Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വേദനയും ഭയവും കൊണ്ട് അലറിക്കരഞ്ഞ് ഓടിയപ്പോഴും നായെ പിടിച്ചുമാറ്റുന്നതിന് ശ്രമിക്കാതെ ദുരവസ്ഥ കണ്ട് ചിരിച്ചുകൊണ്ട് നിന്ന അയൽവാസി; അയൽവാസിയും ദളിത് കോൺഗ്രസ്സ് നേതാവുമായ പ്രേമിനെതിരെ ആരോപണവുമായി ലക്ഷ്മി എസ്റ്റേറ്റ് ജീവനക്കാരി; കൗണ്ടർ കേസെടുത്ത് നേതാവിനെ സഹായിക്കുന്ന പൊലീസും

വേദനയും ഭയവും കൊണ്ട് അലറിക്കരഞ്ഞ് ഓടിയപ്പോഴും നായെ പിടിച്ചുമാറ്റുന്നതിന് ശ്രമിക്കാതെ ദുരവസ്ഥ കണ്ട് ചിരിച്ചുകൊണ്ട് നിന്ന അയൽവാസി; അയൽവാസിയും ദളിത് കോൺഗ്രസ്സ് നേതാവുമായ പ്രേമിനെതിരെ ആരോപണവുമായി ലക്ഷ്മി എസ്റ്റേറ്റ് ജീവനക്കാരി; കൗണ്ടർ കേസെടുത്ത് നേതാവിനെ സഹായിക്കുന്ന പൊലീസും

സ്വന്തം ലേഖകൻ

മൂന്നാർ; അക്രമണകാരിയായ നായെ അഴിച്ചുവിട്ട് കടിപ്പിച്ചു.കരഞ്ഞപേക്ഷിച്ചിട്ടും ഉടമ നായെ പിടിച്ചുമാറ്റുന്നതിന് ശ്രമിച്ചില്ല. ആക്രമിക്കുന്നതു കണ്ട് അയാൾ ചിരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. കയ്യിൽ ഒരു വടിയുമുണ്ടായിരുന്നു. നായെ വരുതിയിലാക്കിയത് അയൽക്കാർ കൂട്ടം ചേർന്ന് പ്രതിഷേധവുമായി എത്തിയപ്പോൾ.

പ്രതിഷേധിച്ചപ്പോൾ എവിടെ വേണമെങ്കിലും പോയി പരാതിപ്പെട്ടോളാനും ആരും ഒന്നും ചെയ്യില്ലെന്നും കൂടുതൽ കളിച്ചാൽ വച്ചേക്കില്ലന്നും ഭീഷിണി.പൊലീസിൽ പരാതിപ്പെട്ടിട്ടും കാര്യമായ നടപടിയില്ല. ദിനങ്ങൾ തള്ളി നീക്കുന്നത് ഭീതിയുടെ നിറവിൽ. തനിക്കുനേരെ നായയുടെ ആക്രമണം ഉണ്ടായതിനെക്കുറിച്ചും പിന്നീട് നേരിടേണ്ടി വന്ന പ്രതി സന്ധികളെക്കുറിച്ചും ലക്ഷമി എസ്റ്റേറ്റ് പഴയമൂന്നാർ ഡിവിഷനിലെ ജീവനക്കാരി സുമതി ആദ്യപ്രതികരണം ഇങ്ങിനെ.

ഇപ്പോഴും ഭയപ്പാട് വിട്ട് മാറിയിട്ടില്ല. വേദനയും ഭയവും കൊണ്ട് അലറിക്കരഞ്ഞ് ഓടിയപ്പോഴും ഉടമ നായെ പിടിച്ചുമാറ്റുന്നതിന് ശ്രമിച്ചില്ലന്ന് മാത്രമല്ല, തന്റെ ദുരവസ്ഥ കണ്ട് ചിരിച്ചുകൊണ്ട് നിൽക്കുകയായിരുന്നെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. അയൽവാസിയും ദളിത് കോൺഗ്രസ്സ് നേതാവുമായ പ്രേമിനെതിരെയാണ് ഈ വിഷയത്തിൽ സുമതി പൊലീസിൽ പരാതിപ്പെട്ടിട്ടുള്ളത്.ഞായറാഴ്ച രാവിലെയായിരുന്നു സമുതിയുടെ വയറിൽ നായുടെ കടിയേറ്റത്.

തുടർന്ന് ചിത്തിരപുരം പ്രാഥമീകാരോഗ്യകേന്ദ്രത്തിൽ പോയെങ്കിലും പേവിഷബാധയ്ക്കുള്ള പ്രതിരോധമരുന്ന് ഇല്ലാത്തതിന്റെ പേരിൽ കുത്തിവയ്‌പ്പെടുത്തില്ലന്നും ഇവിടുത്തെ ഡോക്ടറുടെ നിർദ്ദേശപ്രകാരം അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിയെങ്കിലും ഇവിടെയും മരുന്ന് ഇല്ലായിരുന്നെന്നും പിന്നീട് പൈനാവിൽ ഇടുക്കി മെഡിക്കൽ കോളേജിലെത്തിയാണ് പ്രതിരോധ കുത്തിവയ്‌പ്പെടുത്തതെന്നും സുമതി മറുനാടനോട് വെളിപ്പെടുത്തി.

ജോലിക്ക് പോയിട്ട് ദിവസങ്ങളായെന്നും.സംഭവത്തെത്തുടർന്നുണ്ടായ കശപിശയുടെ പേരിൽ തന്നെയും ഭർത്താവിനെയും ഹരിജൻ പീഡനത്തിന്റെ പേരിൽ കേസ്സിൽകുടുക്കുമെന്ന് പ്രേം ഭീഷിണിപ്പെടുത്തിയിട്ടുണ്ടെന്നും വെള്ളത്തൂവൽ പൊലീസ് തന്റെ മൊഴിയെടുത്തെങ്കിലും കേസ്സിൽ കാര്യമായ തുടർനടപടികളുണ്ടായിട്ടില്ലന്നാണ് മനസിലാക്കുന്നതെന്നും യുവതി കൂട്ടിച്ചേർത്തു.

സുമതിയുടെ പരാതിപ്രകാരം പ്രേംകുമാറിനെതിരെ കേസ്സെടുത്തിട്ടുണ്ടെന്നും ജാതിപ്പേര് വിളിച്ചിതായിക്കാണിച്ച് പ്രേംകുമാർ നൽകിയ പരാതിയിൽ സുമതിയെയും ഭർത്താവ് വടിവേലിനെയും പ്രതിയാക്കി സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരുകേസ്സ് രജിസ്റ്റർ ചെയ്തതായും മുന്നാർ പൊലീസ് അറിയിച്ചു.

സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്നും സുമതിയെ ചികത്സിച്ച് ഡോക്ടറുടെ പക്കൽ നിന്നും റിപ്പോർട്ട് ശേഖരിച്ച് തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP