Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആർക്കാണ് ജോലിയിൽ ബുദ്ധിമുട്ട് കൂടുതൽ? സെക്രട്ടേറിയറ്റ് നടയിൽ റോഡ് ബ്ലോക്കിൽ കാർ പെട്ടപ്പോൾ വനിതാ ഡോക്ടറും എസ്‌ഐയും തമ്മിൽ തർക്കം; എസ്‌ഐയെ പ്രകോപിപ്പിച്ചത് ലെഫ്റ്റ് ലെയിനിൽ നിന്ന് ഡോക്ടർ വണ്ടി വലത്തോട്ട് എടുത്തപ്പോൾ കൈയിൽ തട്ടിയത്; എസി കാറിൽ പോകുമ്പോൾ പൊരിവെയിലത്ത് ഡ്യൂട്ടി എടുക്കുന്നവരുടെ ബുദ്ധിമുട്ട് മനസിലാക്കില്ലെന്ന് ശകാരം; തർക്കം തീർത്തുപോയിട്ടും ഈഗോയുടെ പേരിൽ എസ്‌ഐക്കെതിരെ പരാതി നൽകി ഡോക്ടറും

ആർക്കാണ് ജോലിയിൽ ബുദ്ധിമുട്ട് കൂടുതൽ? സെക്രട്ടേറിയറ്റ് നടയിൽ റോഡ് ബ്ലോക്കിൽ കാർ പെട്ടപ്പോൾ വനിതാ ഡോക്ടറും എസ്‌ഐയും തമ്മിൽ തർക്കം; എസ്‌ഐയെ പ്രകോപിപ്പിച്ചത് ലെഫ്റ്റ് ലെയിനിൽ നിന്ന് ഡോക്ടർ വണ്ടി വലത്തോട്ട് എടുത്തപ്പോൾ കൈയിൽ തട്ടിയത്; എസി കാറിൽ പോകുമ്പോൾ പൊരിവെയിലത്ത്  ഡ്യൂട്ടി എടുക്കുന്നവരുടെ ബുദ്ധിമുട്ട് മനസിലാക്കില്ലെന്ന് ശകാരം; തർക്കം തീർത്തുപോയിട്ടും ഈഗോയുടെ പേരിൽ എസ്‌ഐക്കെതിരെ പരാതി നൽകി ഡോക്ടറും

എം മനോജ് കുമാർ

 തിരുവനന്തപുരം : സെക്രട്ടറിയേറ്റ് നടയിൽ സമരം കാരണം റോഡ് ബ്ലോക്ക് ആയപ്പോൾ വാഹനങ്ങൾ നിയന്ത്രിക്കാൻ നിന്ന കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ ക്രൈം എസ്‌ഐയും ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറും കൊമ്പ് കോർത്ത സംഭവം പുകയുന്നു. ശനിയാഴ്ച വൈകീട്ടാണ് സെക്രട്ടറിയേറ്റിന് മുന്നിൽ ജനറൽ ആശുപത്രി കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറായ ഡോക്ടർ ആയിഷയും കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ  തമ്മിൽ ഉടക്കിയത്. ഉടക്കിനു ശേഷം ഇരുവരും തമ്മിൽ നടന്ന തർക്കം അപ്പോൾ തന്നെ തീർന്നെങ്കിലും പ്രശ്‌നത്തിൽ ഡോക്ടർ മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി. ലോക്‌നാഥ്ബെഹ്‌റക്കും പരാതി നൽകിയതോടെയാണ് പ്രശ്‌നം പുകഞ്ഞു തുടങ്ങിയത്. ഡോക്ടറുടെ കാർ ഡ്യൂട്ടിയിൽ നിന്ന എസ്‌ഐയുടെ കയ്യിൽ തട്ടിയതോടെയാണ് പ്രശ്‌നം തുടങ്ങിയത്. പക്ഷെ വാക്ക് തർക്കത്തിന്റെ പേരിൽ പരാതി വന്നതോടെ കാര്യങ്ങൾ വഷളായ അവസ്ഥയിലായി. ഡോക്ടർക്ക് പരാതി ഒഴിവാക്കാമായിരുന്നു എന്നാണ് എസ്‌ഐയുടെ സഹപ്രവർത്തകർ പ്രതികരിച്ചത്.

കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ എന്ന നിലയിൽ ഡോക്ടറും പൊലീസും തമ്മിൽ നല്ല ബന്ധമാണ്. എസ്‌ഐയുടെ കയ്യിൽ കാർ തട്ടിയതോടെ ഉടലെടുത്ത പ്രശ്‌നമാണ്. അത് അവർ തമ്മിൽ പരിഹരിക്കുകയും ചെയ്തു. പിന്നീട് ഈ സംഭവത്തിന്റെ പേരിൽ പരാതി നൽകിയാൽ തങ്ങളെന്ത് ചെയ്യും എന്നാണ് പൊലീസിൽ നിന്നും വരുന്ന സംസാരം. ഡോക്ടർ ക്ഷമ പറയാതെ സംസാരിച്ചപ്പോഴാണ് എസ്‌ഐ കയറി ചൂടായത്. ഡോക്ടർ ആയിഷയാണ് എന്ന കാര്യം എസ്‌ഐയ്ക്കും അറിയാമായിരുന്നില്ല. താൻ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ആണെന്ന കാര്യം ഡോക്ടറും വെളിപ്പെടുത്തിയില്ല. കഴിഞ്ഞ സംഭവമാണ്. തർക്കം തീർത്ത് തന്നെയാണ് ഡോക്ടർ കാറുമായി പോയത്. പിന്നെ എന്തിനാണ് പരാതി എന്നാണ് പൊലീസിൽ വരുന്ന സംസാരം. പക്ഷെ ഡോക്ടർ എസ്‌ഐ മോശമായി സംസാരിച്ചു എന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ഡോക്ടർ ആയിഷ. മറുനാടനോട് സംസാരിച്ചപ്പോഴും എസ്‌ഐയുടെ ശകാരം തന്നെ വിഷമിപ്പിച്ചു എന്നാണ് ഡോക്ടർ പറഞ്ഞത്. അതിനാലാണ് പരാതി നൽകിയത് എന്നാണ് ഡോക്ടർ പറഞ്ഞത്.

എസ്‌ഐ അജിത്ത്കുമാറിനെക്കുറിച്ച് പൊതുവേ നല്ല അഭിപ്രായമാണ്. ഒരുപാട് സേവന പ്രവർത്തനങ്ങൾ നടത്തുന്നയാളാണ് ഈ എസ്‌ഐ. മൂന്നോളം വീടുകൾ പാവപ്പെട്ടവർക്ക് വെച്ച് നൽകിയിട്ടുണ്ട്. ആരോടും വഴക്കിനു പോകുന്ന സ്വഭാവവും അജിത്തിനില്ല. സാമൂഹ്യപ്രവർത്തനങ്ങളിൽ ചടുലതയോടെ ഇടപെടുന്ന അജിത്തിനെക്കുറിച്ച് തന്നെ പരാതി വന്നപ്പോൾ സഹപ്രവർത്തകർക്കും ഇത് മനപ്രയാസമുണ്ടാക്കി. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങൾ അതുകൊണ്ട് തന്നെയാണ് പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ നടന്നുവരുന്നുണ്ട്. ഒഴിവാക്കാൻ കഴിയുമായിരുന്ന പ്രശ്‌നം വഷളായതാണ് പൊലീസിനെയും ജനറൽ ആശുപത്രി വൃത്തങ്ങളെയും ഒരുപോലെ അസ്വസ്ഥതപ്പെടുത്തുന്നത്.

ഡോക്ടർ ആയിഷയുടെ പ്രതികരണം:

പൊലീസ് വളരെ റൂഡ് ആയിട്ടാണ് സംസാരിച്ചത്. അതുകൊണ്ടാണ് ഞാൻ കന്റോന്മെന്റ് എസ്‌ഐക്കെതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയത്-ജനറൽ ആശുപത്രി കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോക്ടർ ആയിഷ മറുനാടനോട് പറഞ്ഞു. ഞാൻ സ്റ്റാച്യുവിലെക്കാണ് കാറിൽ വന്നുകൊണ്ടിരുന്നത്. ഈസ്റ്റ്‌ഫോർട്ട് ഭാഗത്ത് നിന്നാണ് വന്നത്. അപ്പോൾ ട്രാഫിക് ബ്ലോക്ക് ഉണ്ടായിരുന്നു. ഞാൻ കാർ തിരിച്ചപ്പോൾ എസ്‌ഐയെ തട്ടാൻ പോയി. മിറർ ആണ് എസ്‌ഐ യുടെ കാറിൽ തട്ടിയത്. പുള്ളി ഭയങ്കരമായി ഷൗട്ട് ചെയ്യാൻ തുടങ്ങി. നിങ്ങൾ എവിടെ നോക്കി ഓടിക്കുന്നു.... എസികാറിൽ ഇരുന്നു പോകുമ്പോൾ പൊരിവെയിലത്ത് നിന്ന് ഡ്യൂട്ടി എടുക്കുന്നവരുടെ ബുദ്ധിമുട്ട് മനസിലാക്കില്ല. യൂണിഫോമിന്റെ വില എന്താണ് എന്നറിയണം. ഞാൻ സോറി പറഞ്ഞു. അതൊന്നും എസ്‌ഐ കേൾക്കുന്നില്ല. ചുമ്മാ നടന്നു ചിലക്കാതെ പോകാൻ നോക്ക്.. അല്ലങ്കിൽ ഞാൻ എടുത്ത് അകത്താക്കും...ഇതാണ് എസ്‌ഐ പറഞ്ഞത്. വണ്ടി സ്ലോ ആയിട്ടാണ് പോയിക്കൊണ്ടിരുന്നത്. അപ്പോഴാണ് പ്രശ്‌നം നടക്കുന്നത്. ഞാൻ റോ ഒന്നും തെറ്റിച്ചില്ല. ലെഫ്റ്റ് സൈഡിൽ പോയ വണ്ടി ഞാൻ ഒന്ന് റൈറ്റിലേക്ക് എടുത്തു. അപ്പോഴാണ് കയ്യിൽ തട്ടിയത്. അതിനാണ് എസ്‌ഐ ഇത്രയും പറഞ്ഞത്. അന്ന് തന്നെ പരാതിയും നൽകി-ഡോക്ടർ ആയിഷ പറയുന്നു.

ശനിയാഴ്ച വൈകീട്ടാണ് പ്രശ്‌നം നടക്കുന്നത്. നാല് നാലര മണിക്ക് ആസാദ് ഗേറ്റിന്റെ ഭാഗത്ത് നിൽക്കുമ്പോൾ കിഴക്കേ ട്രാക്കിൽ സമരങ്ങളായി. അതിനാൽ പടിഞ്ഞാറേ ട്രാക്കിലൂടെയാണ് വാഹനങ്ങൾ കടത്തിവിട്ടത്- സംഭവം കണ്ട കന്റോന്മെന്റ് എസ്‌ഐയുടെ സഹപ്രവർത്തകർ മറുനാടനോട് പറഞ്ഞു. ഈസ്റ്റ് ഫോർട്ടിൽ നിന്നുള്ള വണ്ടികളും വിജെടി ഹാളിന്റെ ഭാഗത്ത് നിന്നുള്ള വാഹനങ്ങളും ഒരേ ട്രാക്കിലാണ് പോയത്. പുളിമൂട് ഭാഗത്ത് നിന്ന് എത്തുമ്പോൾ അവിടെ എത്തുന്നത് വരെ ഫുൾട്രാക്ക് നിറഞ്ഞു വന്നിട്ട് പിന്നെ ഒരു ട്രാക്കിന്റെ പകുതിയിൽ കൂടിയാണ് വാഹനങ്ങൾ പോകുന്നത്. ഡോക്ടറുടെ കാർ വന്നത് എസ്‌ഐ കണ്ടിട്ടില്ല. ഡോക്ടറുടെ കാറിന്റെ മിറർ എസ്‌ഐയുടെ കയ്യിൽ വന്നു തട്ടി. താഴ്‌ത്തിയ ഗ്ലാസിൽ എസ്‌ഐ മുട്ടി. ഇതോടെ ഡോക്ടറും എസ്‌ഐയും തമ്മിൽ സംസാരം നടന്നു.

മനഃപൂർവം ആരെങ്കിലും ഇടിക്കുമോ എന്നാണ് ഡോക്ടർ ചോദിച്ചത്. ഇതാണ് എസ്‌ഐയും ഡോക്ടറും തമ്മിലുള്ള വാക്ക് തർക്കത്തിനു ഇടവെച്ചത്. ഞങ്ങൾ ഡ്യൂട്ടിക്ക് നിൽക്കുന്നതല്ലേ? ആരും മനഃപൂർവം ഇടിക്കില്ല... നിങ്ങൾ ശ്രദ്ധിച്ച് വരേണ്ടേ എന്നാണ് എസ്‌ഐ ചോദിച്ചത്. എസി കാറിൽ പോകുംപോലെയല്ല പൊരിവെയിലത്ത് ഡ്യൂട്ടി ചെയ്യുന്ന അനുഭവം. നിങ്ങൾ ശ്രദ്ധിച്ച് വരേണ്ടിയിരുന്നു. ഇതാണ് എസ്‌ഐ പറഞ്ഞത്. ശ്രദ്ധിക്കാതെ വരുമ്പോഴാണ് മനഃപൂർവം അല്ലെങ്കിലും ഇടി വരുന്നത് എന്ന് എസ്‌ഐ പറഞ്ഞു. ഞാനും ബുദ്ധിമുട്ടി തന്നെയാണ് ജോലി ചെയ്യുന്നത് എന്ന് ഡോക്ടറും പറഞ്ഞു. വാക്ക് തർക്കം കഴിഞ്ഞപ്പോൾ രണ്ടു കൂട്ടരും മാറുകയും ചെയ്തു. പക്ഷെ അതിനു ശേഷമാണ് ഡോക്ടർ പരാതി നൽകുന്നത്. എസ്‌ഐയുടെ സഹപ്രവർത്തകർ പറയുന്നു. സംഭവത്തിൽ ക്ഷമ പറഞ്ഞു എന്ന് ഡോക്ടർ പറയുന്നുണ്ടെങ്കിലും ക്ഷമ പറഞ്ഞില്ലാ എന്നാണ് ലഭിക്കുന്ന വിവരം. ഇതുകൊണ്ട് തന്നെയാണ് വാക്ക് തർക്കം നടന്നത് എന്നാണ് ലഭിച്ച വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP