Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്മാർട്ട്ഫോൺ ആസക്തി മയക്കുമരുന്ന് അടിമയുടെ തലച്ചോറിന് സമാനം: ഏഴുവയസ്സുമുതലുള്ള കുട്ടികളിൽ അമ്പത്തിമൂന്ന് ശതമാനം സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നവർ; ഫോണുമായി കിടന്നുറങ്ങുന്നവരിലും അമ്പത്തിയേഴ് ശതമാനത്തോളം; പഠന റിപ്പോർട്ട് പുറത്തുവിട്ട് ഗവേഷകർ

സ്മാർട്ട്ഫോൺ ആസക്തി മയക്കുമരുന്ന് അടിമയുടെ തലച്ചോറിന് സമാനം: ഏഴുവയസ്സുമുതലുള്ള കുട്ടികളിൽ അമ്പത്തിമൂന്ന് ശതമാനം സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നവർ; ഫോണുമായി കിടന്നുറങ്ങുന്നവരിലും അമ്പത്തിയേഴ് ശതമാനത്തോളം; പഠന റിപ്പോർട്ട് പുറത്തുവിട്ട് ഗവേഷകർ

മറുനാടൻ മലയാളി ബ്യൂറോ

ബെർലിൻ:  ദൈനം ദിന ജീവിതത്തിലേക്ക് സ്മാർട്ട്ഫോൺ കടന്നുവരവ് പല വിപ്ലവകരമായ മാറ്റങ്ങൾക്കുമിടയാക്കിയിട്ടുണ്ട്. എന്നാൽ സ്മാർട്ട് ഫോണുകൾ ആസക്തിയിൽ ശാരീരികവും മാനസികവുമായ മാറ്റങ്ങൾക്ക് പഠനം നിരവധിയാണ് നടന്നിട്ടുള്ളതും എന്നാൽ പുതിയ പഠനത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജർമൻ ഗവേഷകർ. സ്മാർട്ട്ഫോൺ ആസക്തി മനുഷ്യന്റെ തലച്ചോറിന്റെ ആകൃതിയിലും വലുപ്പത്തിലും മയക്കുമരുന്ന് അടിമയുടെ അവയവത്തിന് സമാനമായ രീതിയിൽ മാറുന്നതായി പഠനം.

സ്‌കാനിൽ എടുത്ത ചിത്രങ്ങൾ പരിശോധിച്ചാണ് ഇത്തരത്തിലുള്ള പഠനത്തിൽ എത്തിച്ചേർന്നത്. പരിശോധിച്ച ചിത്രങ്ങളിൽ ഇവരുടെ തലച്ചോറിന്റെ മധ്യഭാഗത്തായി വലുപ്പം കുറഞ്ഞു വരുന്നു. ലഹരിക്ക് അടിമകളല്ലാത്തവരെ അപേക്ഷിച്ച് സ്മാർട്ട്ഫോൺ അടിമകളുടെ തലച്ചോറിലെ പ്രവർത്തനം കുറയുന്നതായും ചിത്രങ്ങൾ വെളിപ്പെടുത്തി. ചാരനിറത്തിലുള്ള ദ്രവ്യത്തിന്റെ സമാനമായ രീതികളും പ്രവണതകളും മയക്കുമരുന്നിന് അടിമകളുടെ തലച്ചോറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ജർമ്മൻ ഗവേഷകരാണ് എംആർഐ ഇമേജുകൾ ഉപയോഗിച്ച 48 പേരിലാണ് പരിശോധിച്ചത് - 22 സ്മാർട്ട്ഫോൺ ആസക്തിയുള്ളവരും 26 പേർ ലഹരിക്ക് അടിമകളും. ആഡിക്റ്റീവ് ബിഹേവിയേഴ്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ഗവേഷകർ എഴുതുന്നു: 'നിയന്ത്രണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, സ്മാർട്ട്ഫോൺ ആസക്തി ഉള്ളവർ ഇടത് ആന്റീരിയർ ഇൻസുല, ഇൻഫീരിയർ ടെമ്പറൽ, പാരാഹിപ്പോകാമ്പൽ കോർട്ടെക്‌സ് എന്നിവയിൽ അളവ് കുറഞ്ഞിട്ടുള്ളതായി പഠനം വ്യക്തമാക്കുന്നു. സ്മാർട്ട്ഫോൺ ഉപയോഗവും തലച്ചോറിലേക്കുള്ള ശാരീരിക വ്യതിയാനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആദ്യത്തെ ഭൗതികമായ തെളിവാണ് ഇതെന്ന് അവർ കൂട്ടിച്ചേർക്കുന്നു.

അവരുടെ വ്യാപകമായ ഉപയോഗവും വർദ്ധിച്ചുവരുന്ന ജനപ്രീതിയും വളരെയധികം പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ഗവേഷകർ പറഞ്ഞു. കൂടാതെ സ്മാർട്ട് ഫോണുകളിൽ സ്ത്രീകളും പുരുഷന്മാരും കൂടുതൽ ചിലവഴിക്കുന്നത് വളരെ ആശങ്കാജനകമാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി. കൂടാതെ ഏഴുവയസ്സുള്ളപ്പോൾ തന്നെ മിക്ക കുട്ടികളും (53 ശതമാനം) മൊബൈൽ ഫോൺ സ്വന്തമാക്കിയിട്ടുണ്ടെന്ന് അടുത്തിടെ നടത്തിയ റിപ്പോർട്ടിൽ കണ്ടെത്തി. യുകെയിൽ 2,167 അഞ്ച് മുതൽ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പറയുന്നത്,

11 വയസ് ആകുമ്പോഴേക്കും 10 കുട്ടികളിൽ ഒമ്പത് പേർക്ക് സ്വന്തമായി ഒരു ഫോൺ ഉണ്ട്. 57 ശതമാനം കുട്ടികൾ ഫോണുമായി ഉറങ്ങുന്നതായും അഞ്ചിൽ രണ്ട് (39 ശതമാനം) ചെറുപ്പക്കാർ തങ്ങളുടെ ഫോൺ ഇല്ലാതെ ജീവിക്കാൻ കഴിയില്ലെന്നും പറയുന്നു പഠനം പറയുന്നു. ഫോണുകൾ കുട്ടികളുടെ ജീവിതത്തിൽ ആധിപത്യം സ്ഥാപിക്കാൻ എത്രത്തോളം കഴിഞ്ഞെന്ന കണ്ടെത്തലുകൾ വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ . ശാരീരികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങൾ കൃത്യമായി മനസ്സിലാക്കാതെ സമൂഹത്തിൽ ഫോൺ ഉപയോഗത്തിന്റെ സർവ്വവ്യാപിയും ആശങ്കയുണ്ടാക്കുന്നതായും ഗവേഷകർ വ്യക്തമാക്കി.

അതേസമയം, മുൻവർഷങ്ങളിൽ നടത്തിയ പഠനത്തിൽ പുരുഷന്മോരേക്കാളും കൂടുതൽ സ്ത്രീകളാണ് ഫോൺ ഉപയോഗത്തിൽ കൂടുതലെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. സർവ്വേയിൽ പങ്കെടുത്ത 52 ശതമാനം സ്ത്രീകളും പ്രതിദിനം നാല് മണിക്കൂർ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരാണ്. എന്നാൽ പുരുഷന്മാർക്കിടയിൽ സ്മാർട്ട്ഫോൺ ഉപയോഗത്തിന്റെ തോത് 29.4 ശതമാനമാണ്. സ്ത്രീകൾക്കിടയിൽ 22.9 ശതമാനം പേർ പ്രതിദിനം ആറ് മണിക്കൂർ ഫോൺ ഉപയോഗിക്കുന്നവരും പുരുഷന്മാർക്കിടയിൽ 10.8 ശതമാനം പേർ ആറ് മണിക്കൂർ വരെ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരുമാണെന്ന് അന്ന് വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP