Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാട്‌സ് ആപ്പിൽ ചാറ്റ് ചെയ്ത് മനസ് മയക്കി; സൗഹൃദം അതിരുവിട്ടതോടെ അപ്പാർട്ട്‌മെന്റിലേക്ക് ക്ഷണവും; കൂട്ടുകാരിയുമൊത്ത് ഫ്‌ളാറ്റിലെത്തിയ ശേഷം കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തലും; യു.എ.ഇ സ്വദേശിക്ക് സെക്‌സ് ഓഫർ ചെയ്ത് പണവും ക്രെഡിറ്റ് കാർഡും തട്ടിയ പ്രവാസിയുവതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

മറുനാടൻ മലയാളി ബ്യൂറോ

അജ്മാൻ: ലൈംഗികവാഗ്ദാനം നൽകി യു.എ.ഇ സ്വദേശിയുടെ വീട്ടിലെത്തി പണം കൊള്ളയടിച്ച കേസിൽ പ്രവാസി യുവതിക്ക് ജീവര്യന്തം. ആഫ്രിക്കൻ സ്വദേശിയായ 34കാരിക്കാണ് അജ്മാൻ ക്രിമിനൽ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. സോഷ്യൽ മീഡിയ വഴിയാണ് ഇവർ അജ്മൻ സ്വദേശിയുമായി ചങ്ങാത്തം സൃഷ്ടിച്ചത്. ഇയാളുമായി നിരന്തരം വാട്‌സ്ആപ്പിൽ ചാറ്റും ചെയ്തിരുന്നു.

 

സൗഹൃദം അതിരുവിട്ടതോടെ സ്വദേശി ഇവരെ അജ്മനിലെ അപാർട്‌മെന്റിലേക്ക് ക്ഷണിച്ചു.എന്നാൽ ഒരു കൂട്ടുകാരിയുമൊത്ത് അർധരാത്രിയോടെ ഫ്‌ളാറ്റിലെത്തിയ യുവതി കത്തിമുനയിൽ നിർത്തി ഇയാളെ കൊള്ളയടിക്കുകയായിരുന്നു. 2700 ദിർഹം പണമായും എടുത്തതിന് പുറമെ ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളും കൈക്കലാക്കി. കൊല്ലുമെന്ന് ഭീഷണി മുഴക്കി ഇതിന്റെ പിൻ നമ്പറുകളും ഇവർ ചോദിച്ചറിഞ്ഞിരുന്നു. ഇതിനു ശേഷം ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കടന്നു കളഞ്ഞുവെങ്കിലും യുവതിയെ പിടികൂടിയ സ്വദേശി പൊലീസിനെ വിവരം അറിയിക്കുകയും പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഇയാൾ അൽ ഹമീദിയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കൃത്യം നടക്കുന്നതിന് രണ്ട് ദിവസം മുൻപ് മാത്രമാണ് സ്ത്രീയെ വാട്‌സ്ആപ്പ് വഴി പരിചയപ്പെട്ടതെന്നാണ് പൊലീസിന് നൽകിയ മൊഴി.

രാത്രി ഒന്നരയോടെ വീട്ടിലെത്തിയ യുവതിയും സുഹൃത്തും കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നുവെന്നും ഇയാൾ വ്യക്തമാക്കി. സ്ത്രീയുടെ ഫോൺ പിടിച്ചെടുത്ത പൊലീസ് ഇവർ തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റുകളും തെളിവായി എടുത്തിരുന്നു. ഫോണിൽ നിന്ന് യുവതിയുടെ നഗ്‌ന ചിത്രങ്ങളും പണത്തിന് പകരം സെക്‌സ് വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങളും പൊലീസ് കണ്ടൈടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP