Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്റ്റേഷനിൽ അച്ഛനെ കണ്ടപ്പോൾ മകൾ ആവശ്യപ്പെട്ടത് അമ്മയെ കാണണമെന്ന്; മകളേ, അമ്മയെന്ന വാക്ക് പറയാൻ ഇനി നിനക്ക് എന്തർഹത എന്ന് തിരിച്ച് ചോദിച്ച അച്ഛൻ; എന്തിനാടീ മഹാപാപി കടലിലെറിഞ്ഞത്... കുഞ്ഞിനെ ഞങ്ങൾക്ക് തന്നുകൂടേ, ഞങ്ങൾ പോറ്റില്ലേ.. എന്ന് ആക്രോശിച്ച് പാഞ്ഞടുത്ത നാട്ടുകാരും ബന്ധുക്കളും; തയ്യിൽ കൂറുമ്പക്കാവിലെ പുനർനിവാസിൽ നിറയുന്നത് ഒന്നര വയസ്സുകാരൻ പൊന്നൂസിനെ ഓർത്തുള്ള സങ്കടക്കടൽ; ശരണ്യയിലെ ക്രൂരതയെ നാടും വീടും തള്ളിപ്പറയുമ്പോൾ

സ്റ്റേഷനിൽ അച്ഛനെ കണ്ടപ്പോൾ മകൾ ആവശ്യപ്പെട്ടത് അമ്മയെ കാണണമെന്ന്; മകളേ, അമ്മയെന്ന വാക്ക് പറയാൻ ഇനി നിനക്ക് എന്തർഹത എന്ന് തിരിച്ച് ചോദിച്ച അച്ഛൻ; എന്തിനാടീ മഹാപാപി കടലിലെറിഞ്ഞത്... കുഞ്ഞിനെ ഞങ്ങൾക്ക് തന്നുകൂടേ, ഞങ്ങൾ പോറ്റില്ലേ.. എന്ന് ആക്രോശിച്ച് പാഞ്ഞടുത്ത നാട്ടുകാരും ബന്ധുക്കളും; തയ്യിൽ കൂറുമ്പക്കാവിലെ പുനർനിവാസിൽ നിറയുന്നത് ഒന്നര വയസ്സുകാരൻ പൊന്നൂസിനെ ഓർത്തുള്ള സങ്കടക്കടൽ; ശരണ്യയിലെ ക്രൂരതയെ നാടും വീടും തള്ളിപ്പറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: 'ഞാൻ പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ അമ്മയെ കാണണമെന്നു ശരണ്യ പറഞ്ഞു. അമ്മ എന്ന വാക്ക് പറയാൻ നിനക്ക് അർഹതയുണ്ടോ എന്നു ഞാൻ ചോദിച്ചു. പിന്നെ അവൾ മിണ്ടിയില്ല'-ശരണ്യയുടെ അച്ഛൻ വൽസരാജ് ഇത് പറഞ്ഞത് വേദന കടിച്ചമർത്തിയാണ്. കൊച്ചുമകന്റെ മരണമുണ്ടാക്കിയ ദുഃഖം ഈ അപ്പൂപ്പനെ തളർത്തുകയാണ്. ഇതിന് മുമ്പിൽ കൊലക്കേസിൽ മകൾ പ്രതിയായത് പോലും ചിന്തിക്കുന്നില്ല. കൊച്ചു മകന്റെ കൊലപാതകിക്ക് മരണ ശിക്ഷ ഇതാണ് വൽസരാജിന് പറയാനുള്ളത്.

'എന്തിനാടീ കടലിലെറിഞ്ഞത്... കുഞ്ഞിനെ ഞങ്ങൾക്ക് തന്നുകൂടേ, ഞങ്ങൾ പോറ്റില്ലേ...' ജനക്കൂട്ടത്തിനിടയിൽനിന്നുയർന്ന സ്ത്രീകളുടെ ശബ്ദത്തിന്റെ ക്ഷോഭം തന്നെയാണ് ശരണ്യയുടെ അച്ഛനും പ്രകടിപ്പിക്കുന്നത്. കാമുകനെ സ്വന്തമാക്കാൻ സ്വന്തം കുഞ്ഞിനെ രാത്രി കടലിലെറിഞ്ഞുകൊന്ന ശരണ്യ(23) തയ്യിൽ കടപ്പുറത്തിന് കളങ്കമാണെന്നാണ് നാട്ടുകാരുടെ ഭാഷ്യം. തെളിവെടുപ്പിന് കൊണ്ടു വന്നപ്പോൾ നാട്ടുകാരുടെ പ്രതികരണത്തിൽ നിറഞ്ഞതും ഇത് തന്നെയായിരുന്നു. ശരണ്യയെ ബുധനാഴ്ച കണ്ണൂർ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി(രണ്ട്) 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യംചെയ്യാൻ പൊലീസ് ഇവരെ കസ്റ്റഡിയിൽ വാങ്ങിയേക്കും. ജനക്കൂട്ടത്തിന്റെ ഇടപെടൽ കാരണം തെളിവെടുപ്പ് പൂർത്തിയാക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല,

തയ്യിൽ കൂറുമ്പക്കാവിന് സമീപത്തെ 'പുനർനിവാസ്' വീട്ടിലും കടൽത്തീരത്തുമാണ് ശരണ്യയുമായി പൊലീസ് തെളിവെടുത്തത്. അയൽക്കാരും നാട്ടുകാരും ശാപവാക്കുകളുമായി ഇവരെ വളഞ്ഞു. ഒന്നരവയസ്സുകാരനായ മകൻ പൊന്നൂസ് എന്നുവിളിക്കുന്ന വിയാനെ കൊന്ന പ്രതിയെ രാവിലെ ഒൻപതോടെ കനത്ത പൊലീസ് കാവലിലാണ് തെളിവെടുപ്പിനെത്തിച്ചത്. കൂക്കിവിളികൾക്കും ശാപവചനങ്ങൾക്കുമിടയിലൂടെ അവരെ തയ്യിലെ വീട്ടിലെത്തിച്ചു. വീട്ടിൽ അച്ഛൻ വത്സരാജ്, അമ്മ റീന, സഹോദരൻ വിഷ്ണു, മറ്റു ബന്ധുക്കൾ, അയൽവാസികൾ എന്നിവരൊക്കെയുണ്ടായിരുന്നു. അകത്തുനിന്ന് അമ്മയുടെ നിലവിളിയുയർന്നു.

പൊലീസിനൊപ്പം വീടിനുള്ളിൽ കയറിയ ശരണ്യ കുട്ടി കിടന്ന സ്ഥലവും കുട്ടിയെ എടുത്തരീതിയും കാണിച്ചുകൊടുത്തു. അതിനിടെ അടുത്ത ബന്ധുവായ യുവാവ് കൈയേറ്റം ചെയ്യാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. കുട്ടിയുമായി തിങ്കളാഴ്ച പുലർച്ചെ പിൻവാതിൽ തുറന്ന് കടൽത്തീരത്തേക്കുപോയ വഴിയിലൂടെ ശരണ്യ നടന്നു. കടൽത്തീർത്ത് കുഞ്ഞിനെ കടലിലെറിഞ്ഞ സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തു. ആദ്യം കടലിലിട്ടപ്പോൾ കല്ലിൽ തലതട്ടി കുട്ടി കരഞ്ഞു.

വീണ്ടും കുട്ടിയെ എടുത്ത് കുറെക്കൂടി മുന്നോട്ട് കടലിലേക്കെറിയുകയായിരുന്നു. കുട്ടിയെ കടലിൽ കാണാതായതോടെയാണ് വീട്ടിലേക്കുമടങ്ങിയത്. തിരിച്ചുവരുമ്പോൾ ശരണ്യ ഛർദിക്കുകയും ചെയ്തു. ആ സ്ഥലവും പൊലീസിന് കാണിച്ചുകൊടുത്തു. തെളിവെടുപ്പ് പൂർത്തിയാക്കി അരമണിക്കൂറിനകം പൊലീസ് അവരെ തിരികെ കൊണ്ടുപോയി. കാമുകനൊപ്പം ജീവിക്കാൻ വേണ്ടി ആണ് കുഞ്ഞിനെ ഇല്ലാതാക്കി ആ കുറ്റം ഭർത്താവിന്റെ തലയിൽ കെട്ടി വെക്കാൻ ശരണ്യ ശ്രമിച്ചത്. ശരണ്യയുടെ മൊബൈലിലെ ഫോൺകോളുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട കാമുകനെപ്പറ്റി വിവരം ലഭിച്ചത്. ഇതിന് പിന്നാലെ ശരണ്യയുടെ വസ്ത്രങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചതിന്റെയും ഫലം ലഭിച്ചു. ഇതിൽ കടൽ വെള്ളത്തിന്റെയും രക്തത്തിന്റെയും അംശം കണ്ടെത്തി. തുടർന്ന് ഈ തെളിവുകൾ നിരത്തി ചോദ്യം ചെയ്തതോടെയാണ്, രണ്ടു ദിവസത്തോളം പറഞ്ഞ കള്ളങ്ങൾ പൊളിച്ച് ശരണ്യ സത്യം തുറന്ന് പറയുകയായിരുന്നു.

മൂന്നുമാസത്തിന് ശേഷമാണ് കഴിഞ്ഞ ശനിയാഴ്ച ഭർത്താവ് പ്രണവ് വീട്ടിൽ വന്നത്. അന്ന് വീട്ടിൽ തങ്ങണമെന്ന് നിർബന്ധം പിടിച്ചു. അച്ഛന് ഇഷ്ടമല്ലാത്തതിനാൽ, അച്ഛൻ കടലിൽ മീൻ പിടിക്കാൻ പോകുന്ന ഞായറാഴ്ച വരാൻ ആവശ്യപ്പെട്ടു. ഞായറാഴ്ച വീട്ടിലെത്തിയ പ്രണവും ശരണ്യയും കുഞ്ഞും ഒരുമുറിയിൽ ഉറങ്ങാൻ കിടന്നു. പുലർച്ചെ മൂന്നുമണിയോടെ കുഞ്ഞ് ഉണർന്ന് കരഞ്ഞു. കുഞ്ഞിന് വെള്ളം കൊടുത്തശേഷം പ്രണവിന് ഒപ്പം തന്നെ കിടത്തി. ചൂടു കാരണം താൻ ഹാളിൽ കിടന്നു. രാവിലെ ആറരയ്ക്ക് അമ്മ വിളിച്ചുണർത്തിയപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന് മനസ്സിലായത് എന്നായിരുന്നു ശരണ്യ ആദ്യം പൊലീസിനോട് പറഞ്ഞത്.എന്നാൽ തെളിവുകൾ നിരത്തി ചോദ്യം ചെയ്തതോടെ ശരണ്യ സത്യം വെളിപ്പെടുത്തി. ഭർത്താവ് ഞായറാഴ്ച രാത്രി വീട്ടിൽ തങ്ങുമെന്ന് ഉറപ്പായതോടെ കുഞ്ഞിനെ ഇല്ലാതാക്കാൻ തീരുമാനിച്ചു.

ഞായറാഴ്ച രാത്രി മൂന്നുപേരും ഒരു മുറിയിൽ ഉറങ്ങാൻ കിടന്നു. പുലർച്ചെ മൂന്നുമണിക്ക് കുഞ്ഞുമായി എഴുന്നേറ്റ് ഹാളിലെത്തി. കുഞ്ഞിനെ എടുത്തതോടെ പ്രണവ് ഉണർന്നു. മുറിയിൽ ചൂട് കൂടുതലായതിനാൽ ഹാളിൽ കിടക്കുന്നുവെന്ന് പ്രണവിനോട് പറഞ്ഞു. ഭർത്താവ് ഉറങ്ങിയെന്ന് ബോധ്യപ്പെടും വരെ കുട്ടിയുമായി ഹാളിൽ ഇരുന്നു. തുടർന്ന് പിൻവാതിൽ തുറന്ന് പുറത്തിറങ്ങി. 50 മീറ്റർ അകലെയുള്ള കടൽഭിത്തിക്കരികിൽ എത്തിയശേഷം മൊബൈൽ വെളിച്ചത്തിൽ താഴേക്കിറങ്ങി. കുഞ്ഞിനെ കടൽഭിത്തിയിൽ നിന്നും താഴേക്ക് വലിച്ചിട്ടു. കല്ലുകൾക്കിടയിൽ വീണ കുഞ്ഞ് കരഞ്ഞു.

കരച്ചിൽ ആരും കേൾക്കാതിരിക്കാൻ കുഞ്ഞിന്റെ മുഖം പൊത്തി. വീണ്ടും ശക്തിയായി കരിങ്കൽ കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞു. തിരിച്ചുവീട്ടിലെത്തി അടുക്കള വാതിൽ വഴി അകത്തെത്തി ഹാളിൽ ഇരുന്നു. കുറച്ചുനേരം കഴിഞ്ഞ് കിടന്നുറങ്ങി. ശരണ്യ പൊലീസിനോട് വെളിപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP