Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവിനൊപ്പം ഉറങ്ങിയ കുട്ടിയെ സാവധാനം കൈയിലെടുത്ത് മാതൃ ക്രൂരത; കുഞ്ഞിന്റെ കരച്ചിലിൽ ഭർത്താവ് ഉണർന്നപ്പോൾ പാലു കൊടുക്കാനെന്ന പോലെ കസേരയിൽ ഇരുന്ന് മനസ്സിലെടുത്തത് കുട്ടിയെ വകവരുത്താനുള്ള തീരുമാനം. ഭർത്താവ് ഉറങ്ങിയപ്പോൾ പിൻ വാതിൽ പതിയെ തുറന്ന് മൊബൈൽ ഫോൺ വെളിച്ചത്തിൽ തീരത്തേക്ക്; കടലിൽ കുട്ടിയെ എറിഞ്ഞത് മൃതദേഹം ഒരിക്കലും കിട്ടില്ലെന്ന പ്രതീക്ഷയിൽ; അതിരാവിലെ ഒന്നും അറിയാതെ തട്ടിക്കൊണ്ട് പോകൽ കഥയാക്കി; കാമുകന് വേണ്ടി ശരണ്യ ആ രാത്രി ചെയ്തു കൂട്ടിയത്

ഭർത്താവിനൊപ്പം ഉറങ്ങിയ കുട്ടിയെ സാവധാനം കൈയിലെടുത്ത് മാതൃ ക്രൂരത; കുഞ്ഞിന്റെ കരച്ചിലിൽ ഭർത്താവ് ഉണർന്നപ്പോൾ പാലു കൊടുക്കാനെന്ന പോലെ കസേരയിൽ ഇരുന്ന് മനസ്സിലെടുത്തത് കുട്ടിയെ വകവരുത്താനുള്ള തീരുമാനം. ഭർത്താവ് ഉറങ്ങിയപ്പോൾ പിൻ വാതിൽ പതിയെ തുറന്ന് മൊബൈൽ ഫോൺ വെളിച്ചത്തിൽ തീരത്തേക്ക്; കടലിൽ കുട്ടിയെ എറിഞ്ഞത് മൃതദേഹം ഒരിക്കലും കിട്ടില്ലെന്ന പ്രതീക്ഷയിൽ; അതിരാവിലെ ഒന്നും അറിയാതെ തട്ടിക്കൊണ്ട് പോകൽ കഥയാക്കി; കാമുകന് വേണ്ടി ശരണ്യ ആ രാത്രി ചെയ്തു കൂട്ടിയത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വന്തം മകനെ കടലിൽ എറിഞ്ഞ് കൊന്ന അമ്മ ശരണ്യയുടെ ക്രൂരതയുടെ വിശദാംശങ്ങൾ പുറത്ത്. ഭർത്താവിനൊപ്പം കിടന്ന ഒന്നരവയസ്സുകാരനെ തന്ത്രത്തിൽ കൈക്കലാക്കി കടലിൽ എറിയുകയായിരുന്നു കാമുകന് വേണ്ട ദാഹിച്ച അമ്മയുടെ ക്രൂര മനസ്സ്. തെളിവുകൾ എല്ലാം കിട്ടിയതു കൊണ്ട് തന്നെ അതിവേഗ വിചാരണയിലേക്ക് കാര്യങ്ങളെത്തിക്കുന്ന തരത്തിൽ പൊലീസ് കുറ്റപത്രം തയ്യാറാക്കും. ശരണ്യയുടെ കാമുകനെ കൊലപാതകവുമായി ബന്ധപ്പിക്കാനുള്ള തെളിവും പൊലീസിന് കിട്ടിയിട്ടില്ല.

കുട്ടിയെ വകവരുത്താനാണ് പിണങ്ങിയ ഭർത്താവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. രാത്രി രണ്ടുമണി കഴിഞ്ഞപ്പോഴാണ് ഭർത്താവിന്റെ കൂടെയുറങ്ങുന്ന കുഞ്ഞിനെ ശരണ്യ സാവധാനം എടുത്തത്. പെട്ടെന്നുതന്നെ കുഞ്ഞുണർന്നു. ഭർത്താവും ഉണർന്നു. ഭർത്താവും ഉണർന്നതോടെ ശരണ്യ തന്ത്രം പ്രയോഗിച്ചു. ഉടൻ കുട്ടിക്ക് പാൽകൊടുക്കാനെന്നപോലെ കസേരയിൽ കുറെ സമയം ഇരുന്നു. ഭർത്താവ് ഉറങ്ങിയെന്ന് മനസ്സിലായപ്പോൾ പിൻവശത്തെ വാതിൽ തുറന്ന് മതിലിനടുത്തുള്ള ഇടുങ്ങിയ ഇടവഴിയിലൂടെ മൊബൈൽ ഫോൺ വെളിച്ചത്തിൽ കടൽത്തീരത്തേക്ക് പോയി.

തുടർന്ന് കൽക്കെട്ടിൽ ഇറങ്ങി കുട്ടിയെ കടലിൽ ഇട്ടു. ഉറക്കത്തിൽ വെള്ളത്തിൽവീണ കുട്ടി കരഞ്ഞപ്പോൾ വീണ്ടും എടുത്തു. വീണ്ടും ആർത്തലയ്ക്കുന്ന തിരയിൽ കടലിലിട്ടു. തിരയിൽ മുങ്ങിയെന്ന് മനസ്സിലായപ്പോൾ വീട്ടിലേക്ക് മടങ്ങി. ഒന്നുമറിയാത്തതുപോലെ വീട്ടിൽ വന്നുകിടന്ന ശരണ്യ പുലർച്ചെയാണ് കുഞ്ഞിനെ കാണുന്നില്ലെന്നും ആരോ തട്ടിക്കൊണ്ടുപോയതാണെന്നും വിളിച്ചുപറയുന്നത്. ഭർത്താവിനോട് പൊലീസിൽ പരാതിപറയാനും പറഞ്ഞു. കടലിൽ അകപ്പെട്ട കുട്ടിയുടെ മൃതദേഹം കിട്ടില്ലെന്നാണ് കരുതിയത്.

തിരയിൽ മൃതദേഹം തിരിച്ചെത്തി കൽക്കെട്ടിൽ കുടുങ്ങി. മൃതദേഹം കണ്ടെത്തിയതോടെ കുറ്റം ഭർത്താവിന്റെ തലയിൽ വച്ചുകെട്ടാൻ ശ്രമിച്ചു. ഭർത്താവിനെ പ്രതിക്കൂട്ടിലാക്കി. ഇത് എല്ലാവരും വിശ്വസിച്ചു. അയാൾ ഏറെക്കാലത്തിനുശേഷമാണ് ശരണ്യയുടെ വീട്ടിൽ വന്നത്. കുടുംബ കലഹവും നാട്ടുകാർക്ക് അറിയാമായിരുന്നു. ഇത് മനസ്സിലാക്കി കുറ്റം തലയിൽ വച്ച് കെട്ടാൻ ശരണ്യ ഭർത്താവിനെ വിളിച്ചുവരുത്തുകയായിരുന്നു. കുഞ്ഞിനെ കാണാതായതിന്റെ ഉത്തരവാദിത്തം ഭർത്താവിൽ ആരോപിക്കാനായിരുന്നു ഇത്.

മൃതദേഹം കിട്ടിയത് നിർണ്ണായകമായി. ഇതോടെ ചോദ്യംചെയ്യാൻ വിളിപ്പിച്ച ശരണ്യയെയും പ്രണവിനെയും രണ്ടുദിവസത്തോളം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചോദ്യംചെയ്തു. കുഞ്ഞിനെ കൊലപ്പെടുത്തിയത് ശരണ്യയാണെന്ന് തിങ്കളാഴ്ചതന്നെ വ്യക്തമായിരുന്നുവെങ്കിലും ശാസ്ത്രീയമായ തെളിവുകളുടെ അഭാവത്തിലാണ് അറസ്റ്റ് രേഖപ്പെടുത്താതിരുന്നത്.

ഭർത്താവിന്റെ നാട്ടുകാരനും സുഹൃത്തുമായ യുവാവുമായി കുറച്ചുനാളായി ശരണ്യ പ്രണയത്തിലായിരുന്നു. വ്യത്യസ്ത ജാതിയിൽപ്പെട്ട പ്രണവിന്റെയും ശരണ്യയുടെയും പ്രണയവിവാഹമായിരുന്നു. ഇതിന് ശേഷമാണ് പുതിയ കാമുകനുമായി അടുക്കുന്നത്. ഭർത്താവ് ഗൾഫിൽ ജോലിക്ക് പോയപ്പോഴായിരുന്നു അത്. ഗർഭിണിയായ സമയത്തെ അടുപ്പം പല തലത്തിലെത്തി. ഗൾഫിൽ നിന്ന് തിരിച്ചെത്തിയ പ്രണവ് ഇക്കാര്യം മനസ്സിലാക്കി. ഇതോടെ കുടുംബത്തിൽ പ്രശ്‌നവും തുടങ്ങി. എല്ലാം സംശയമാണെന്ന് വീട്ടുകാരെ ശരണ്യം വിശ്വസിപ്പിച്ചു. ഇതോടെ വീട്ടുകാർ തമ്മിലും പ്രശ്‌നമായി.

ശരണ്യയുടെ പിതാവുമായി തെറ്റിയ പ്രണവ് പലപ്പോഴും ഭാര്യാവീട്ടിൽ വരാറില്ലായിരുന്നു. ഭാര്യാപിതാവ് മത്സ്യബന്ധനത്തിന് കടലിൽപോകുന്ന സമയത്തു മാത്രമാണ് ഇയാൾ ഇവിടെ എത്തിയിരുന്നത്. അച്ഛൻ മീൻ പിടിക്കാൻ പോയി എന്ന് അറിയിച്ചാണ് പ്രണവിനെ വീട്ടിലേക്ക് ശരണ്യ വിളിച്ചു വരുത്തിയത്. അച്ഛൻ ഇല്ലാത്തതുകൊണ്ട് തന്നെ രാത്രിയിൽ നിന്നിട്ട് പോകാനും പറഞ്ഞു. ഇത് കേട്ട് വിശ്വസിച്ചാണ് പ്രണവ് വീട്ടിൽ തങ്ങിയതും.

കടൽതീരത്തെ കരിങ്കല്ലുകൾക്കിടയിലെറിഞ്ഞു സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയെന്നു പൊലീസിനു മൊഴി നൽകിയ ശരണ്യ തന്നെയാണ് കുഞ്ഞിനെ തിരയാൻ കരിങ്കല്ലുകൾക്കിടയിൽ ഇറങ്ങിയതും. കൊലപാതകത്തിനുശേഷം വീട്ടിലെ ഹാളിൽ കിടന്നുറങ്ങിയ ശരണ്യയെ അമ്മയാണു രാവിലെ വിളിച്ചുണർത്തിയത്. ശരണ്യയ്ക്കു കണ്ണൂരിലെ സ്വകാര്യ സ്ഥാപനത്തിൽ പുതിയ ജോലിക്കു കയറേണ്ട ദിവസമായിരുന്നു തിങ്കളാഴ്ച. എഴുന്നേറ്റയുടൻ ശരണ്യ ഭർത്താവിന്റെ അടുത്തെത്തി കുഞ്ഞിനെ തിരക്കി. പിന്നീടു മറ്റുള്ളവർക്കൊപ്പം കുഞ്ഞിനെ തിരയാനും ഇറങ്ങി. കുഞ്ഞിനെ എറിഞ്ഞ സ്ഥലത്തെ തിരച്ചിൽ ശരണ്യ സ്വയം ഏറ്റെടുത്തു. ആ ഭാഗത്തു താൻ തിരഞ്ഞതാണെന്നു മറ്റുള്ളവരോടു പറയുകയും ചെയ്തു. നാട്ടുകാരും, പിന്നീടു പൊലീസും എത്തിയപ്പോഴൊന്നും ശരണ്യയുടെ മുഖത്തു കാര്യമായ സങ്കടമുണ്ടായില്ല.

ഭാര്യയും കുഞ്ഞുമായുള്ള അകൽച്ച, ഇടയ്ക്കിടെയുള്ള വഴക്ക്, മൂന്നുമാസത്തിനുശേഷം വീട്ടിലേക്കു യാദൃച്ഛികമായുള്ള വരവ്: ഒന്നരവയസ്സുകാരൻ വിയാന്റെ കൊലപാതകത്തിൽ അച്ഛൻ പ്രണവിനെ സംശയിക്കാൻ ഇത്രയും സാഹചര്യത്തെളിവുകൾ ധാരാളമായിരുന്നു പൊലീസിന്. എന്നാൽ, ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണ ബുദ്ധിയും ശാസ്ത്രീയ തെളിവുകളും ചേർന്നു ദുരൂഹതയുടെ ചുരുളഴിച്ചപ്പോൾ അമ്മ പ്രതിയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP