Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജർമനിയിലെ ഹനാവു നഗരത്തിൽ രണ്ട് ഷിഷ ബാറിലേക്ക് ഭീകരർ നിറയൊഴിച്ചു; എട്ടുപേർ കൊല്ലപ്പെട്ടതായും ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ട്; ഫ്രാങ്ക്ഫർട്ടിന് സമീപത്തെ ആക്രമണത്തിൽ ഞെട്ടി ലോകം; സകല പഴുതുകളും അടച്ച് അക്രമികളെ പിടികൂടാൻ പൊലീസ് രംഗത്ത്

ജർമനിയിലെ ഹനാവു നഗരത്തിൽ രണ്ട് ഷിഷ ബാറിലേക്ക് ഭീകരർ നിറയൊഴിച്ചു; എട്ടുപേർ കൊല്ലപ്പെട്ടതായും ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ട്; ഫ്രാങ്ക്ഫർട്ടിന് സമീപത്തെ ആക്രമണത്തിൽ ഞെട്ടി ലോകം; സകല പഴുതുകളും അടച്ച് അക്രമികളെ പിടികൂടാൻ പൊലീസ് രംഗത്ത്

സ്വന്തം ലേഖകൻ

ബെർലിൻ: ഒരിടവേളയ്ക്കുശേഷം യൂറോപ്പിനെ ഞെട്ടിച്ച് വീണ്ടും ഭീകരാക്രമണം. ജർമനിയിലെ ഹനാവു നഗരത്തിൽ രണ്ട് ബാറുകളിൽ ഭീകരർ ബുധനാഴ്ച നടത്തിയ വെടിവെപ്പിൽ എട്ടുപേർ മരിച്ചു. അഞ്ചു പേർക്ക് ഗുരുതരമായി പരിക്കേറ്റും. ഫ്രാങ്ക്ഫർട്ടിനടുത്തുള്ള കെസൽസ്റ്റാഡ് ജില്ലയിലെ ബാറുകളിലാണ് അക്രമം ഉണ്ടായതെന്നാണ് റിപ്പോർട്ട്. വെടിവെപ്പിനുശേഷം കാറിൽ രക്ഷപ്പെട്ട അക്രമികളെ പിടികൂടാൻ പൊലീസ് ഊർജിത ശ്രമം നടത്തുന്നുണ്ട്. ഇതിനായി പ്രത്യേക സംഘങ്ങളെയും നിയോഗിച്ചു.

ഹുക്ക ബാർ എന്നറിയപ്പെടുന്ന ഷിഷ ബാറുകളിലാണ് ഭീകരർ ആക്രമണം നടത്തിയത്. ആക്രമണത്തെത്തുടർന്ന് മേഖലയുടെ നിയന്ത്രണം സായുധ പൊലീസ് ഏറ്റെടുത്തു. ഇവിടേക്കുള്ള എല്ലാ തെരുവുകളും അടച്ച് പരിശോധന തുടങ്ങിയതായും അധികൃതർ പറഞ്ഞു. പൊലീസ് ഹെലി്‌ക്കോപ്റ്ററും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. ആദ്യം വെടിവെപ്പുണ്ടായ സ്ഥലത്തുനിന്ന് ഇരുണ്ടനിറമുള്ള ഒരു വാഹനത്തിൽ ഭീകരർ പോയതായി സൂചനയുണ്ട്. പിന്നീടാണ് രണ്ടാമത്തെയിടത്ത് ആക്രമണമുണ്ടായത്.

നഗരമധ്യത്തിലുള്ള ഹുക്ക ബാറിന്റെ ലോഞ്ചിലാണ് ആദ്യത്തെ ആക്രമണമുണ്ടായതെന്ന് പ്രാദേശിക ബ്രോഡ്കാസ്റ്റർ ഹെസിച്ചർ റു്ണ്ട്ഫങ്ക് പറഞ്ഞു. എട്ടോ ഓമ്പതോ തവണ വെടിയൊച്ചകേട്ടതായും വെടിയേറ്റ് ആളുകൾ നിലത്തേക്ക് വീഴുന്നതായും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റുണ്ട്ഹങ്ക് റിപ്പോർട്ടുചെയ്തു. ഇവിടുത്തെ ആക്രമണത്തിനുശേഷം മറ്റൊരിടത്തേക്കുനീങ്ങിയ ഭീകരർ, മറ്റൊരു ബാറിൽ ആക്രമണം നടത്തുകയായിരുന്നു.
ആക്രമണത്തിനിരയായവരെക്കുറിച്ച് പൊലീസ് ഒരു വിവരവും പുറത്തുവിട്ടിട്ടില്ല.

ആക്രമണത്തിന്റെ സ്വഭാവത്തെക്കുറിച്ചും ഔദ്യോഗിക വിശദീകരണമില്ല. എന്നാൽ, ഭീകരാക്രമണമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. എന്താണ് ആക്രമണത്തിന്റെ പ്രകോപനമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ഡിപിഎ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഫ്രാങ്ക്ഫർട്ടിൽനിന്ന് 12 മൈൽ അകലെയാണ് ഹനാവു നഗരം. ഭീകരരെക്കുറിച്ച് വിവരമറിയിക്കുന്നതിന് പൊലീസ് പ്രത്യേക ഹോട്ട്‌ലൈൻ സർവീസ് തുടങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP