Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തമിഴ്‌നാട്ടിൽ മുസ്ലീമുകൾ ഒരു കുടക്കീഴിൽ; കോടതി വിലക്ക് മറികടന്നും പ്രക്ഷോഭം; ഒഴുകി എത്തിയത് പതിനായിരങ്ങൾ; പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉറഞ്ഞ് തുള്ളി തമിഴ്‌നാട്; ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീയിട്ട് വരെ പ്രതിഷേധം

തമിഴ്‌നാട്ടിൽ മുസ്ലീമുകൾ ഒരു കുടക്കീഴിൽ; കോടതി വിലക്ക് മറികടന്നും പ്രക്ഷോഭം; ഒഴുകി എത്തിയത് പതിനായിരങ്ങൾ; പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉറഞ്ഞ് തുള്ളി തമിഴ്‌നാട്; ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീയിട്ട് വരെ പ്രതിഷേധം

സ്വന്തം ലേഖകൻ

ചെന്നൈ: ഒരു കുടക്കീഴിൽ അണി നിരന്ന് തമിഴ്‌നാട്ടിൽ പൗരത്വ പ്രക്ഷോഭം ശക്തമാക്കി മുസ്ലീമുകൾ. കോടതി വിലക്ക് മറികടന്നും ഇന്നലെ വൻ പ്രക്ഷോഭമാണ് തമിഴ് നാട്ടിലെ മുസ്ലീമുകൾ സംഘടിപ്പിച്ചത്. പ്രക്ഷോഭകാരികൾ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീയിട്ട് വരെ പ്രതിഷേധം നടത്തി. നിയമസഭാ ഉപരോധത്തിനു മദ്രാസ് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് നിലനിൽക്കെയാണ് ചെന്നൈയിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ പതിനായിങ്ങൾ പങ്കെടുത്ത പൗരത്വ നിയമ വിരുദ്ധ റാലി നടന്നത്.

നിയമസഭാ മന്ദിരത്തിനു കിലോ മീറ്ററുകൾ അകലെ ചെപ്പോക്ക് സ്റ്റേഡിയത്തിനു സമീപം റാലി പൊലീസ് തടഞ്ഞു. വിലക്ക് മറികടക്കാൻ സമരക്കാർ തുനിഞ്ഞില്ല. ജില്ലാ കലക്ടറേറ്റുകൾക്കു മുന്നിലും റാലികൾ നടന്നു. 20 സംഘടനകൾ ഉൾപ്പെട്ട ഫെഡറേഷൻ ഓഫ് തമിഴ്‌നാട് ഇസ്ലാമിക് ആൻഡ് പൊളിറ്റിക്കൽ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിലായിരുന്നു റാലികൾ.

മഹാത്മാ ഗാന്ധി, അംബേദ്കർ എന്നിവരുടെ ചിത്രങ്ങളേന്തിയ ബാനറുകൾ പിടിച്ച്, പൗരത്വ നിയമത്തിനെതിരെ മുദ്രാവാക്യം മുഴക്കിയാണു സ്ത്രീകളും കുട്ടികളുമുൾപ്പെടെ പ്രതിഷേധത്തിൽ അണിനിരന്നത്. മധുരയിൽ പ്രതിഷേധക്കാരിലൊരാൾ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മാഹുതിക്ക് ശ്രമിച്ചതു നാടകീയ രംഗങ്ങൾക്കിടയാക്കി. സമരക്കാരും പൊലീസും ചേർന്ന് പിന്തിരിപ്പിച്ചു. അതിനിടെ, ഡൽഹിയിലെ ഷഹീൻ ബാഗ് മാതൃകയിൽ ഓൾഡ് വാഷർമെൻപെട്ടിൽ തുടങ്ങിയ പൗരത്വ നിയമ വിരുദ്ധ സമരം ഏഴാം ദിവസത്തിലേക്കു കടന്നു.


തിരുച്ചിയിൽ ജമാ അത്ത് ഉല-ഉലമയുടെ നേതൃത്വത്തിൽ മുവായിരത്തിലേറെ ആളുകൾ പ്രതിഷേധത്തിൽ അണിനിരന്നു. കോയമ്പത്തൂരിൽ വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ ഏഴായിരത്തിലധികം ആളുകൾ പങ്കെടുത്തു. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ പ്ലക്കാർഡുകളും ദേശീയ പതാകയുമേന്തി പ്രതിഷേധിച്ചു. വെല്ലൂരിലും തിരുനെൽവേലിയിലും ജില്ലാ കലക്ടർ ഓഫീസുകളുടെ മുന്നിൽ പ്രതിഷേധം നടന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP