Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രൊഫൈൽ പിക്ച്ചർ പോലും ഒന്നര വയസ്സുള്ള പിഞ്ച് കുഞ്ഞിന്റേത്; ഫേയ്‌സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും നിരവധി തവണ പങ്കുവെച്ചതും വിയാന്റെ അനേകം ചിത്രങ്ങൾ; പിഞ്ചോമനയെ കരിങ്കൽ ഭിത്തിയിലെറിഞ്ഞ് കൊല്ലാൻ പദ്ധതി തയ്യാറാക്കുമ്പോഴും ശ്രദ്ധവെച്ചത് സോഷ്യൽ മീഡിയയുടെ സിംപതിയും പിന്തുണയും; കൊടുംപാപം ചെയ്ത് കാമുകനൊപ്പം സുഖമായി കഴിയാൻ ശരണ്യ തയ്യാറാക്കിയിരുന്നത് സിനിമയെ വെല്ലുന്ന തിരക്കഥ

പ്രൊഫൈൽ പിക്ച്ചർ പോലും ഒന്നര വയസ്സുള്ള പിഞ്ച് കുഞ്ഞിന്റേത്; ഫേയ്‌സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും നിരവധി തവണ പങ്കുവെച്ചതും വിയാന്റെ അനേകം ചിത്രങ്ങൾ; പിഞ്ചോമനയെ കരിങ്കൽ ഭിത്തിയിലെറിഞ്ഞ് കൊല്ലാൻ പദ്ധതി തയ്യാറാക്കുമ്പോഴും ശ്രദ്ധവെച്ചത് സോഷ്യൽ മീഡിയയുടെ സിംപതിയും പിന്തുണയും; കൊടുംപാപം ചെയ്ത് കാമുകനൊപ്പം സുഖമായി കഴിയാൻ ശരണ്യ തയ്യാറാക്കിയിരുന്നത് സിനിമയെ വെല്ലുന്ന തിരക്കഥ

മറുനാടൻ ഡെസ്‌ക്‌

സ്വന്തം മകനെ കരിങ്കൽ ഭിത്തിയിലേക്കെറിഞ്ഞ് കൊന്ന യുവതിയുടെ ക്രൂരതയുടെ കഥ കേട്ട് നടുങ്ങി നിൽക്കുകയാണ് കേരളം. അമ്മിഞ്ഞ നൽകി താലോലിച്ചവൾ കുഞ്ഞിനെ കൊല്ലാൻ തീരുമാനിച്ചപ്പോഴും ലോകത്തിന് മുന്നിൽ അഭിനയിച്ചത് സ്‌നേഹനിധിയായ അമ്മയുടെ റോൾ. സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്ന ശരണ്യ ഒന്നര വയസുകാരൻ മകൻ വിയാന്റെ ചിത്രങ്ങൾ പലപ്പോഴും പങ്കുവെച്ചിരുന്നു. ശരണ്യയുടെ ഫേസ്‌ബുക്ക് അക്കൗണ്ടിലെ പ്രൊഫൈൽ പിക്ചർ പോലും വിയാന്റെ ചിത്രമാണ്. ഇതടക്കം കുട്ടിയുടെ നിരവധി ചിത്രങ്ങളാണ് ഫേസ്‌ബുക്കിൽ നിറയെ. ഭർത്താവ് പ്രണവിനൊപ്പമുള്ള ചിത്രങ്ങൾ ഇവർ ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചിട്ടുണ്ട്.

കുഞ്ഞിനെ കൊന്ന് അതിന്റെ പാപഭാരം ഭർത്താവിന്റെ തലയിൽ കെട്ടിവെച്ച് സമൂഹത്തിന്റെ സിംപതിയുമായി കാമുകനൊപ്പം കഴിയാൻ തിരക്കഥ തയ്യാറാക്കുമ്പോഴും സമൂഹത്തിന് മുന്നിൽ സ്‌നേഹനിധിയായ അമ്മയായി ശരണ്യ കെട്ടിയ വേഷം സമൂഹ മാധ്യമങ്ങളിൽ തകർത്താടി. ഫേസ്‌ബുക്ക് പ്രൊഫൈൽ പിക്ച്ചർ പോലും വിയാന്റേതാക്കിയിരുന്നക് സമൂഹ മാധ്യമങ്ങളിലൂടെ സഹതാപം നേടാനായിരുന്നു. കൃത്യമായ പ്ലാനോടെയാണ് ശരണ്യ കൊടുംക്രൂര കൃത്യം ചെയ്തത്. കാമുകനൊപ്പം പോകുന്നതിന് തടസ്സമായ മകനെ കൊല്ലുകയും അത് ഭർത്താവിന്റെ തലയിൽ കെട്ടിവെച്ച് ജയിലിൽ ആക്കുകയുമായിരുന്നു ലക്ഷ്യം. ഇതോടെ കെട്ടുപാടുകൾ എല്ലാം പൊട്ടിച്ചെറിഞ്ഞ് പുതിയൊരു ജീവിതം ശരണ്യ സ്വപ്‌നം കണ്ടു. ഇതിനായി ഭർത്താവ് പ്രണവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു ശരണ്യ.

കുഞ്ഞിന്റെ മരണത്തിൽ ആദ്യം നാട്ടുകാർക്ക് ഭർത്താവിനെ നേരിയ സംശയമുണ്ടായിരുന്നു. കാരണം, അയാൾ ഏറെക്കാലത്തിനുശേഷമാണ് ശരണ്യയുടെ വീട്ടിൽ വരുന്നത്. സത്യത്തിൽ ശരണ്യ ഭർത്താവിനെ വിളിച്ചുവരുത്തുകയായിരുന്നു. കുഞ്ഞിനെ കാണാതായതിന്റെ കുറ്റം അയാളിൽ ചുമത്തുകയായിരുന്നു ലക്ഷ്യം.

തിങ്കളാഴ്ച രാവിലെയാണ് കണ്ണൂർ തയ്യിൽ കടപ്പുറത്ത് ഒന്നരവയസുകാരൻ വിവാനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. തലേദിവസം അമ്മയുടെ വീട്ടിൽ അച്ഛൻ പ്രണവിനൊപ്പം കിടന്നുറങ്ങിയതായിരുന്നു കുട്ടി. രാവിലെ കുഞ്ഞിനെ കാണാതായതോടെ പ്രണവ് പൊലീസിൽ പരാതി നൽകുകയും പിന്നീട് നാട്ടുകാരും പൊലീസും കൂടി നടത്തിയ തെരച്ചിലിനൊടുവിൽ കുഞ്ഞിന്റെ അമ്മയായ ശരണ്യയുടെ വീട്ടിൽ നിന്നും അൻപത് മീറ്റർ അകലെയുള്ള കടൽ ഭിത്തിയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

കുഞ്ഞിനെ കൊന്ന് കടലിൽ എറിഞ്ഞ ശേഷം ഒന്നുമറിയാത്തതുപോലെ വീട്ടിൽ വന്നുകിടന്ന ശരണ്യ പുലർച്ചെയാണ് കുഞ്ഞിനെ കാണുന്നില്ലെന്നും ആരോ തട്ടിക്കൊണ്ടുപോയതാണെന്നും വിളിച്ചുപറയുന്നത്. ഭർത്താവിനോട് പൊലീസിൽ പരാതിപറയാനും പറഞ്ഞു. കടലിൽ അകപ്പെട്ട കുട്ടിയുടെ മൃതദേഹം കിട്ടില്ലെന്നാണ് അവർ കരുതിയത്. പക്ഷെ, തിരയിൽ മൃതദേഹം തിരിച്ചെത്തി കൽക്കെട്ടിൽ കുടുങ്ങുകയായിരുന്നു. പൊലീസും നാട്ടുകാരും രാവിലെതന്നെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്കേറ്റ പരിക്ക് മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് വ്യക്തമായതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു ഇതിനെതിരെ കുട്ടിയുടെ അച്ഛൻ പ്രണവിനെതിരെ ശരണ്യയുടെ ബന്ധു പൊലീസിൽ പരാതി നൽകി. ശരണ്യക്കെതിരെ പ്രണവും പൊലീസിന് മൊഴി നൽകി. ഇതോടെ ഇരുവരേയും കസ്റ്റഡിയിലെടുത്ത പൊലീസ് ഒരു ദിവസം മുഴുവൻ നീണ്ട മാരത്തൺ ചോദ്യം ചെയ്യല്ലിനൊടുവിലാണ് ശരണ്യയാണ് കൊലയാളിയെന്ന് കണ്ടെത്തിയത്. തുടക്കത്തിൽ രണ്ട് പേരേയും കൊലപാതകത്തിൽ സംശയിച്ച പൊലീസ് സംഭവദിവസം രാത്രി ഇരുവരും ധരിച്ചിരുന്ന വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയിൽ ശരണ്യയുടെ വസ്ത്രങ്ങളിൽ കടൽ വെള്ളത്തിന്റെ ഉപ്പിന്റേയും മണലിന്റേയും അംശങ്ങൾ കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്.

ചോദ്യം ചെയ്യല്ലിനിടെയുള്ള മണിക്കൂറുകളിൽ ശരണ്യയുടെ ഫോണിലേക്ക് വാരം സ്വദേശിയായ യുവാവിൽ നിന്നും 17 മിസ്ഡ് കോളുകൾ വന്നതും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യല്ലിലാണ് കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് മകനെ കൊന്നതെന്ന കാര്യം ശരണ്യ വെളിപ്പെടുത്തിയത്. ശരണ്യയുടെ ഫോൺ പരിശോധിച്ച പൊലീസിന് കാമുകനൊപ്പം ജീവിക്കാനുള്ള ആഗ്രഹത്താലാണ് ശരണ്യ സ്വന്തം മകനെ കൊലപ്പെടുത്തിയതെന്ന് സൂചിപ്പിക്കുന്ന തെളിവുകളും ലഭിച്ചു.

ശരണ്യ ഗർഭിണിയായ ശേഷം ഭർത്താവ് പ്രണവ് ഒരു വർഷം ഗൾഫിൽ ജോലിക്ക് പോയിരുന്നു. പിന്നീട് തിരിച്ചെത്തിയപ്പോഴാണ് ഇരുവരുടെയും ദാമ്പത്യത്തിൽ വിള്ളലുകൾ ഉണ്ടായത്. ഈ അവസരത്തിലാണ് ഭർത്താവിന്റെ സുഹൃത്തുകൂടിയായ യുവാവിനോട് ശരണ്യ അടുക്കുന്നത്. ഫേസ്‌ബുക്ക് ചാറ്റിംഗിലൂടെ പ്രണയത്തിലായ ശരണ്യയെ വിവാഹം കഴിക്കാം എന്ന് കാമുകൻ വാഗ്ദാനം നൽകിയിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മകനെ ഉപേക്ഷിക്കാൻ ഇയാൾ നിർബന്ധിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP