Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാർദ്ധക്യത്തിന്റെ നിറവിലും കുട്ടിക്കാലേത്തയ്ക്ക് ഒരു മടക്കം: ആടിയും പാടിയും കൂട്ടുകൂടിയും അപ്രതീക്ഷിതമായി വീണു കിട്ടിയ നിമിഷങ്ങളെ അവർ ആഘോഷമാക്കി; മുത്തച്ഛന്മാരേയും മുത്തശ്ശിമാരേയും സ്‌ക്കൂളിലേക്ക് ക്ഷണിച്ച് കുറ്റിലഞ്ഞി ഗവൺമെന്റ് യുപി സ്‌കൂൾ

വാർദ്ധക്യത്തിന്റെ നിറവിലും കുട്ടിക്കാലേത്തയ്ക്ക് ഒരു മടക്കം: ആടിയും പാടിയും കൂട്ടുകൂടിയും അപ്രതീക്ഷിതമായി വീണു കിട്ടിയ നിമിഷങ്ങളെ അവർ ആഘോഷമാക്കി; മുത്തച്ഛന്മാരേയും മുത്തശ്ശിമാരേയും സ്‌ക്കൂളിലേക്ക് ക്ഷണിച്ച് കുറ്റിലഞ്ഞി ഗവൺമെന്റ് യുപി സ്‌കൂൾ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം ; വാർദ്ധക്യത്തിന്റെ നിറവിലും കുട്ടിക്കാലേത്തയ്ക്ക് ഒരു മടക്കം. ആടിയും പാടിയും കൂട്ടുകൂടിയും അപ്രതീക്ഷിതമായി വീണു കിട്ടിയ നിമിഷങ്ങളെ അവർ ആഘോഷമാക്കി. വിദ്യാലയത്തിലൈത്തിച്ച്, അവിടുത്തെ കുട്ടികളുമായി സംവദിക്കാനും കൂട്ടുകൂടാനും പാട്ടു പാടാനും, കളികളിൽ ഏർപ്പെടാനും അവസരമൊരുക്കിയത്. വീടുകളിൽ വിശ്രമ ജീവിതം നയിച്ചു വന്നിരുന്ന ഒരു പറ്റം മുത്തച്ഛന്മാരുെടെയും മുത്തശ്ശിമാരുടെയും മനസ്സു നിറച്ചു. ഗ്രാൻഡ് പേരൻസ് ഡേ ആഘോഷത്തിന്റൈ ഭാഗമായി കുറ്റിലഞ്ഞി ഗവൺമെന്റ് യു.പി സ്‌ക്കൂൾ അധികൃതരാണ് വയോധികരെ സ്‌കൂളിലേയ്ക്ക് ക്ഷണിച്ച് ആദരിക്കുകയും ഉല്ലസ്സിക്കൻ അവസര മൊരുക്കുകയും ചെയ്തത്.

ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് അബുവട്ടപ്പാറ അധ്യക്ഷത വഹിച്ചു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സഹീർ കോട്ടപറബിൽ ഉദ്ഘാടനം ചെയ്തു. 91 വയസ് വരെ പ്രായമായ മുത്തച്ഛൻ മാർ അടക്കം ഈ ചടങ്ങിനെത്തി ഇവരെ പൊന്നാടഅണിയിച്ച് ആദരിച്ചു. പാട്ടുപാടാനും കളികൾക്കുമായി ഇവർക്ക് പ്രത്യാക മത്സരങ്ങൾ സംഘടിപ്പിച്ചു.

മത്സരവിജയികൾക്ക് സമ്മാനങ്ങൾ അടക്കം വിതരണം ചെയ്തത് കൗതുക കാഴ്‌ച്ചയായി. ഗ്രാമപഞ്ചായത്ത് അംഗം ആസിയ അലിയാർ , അദ്ധ്യാപകനായ സൈലേഷ് മുഖ്യപ്രഭാഷണം നടത്തി പ്രധാന അദ്ധ്യാപിക സൈനബ എ.കെ, പി.ടി.എ വൈസ്പ്രസിഡന്റ് സോം ജി .മാതൃസംഗമം ചെയർ പേഴ്‌സൺ ഉമ ഗോപിനാഥ്.അദ്ധ്യാപകരായ അബൂബക്കർ റ്റി.എ,മുഹമ്മദ് റ്റി.എ ,പി.കെ അബൂബക്കർ,ബൈജു രാമകൃഷ്ണൻ,സുമി വേണുഗോപാൽ,ശോശാമ്മ ടീച്ചർ അരുൺപ്രിയ,നിഷ, ദർശന തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP