Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊലക്കേസ് പ്രതി കോടതിയിലെത്തിയത് തലയേക്കാൾ വലിപ്പത്തിൽ മുടിയുമായി; മുടിവെട്ടി വന്നാൽ മാത്രം കേസ് വിളിക്കാം എന്ന് കോടതി നിലപാടിൽ ഫ്രീക്കൻ പ്രതിക്ക് നഷ്ടമായത് ആറ്റുനോറ്റു വളർത്തിയ തലമുടി

കൊലക്കേസ് പ്രതി കോടതിയിലെത്തിയത് തലയേക്കാൾ വലിപ്പത്തിൽ മുടിയുമായി; മുടിവെട്ടി വന്നാൽ മാത്രം കേസ് വിളിക്കാം എന്ന് കോടതി നിലപാടിൽ ഫ്രീക്കൻ പ്രതിക്ക് നഷ്ടമായത് ആറ്റുനോറ്റു വളർത്തിയ തലമുടി

അഡ്വ. പി നാഗരാജ്

തിരുവനന്തപുരം: തലയേക്കാൾ വലിപ്പമുള്ള ഫ്രീക്കൻ തലമുടിയുമായി പ്രതിക്കൂട്ടിൽ കയറി നിന്ന കൊലക്കേസ് പ്രതിയെ തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതി പ്രതിക്കൂട്ടിൽ നിന്നും ഇറക്കിവിട്ടു. തല മുടി വെട്ടിയ ശേഷം കൂട്ടിൽ കയറിയാൽ മതിയെന്ന് നിർദേശിച്ച ജഡ്ജി ജോസ്. എൻ. സിറിൾ കേസ് വീണ്ടും വിളിക്കുമെന്നും തലമുടി വെട്ടി വരാനും പ്രതിയായ കുമാറിനോട് നിർദേശിച്ചു. വ്യാഴാഴ്ച 11.30 മണിയോടെ തുറന്ന കോടതിയിൽ റോൾ കോൾ മുറക്ക് കേസ് വിളിക്കവേയാണ് സംഭവം നടന്നത്. യുവ രക്തമായ പ്രതിയുടെ അസ്വാഭാവിക ശരീരഭാഷ ശ്രദ്ധയിൽ പെട്ട കോടതി പ്രതിക്കൂട്ടിൽ നിന്നും പ്രതിയെ ഡയസിനരികിലേക്ക് വിളിച്ചു വരുത്തി.

എന്നാണ് ജോലിയെന്ന് ചോദിച്ചപ്പോൾ മേസ്തിരിപ്പണിയാണെന്ന് മറുപടി പറഞ്ഞു. ഒരു നാലു കിലോ സിമന്റെങ്കിലും തന്റെ തലയിൽ കൊള്ളണ്ടേയെന്നും പോയി തലമുടി വെട്ടി വരാനും കോടതി നിർദ്ദേശിക്കുകയായിരുന്നു. ആറ്റു നോറ്റ് വളർത്തിയെടുത്ത തലമുടി വെട്ടാൻ മടിച്ച പ്രതി കോടതിക്ക് മനം മാറ്റമുണ്ടാകുമെന്ന് കരുതി കോടതി വളപ്പിൽ അര മണിക്കൂറോളം കറങ്ങി നടന്നു. കോടതിയിൽ നിന്ന് കനിവുണ്ടാകില്ലെന്ന് മനസ്സിലാക്കിയ പ്രതി തല മുടി വെട്ടിയ ശേഷം കോടതിയിൽ വന്നു. മേലിൽ ഫ്രീക്കനായി കോടതിയിൽ വരരുതെന്ന താക്കീത് നൽകിയ ശേഷം കോടതി കേസ് വിളിച്ച് പ്രതിയെ കൂട്ടിൽ കയറ്റി നിർത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP