 ശതമാനം പേരിൽ നില ഗുരുതരവും 4.7 ശതമാനം പേരുടെ നില അതിഗുരുതരവുമാണ്.

അതേസമയം വുഹാൻ ആശുപത്രി ഡയറക്ടറുടെ ജീവനെടുത്ത് വൈറസ് തന്നെ. വുഹാനിലുള്ള വുചാങ് ആശുപത്രിയുടെ ഡയറക്ടർ ലിയു ജിമിങ് കോവിഡ്-19 വൈറസ് ബാധയെത്തുടർന്ന ഇന്നലെ മരണത്തിനുകീഴടങ്ങി. ഹുബൈ പ്രവിശ്യയിലുള്ള വുഹാനാണ് വൈറസ് ബാധയുടെ പ്രഭവകേന്ദ്രം. ജിമിങ്ങിനെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും വിഫലമായതായി ചൈനയുടെ ഔദ്യോഗിക ടെലിവിഷൻ ചാനലായ സി.സി.ടി.വി. പറഞ്ഞു.
കൊറോണ വൈറസ് (COVID-19) ന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാൻ നഗരത്തിൽ ഇനിയും അവശേഷിക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നീക്കമുള്ളതായി സൂചന ലഭിക്കുന്നത്.

സി 17 സൈനിക വിമാനം ഫെബ്രുവരി 20 ന് ഇന്ത്യ വുഹാനിലേക്ക് അയയ്ക്കും. ചൈനയിലേക്കുള്ള മരുന്നുകൾ അടക്കമുള്ളവയും ഈ വിമാനത്തിൽ അയയ്ക്കുമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. വ്യോമസേനയുടെ കൈവശമുള്ള ഏറ്റവും വലിയ സൈനിക വിമാനമാണ് സി 17 ഗ്ലോബ്മാസ്റ്റർ. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ അയച്ച് 640 ഇന്ത്യക്കാരെ നേരത്തെ ചൈനയിൽനിന്ന് ഒഴിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ മരുന്നുകളും അനുബന്ധ ഉപകരണങ്ങളും ചൈനയിലേക്ക് അയയ്ക്കുമെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇവയാണ് സി 17 വിമാനത്തിൽ കൊണ്ടുപോകുന്നത്.

ചൈനയ്ക്ക് സഹായ വാഗ്ദാനം നൽകിയതിനും ആ രാജ്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിനും ഇന്ത്യയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ചൈനീസ് സ്ഥാനപതി രംഗത്തെത്തിയിരുന്നു. വുഹാൻ നഗരം ഉൾപ്പെടുന്ന ഹുബൈ പ്രവിശ്യയിലുള്ള ആർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. അതിനിടെ, ചൈനയിൽ വൈറസ് ബാധയെത്തുടർന്നുള്ള മരണസംഖ്യ ഉയരുന്നും വീണ്ടും ഒഴിപ്പിക്കൽ നടപടിതകൽ തുടരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP