Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദ്രാവകരൂപത്തിലുള്ള സ്വർണം ക്യാപ്‌സൂൾ പരുവത്തിൽ കടത്താൻ ശ്രമം; 40 ലക്ഷം വിലമതിക്കുന്ന സ്വർണം ഒളിപ്പിച്ചത് മലദ്വാരത്തിനുള്ളിൽ; കരിപ്പൂരിൽ മലപ്പുറം സ്വദേശി പിടിയിൽ

ദ്രാവകരൂപത്തിലുള്ള സ്വർണം ക്യാപ്‌സൂൾ പരുവത്തിൽ കടത്താൻ ശ്രമം; 40 ലക്ഷം വിലമതിക്കുന്ന സ്വർണം ഒളിപ്പിച്ചത് മലദ്വാരത്തിനുള്ളിൽ; കരിപ്പൂരിൽ മലപ്പുറം സ്വദേശി പിടിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം സ്വദേശി കരിപ്പൂർ വിമാനത്തവളം വഴി മലദ്വാരത്തിൽ കടത്താൻ ശ്രമിച്ചത് 40ലക്ഷംരൂപയുടെ സ്വർണം. ദ്രാവകരൂപത്തിലാക്കിയ സ്വർണം ഒളിപ്പിച്ചത് അഞ്ച് ക്യാപ്സൂൾ രൂപത്തിലാക്കിയ ശേഷം. കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണമാണ് കസ്റ്റംസ് വിഭാഗം പിടികൂടിയത്. മഞ്ഞ നിറത്തിലാണ് സ്വർണം ക്യാപ്സൂൾ രൂപത്തിലാക്കി മാറ്റിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോടുനിന്നെത്തിയ കസ്റ്റംസ് പ്രിവന്റീസ് വിഭാഗം ചൊവ്വാഴ്‌ച്ച പുലർച്ചെ 3.30ന് ബഹറൈനിന്നും ഗൾഫ് എയർ വിമാനത്തിൽ കരിപ്പൂരിലെത്തിയ മലപ്പുറം സ്വദേശിയിൽനിന്നാണ് സ്വർണം കണ്ടെത്തിയത്.

വിപണയിൽ 40ലക്ഷംരൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീസ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ എൻ.എസ് ദേവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ മുഹമ്മദ് ഫൈസൽ, ഇ. സന്തോഷ് ജോൺ, ഹെഡ് ഹവിൽദാർ എം. സന്തോഷ് കുമാർ എന്നിവരാണ് സ്വർണം കണ്ടെടുത്തത്.അതേ സമയം കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 2.670 കിലോഗ്രാം സ്വർണവും 13 ലക്ഷത്തിന്റെ വിദേശ കറൻസിയും എയർ കസ്റ്റംസ് ഇന്റലിജൻസ് ഇന്നലെ പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി മറപ്പന അഷ്റഫ് (28), കണ്ണൂർ കേഴല്ലൂർ സ്വദേശി മുഹമ്മദ് റഊഫ് (32), കാസർഗോഡ് ഉദുമ സ്വദേശി മുഹമ്മദ് ഷരീഫ് (30)എന്നിവരിൽ നിന്ന് കള്ളക്കടത്ത് പിടികൂടിയത്. എയർ ഇന്ത്യയുടെ വിമാനത്തിൽ ഷാർജയിൽ നിന്നാണ് മുഹമ്മദ് ഷരീഫ് കരിപ്പൂരിലെത്തിയത്. ശരീരത്തിൽ ഒളിപ്പിച്ച 1195 ഗ്രാം സ്വർണ മിശ്രിതമാണ് ഇയാളിൽ നിന്നു കണ്ടെത്തിയത്. ദുബായിൽ നിന്നു കരിപ്പൂരിലെത്തിയ സ്പൈസ് ജെറ്റിന്റെ സീറ്റിനടിയിൽ ഒളിച്ചുവച്ച നിലയിൽ 750 ഗ്രാം സ്വർണ മിശ്രിതവും കണ്ടെടുത്തു.എയർ ഇന്ത്യാ എക്സ്പ്രസിന്റെ മസ്‌കറ്റ് കരിപ്പൂർ വിമാനത്തിലാണ് മുഹമ്മദ് റഹൂഫ് കരിപ്പൂരിലെത്തിയത്.

സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച ഒരു കിലോ സ്വർണ കട്ടിയാണ് ഇയാളിൽ നിന്നു കണ്ടെത്തിയത്. ഷാർജയിൽ നിന്നു എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലാണ് യാത്ര ചെയ്യാനാണ് മുഹമ്മദ് ഷരീഫ് കരിപ്പൂരിലെത്തിയത്. ഇയാളുടെ ബാഗേജിൽ നിന്നു 13 ലക്ഷം രൂപ മൂല്യം വരുന്ന വിദേശ കറൻസികൾ ബാഗേജ് പരിശോധനക്കിടെ കണ്ടെത്തി. എയർ ഇന്ത്യാ സെക്യൂരിറ്റി വിഭാഗം പിന്നീട് യാത്രക്കാരനെ കസ്റ്റംസിനു കൈമാറി. പിടികൂടിയ സ്വർണത്തിനു 1.08 കോടി രൂപയും വിദേശ കറൻസിക്ക് 13 ലക്ഷം രൂപയും വില വരും. കരിപ്പൂർ വിമാനത്താവള ഡെപ്യൂട്ടി കമ്മീഷണർമാരായ ഡോ.രാജി, ടി.എ.കിരൺ, സൂപണ്ടുമാരായ ജ്യോതിർമയി, എസ്.ആഷ, ഗോകുൽദാസ് ,വി.രാധ, ഐസക് വർഗീസ്, ഇൻസ്പെക്ടർമാരായ സൗരഭ് കുമാർ, പ്രമോദ് കുമാർ, എം.സി വിജിൽ, അഭിനവ് വിസ്റ്റ്, ടി.അഭിലാഷ്, എ.രവീന്ദ്രകുമാർ, രാജന്റായ് എന്നിവർ അടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP