Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്ത് മാസം വയറ്റിൽ ചുമന്ന് ഒന്നര കൊല്ലം പാലൂട്ടി വളർത്തിയ ഒരു കുഞ്ഞിനെ വെള്ളത്തിൽ മുക്കികൊല്ലാൻ എങ്ങനെയാണ് ഒരമ്മയ്ക്ക് കഴിയുന്നത് ? അവന് പാലൂട്ടിയ മുലകൾ കാമുകന് കാഴ്‌ച്ച വയ്ക്കുമ്പോൾ എന്ത്തരം വികാരമാണ് ഈ യുവതി പ്രതീക്ഷിക്കുന്നത് ? കാമുകന്മാരെ നേടാൻ കൂസലില്ലാതെ കൊല നടത്തി മറച്ച് വെച്ച് ജീവിക്കാൻ എവിടെ നിന്നാണ് ധൈര്യം ഉണ്ടാവുന്നത്? നമ്മുടെ പെണ്ണുങ്ങൾക്ക് ശരിക്കും എന്താണ് പറ്റിയത്?

പത്ത് മാസം വയറ്റിൽ ചുമന്ന് ഒന്നര കൊല്ലം പാലൂട്ടി വളർത്തിയ ഒരു കുഞ്ഞിനെ വെള്ളത്തിൽ മുക്കികൊല്ലാൻ എങ്ങനെയാണ് ഒരമ്മയ്ക്ക് കഴിയുന്നത് ? അവന് പാലൂട്ടിയ മുലകൾ കാമുകന് കാഴ്‌ച്ച വയ്ക്കുമ്പോൾ എന്ത്തരം വികാരമാണ് ഈ യുവതി പ്രതീക്ഷിക്കുന്നത് ? കാമുകന്മാരെ നേടാൻ കൂസലില്ലാതെ കൊല നടത്തി മറച്ച് വെച്ച് ജീവിക്കാൻ എവിടെ നിന്നാണ് ധൈര്യം ഉണ്ടാവുന്നത്? നമ്മുടെ പെണ്ണുങ്ങൾക്ക് ശരിക്കും എന്താണ് പറ്റിയത്?

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ കടപ്പുറത്തെ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിൽ അമ്മക്കും അപ്പനുമൊപ്പം കിടന്നുറങ്ങിയ ഒന്നര വയസുള്ള ഒരു കുട്ടിയെ കാണാതാകുകയും ആ കുട്ടിയെ പിറ്റേദിവസം കടൽതീരത്തെ പാറക്കെട്ടുകൾക്കിടയിൽ ചെയ്തു എന്ന ഞെട്ടിക്കുന്നതും നിരാശപ്പെടുത്തുന്നതുമായ ഒരു വാർത്തയോട് കൂടിയാണ് ഇന്നലെ കേരളം കണ്ണ് തുറന്നത്. ഉച്ചയായപ്പോഴേക്കും ആ കുഞ്ഞിനെ കൊന്നതിൽ അച്ഛനോ അമ്മയ്‌ക്കോ പങ്കുണ്ട് എന്ന് നിഗമനത്തിൽ പൊലീസ് എത്തിയിരുന്നു. അപ്പോൾ അമ്മ പറഞ്ഞതുപോലെ സമൂഹം ഒരുപോലെ വിശ്വസിച്ചത് അച്ഛനായിരിക്കും കുഞ്ഞിന്റെ ഘാതകൻ എന്നായിരുന്നു. മറ്റൊന്നുകൊണ്ടുമല്ല, അച്ഛനും അമ്മയും തമ്മിൽ ഭിന്നതയിൽ കഴിയുകയും കുഞ്ഞിനെ കാണാൻ പോലും അച്ഛൻ കൂട്ടാക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു അത്.

എന്നാൽ, വൈകുന്നേരം ആയപ്പോഴേക്കും കേവലം 21 വയസ് മാത്രം പ്രായമുള്ള ആ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് പുറംലോകം അറിഞ്ഞത് ഞെട്ടിക്കുന്ന ഒരു ക്രൂരകൃത്യത്തിന്റെ മനസാക്ഷി മരവിച്ച ഏടുകളുടെ ഞെട്ടിക്കുന്ന വിശദീകരണങ്ങളാണ്. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയിച്ച് വിവാഹം കഴിച്ച് ഒരു കുഞ്ഞിന് ജന്മം നൽകിയ ശേഷം ഭർത്താവ് വിദേശത്തേക്ക് പോയപ്പോൾ ഭർത്താവിന്റെ ഒരു കൂട്ടുകാരനെ കാമുകനായി എടുക്കുകയും ആ കാമുകനെ കല്യാണം കഴിക്കുന്നതിന് തടസ്സമായി നിൽക്കുന്ന ഒന്നര വയസുള്ള പാൽമണം മാറാത്ത കുഞ്ഞിനെ ക്രൂരമായി കൊല്ലുകയും ചെയ്തത് ആ 21കാരിയാണ് എന്ന ഞെട്ടിക്കുന്ന സത്യമാണ് പുറംലോകം അറിഞ്ഞത്.

ആ കുഞ്ഞിനെ കൊന്നത് അപ്പനാണ് എന്ന വരുത്തി തീർക്കുന്നതിന് വേണ്ടി വെള്ളത്തിൽ മുക്കി പാറക്കെട്ടുകൾക്കിടയിലിട്ട് കൊന്ന ശേഷം അപ്പനാണ് കൊന്നത് എന്ന് വിളിച്ച പറഞ്ഞ കൊടും ക്രൂരയായിരുന്നു ആ യുവതി. ഒടുവിൽ കുറ്റസമ്മതം നടത്തി തെളിവെടുപ്പിനായി ശരണ്യ എന്ന ആ യുവതിയെ കടപ്പുറത്തേക്ക് കൊണ്ടുപോകുമ്പോൾ അവരുടെ മുഖത്ത് തെല്ലും കുറ്റബോധം ഉണ്ടായിരുന്നില്ല. പത്തുമാസം വയറ്റിൽ ചുമന്നുകൊണ്ട് നടന്ന്, ഏറെ വേദന സഹിച്ച് നൊന്ത് പ്രസവിച്ച്, ഒന്നര കൊല്ലം ഭക്ഷണം കൊടുത്തും പാലുകൊടുത്തും വളർത്തിയ ആ കുഞ്ഞിനെ വെള്ളത്തിൽ മുക്കി പാറക്കെട്ടുകൾക്കിടയിലേക്ക് വലിച്ചെറിയാൻ കഴിയുന്ന തരത്തിൽ എങ്ങനെയാണ് ഒരാൾ ക്രൂരയാകുന്നത്? മനുഷ്യനായി ജനിക്കുന്ന ഒരാൾക്ക് എങ്ങനെയാണ് ഇങ്ങനെയൊക്കെ ആയിത്തീരാൻ കഴിയുന്നത്?

തന്റെ മാറിടം കുഞ്ഞിന് ചുരത്തിക്കൊടുക്കുന്നതിന് പകരം കാമുകന് കാഴ്‌ച്ചവെക്കുന്നതിന് വേണ്ടി സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊന്ന് തള്ളാൻ കഴിയുന്ന വിധത്തിലേക്ക് ഒരു സ്ത്രീ എങ്ങനെയാണ് മാറിത്തീരുന്നത്? ഓർക്കുമ്പോൾ പോലും കരയിക്കുന്ന ഒരു വീഡിയോ ദൃശ്യം എന്റെ മനസ്സിലുണ്ട്. ഒരു കടുവ തന്റെ ഇരയെ തേടുന്നതിന്റെ ഭാഗമായി ഒരു കുരങ്ങിനെ കൊന്ന് മാറ്റിയിട്ടപ്പോൾ ആ കുരങ്ങന്റെ മാറോട് ചേർത്ത് വെച്ചിരുന്ന ചോരമണം മാറാത്ത ഒരു കുട്ടികുരങ്ങനെ കണ്ടിട്ട് അതിനെ എടുത്ത് മരക്കൊമ്പിൽ കൊണ്ടുവെച്ച് നക്കിയുണർത്തി അസ്വസ്ഥമായി നടന്ന് അതിനെ രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു കടുവയുടെ ചിത്രം. നോക്കൂ, സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അമ്മമാരുടെ കാര്യമല്ല. ഇരയുടെ കുഞ്ഞിനെ പോലും സംരക്ഷിക്കുന്ന ഒരു വന്യമൃഗത്തിന്റെ കാര്യമാണ്. ഇത്തരം എത്രയോ സ്‌നേഹത്തിൽ ചാലിച്ച അനുഭവ കഥകൾ ഓരോരുത്തർക്കും മൃഗങ്ങളെ കുറിച്ച പറയാൻ കഴിയും. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP