Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ദുരന്തമുണ്ടാക്കിയത് കോയമ്പത്തൂർ-സേലം ബൈപ്പാസിൽ ഇടയ്ക്കുള്ള മീഡിയൻ മറികടന്ന് വൺവേ തെറ്റിച്ചെത്തിയ കേരളാ രജിസ്‌ട്രേഷൻ കണ്ടെയ്‌നർ ലോറി; ഇടിയുടെ ആഘാതത്തിൽ ഗരുഡ ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു; കൊല്ലപ്പെട്ടത് ഡ്രൈവറും കണ്ടക്ടറും അടക്കം ബസിലുണ്ടായിരുന്ന 17 പേർ; മരിച്ചവരിൽ അഞ്ച് സ്ത്രീകളും; ദുരന്തത്തിൽപ്പെട്ടത് പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ളവർ; പരിക്കേറ്റവരിൽ പലരും അതീവ ഗുരുതരാവസ്ഥയിൽ; കോയമ്പത്തൂർ അവിനാശിയിലെ അപകടം കേട്ട് ഞെട്ടി കേരളം

ദുരന്തമുണ്ടാക്കിയത് കോയമ്പത്തൂർ-സേലം ബൈപ്പാസിൽ ഇടയ്ക്കുള്ള മീഡിയൻ മറികടന്ന് വൺവേ തെറ്റിച്ചെത്തിയ കേരളാ രജിസ്‌ട്രേഷൻ കണ്ടെയ്‌നർ ലോറി; ഇടിയുടെ ആഘാതത്തിൽ ഗരുഡ ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു; കൊല്ലപ്പെട്ടത് ഡ്രൈവറും കണ്ടക്ടറും അടക്കം ബസിലുണ്ടായിരുന്ന 17 പേർ; മരിച്ചവരിൽ അഞ്ച് സ്ത്രീകളും; ദുരന്തത്തിൽപ്പെട്ടത് പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ളവർ; പരിക്കേറ്റവരിൽ പലരും അതീവ ഗുരുതരാവസ്ഥയിൽ; കോയമ്പത്തൂർ അവിനാശിയിലെ അപകടം കേട്ട് ഞെട്ടി കേരളം

മറുനാടൻ മലയാളി ബ്യൂറോ

കോയമ്പത്തൂർ: കോയമ്പത്തൂർ അവിനാശിയിൽ കെഎസ്ആർടിസി ഗരുഡ ബസ് ലോറിയുമായി കൂട്ടിയിടിച്ച് മരിച്ചവരുടെ എണ്ണം 20ആയി. 23 പേർക്കു പരുക്കേറ്റു. മരിച്ചവരിൽ മൂന്നു പേർ സ്ത്രീകളാണ്. അപകടത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും മരിച്ചു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ അവിനാശി ആശുപത്രിയിലും കോയമ്പത്തൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇനിയും മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ട്.

പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ് കൂടുതലായും ബസിൽ ഉണ്ടായിരുന്നത്. മരിച്ച വിനോദ് (45), ക്രിസ്റ്റോ ചിറക്കേക്കാരൻ (25), നിബിൻ ബേബി, റഹീം എന്നിവർ തൃശൂർ സ്വദേശികളാണ്. പാലക്കാട് സ്വദേശി സോന സണ്ണിയും മരിച്ചവരിൽ ഉൾപ്പെടുന്നു. കെഎസ്ആർടിസി ആർഎസ് 784 നമ്പർ ബാംഗ്ലൂർ എറണാകുളം ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 3.15 ഓടെയാണ് അപകടമുണ്ടായത്. ബസിൽ 48 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരിൽ മിക്കവർക്കും അപകടത്തിൽ പരിക്കേറ്റു. തുടർനടപടികൾക്കായി പാലക്കാട് യൂണിറ്റ് ഓഫിസറും കെഎസ്ആർടിസി ഇൻസ്‌പെക്ടർമാരും സംഭവസ്ഥലത്തെത്തി.

ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കു വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. എറണാകുളം റജിസ്‌ട്രേഷനുള്ള ലോറിയാണ് ഇടിച്ചത്. കോയമ്പത്തൂർ-സേലം ബൈപ്പാസിൽ ഇടയ്ക്കുള്ള മീഡിയൻ മറികടന്ന് വൺവേ തെറ്റിച്ചെത്തിയ കണ്ടെയ്‌നർ ലോറി കെഎസ്ആർടിസി ബസിനു നേരെ ഇടിച്ചുകയറുകയായിരുന്നു. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. തിങ്കളാഴ്ചയാണ് ബസ് എറണാകുളത്തു നിന്നു ബെംഗളൂരുവിലേക്കു പോയത്. യാത്രക്കാരില്ലാത്തതിനാൽ തിരിച്ചുവരുന്നത് ഒരു ദിവസം നീട്ടുകയായിരുന്നു. അപകടകാരണം അന്വേഷിക്കാൻ കെഎസ്ആർടിസി എംഡിയോട് ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.

ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് വന്ന എ സി വോൾവോ ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയിൽ വെച്ച് കെ.എസ്.ആർ.ടി.സി അപകടത്തിൽ പെട്ടത്. 10 പേർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അഞ്ച് സ്ത്രീകളും 12 പുരുഷന്മാരുമാണ് മരിച്ചത്. 23 പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകർന്ന നിലയിലാണെന്നാണ്. ടൈൽസുമായി കേരളത്തിൽ നിന്ന് പോയ കണ്ടെയ്നർ ലോറിയാണ് അപകടമുണ്ടാക്കിയത്. ഇന്നലെ വൈകിട്ടാണ് ബസ് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടത്. പാലക്കാട്, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിലേക്ക് റിസർവ് ചെയ്ത യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ബസിലെ 38 യാത്രക്കാർ എറണാകുളത്തേക്ക് റിസർവ് ചെയ്തിരുന്നവരാണ്.

കണ്ടെയ്നറിലെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് കരുതുന്നത്. ലോറിയിലുണ്ടായിരുന്നവർ ഓടിപ്പോയിരിക്കുകയാണ്. ടി.ഡി. ഗിരീഷ്, ബൈജു എന്നിവരായിരുന്നു ബസിലെ കണ്ടക്ടറും ഡ്രൈവറും. എറണാകുളം ഡിപ്പോയിലെ വാഹനമാണ് അപകടത്തിൽ പെട്ടത്. 48 പേരായിരുന്നു ബസിലുണ്ടായിരുന്നത്. തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് മരിച്ചവരുടെ മൃതദേഹങ്ങൾ മാറ്റി. ഇവരിൽ മലയാളികൾ ഉണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. അപകടം നടന്നത് നഗരത്തിൽ നിന്ന് വളരെ അകലെ ആയിരുന്നതിനാലും അർധ രാത്രിയിലായിരുന്നതിനാലും രക്ഷാപ്രവർത്തനം വൈകിയാണ് തുടങ്ങിയത്. ആദ്യം തദ്ദേശവാസികളാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. പിന്നീട് ഫയർ ആൻഡ് റെസ്‌ക്യൂ സംഘവും പൊലീസും സ്ഥലത്തെത്തി.

സേലത്ത് വെച്ച് നടന്ന മറ്റൊരു അപകടത്തിൽ അഞ്ച് പേർ മരിച്ചിട്ടുണ്ട്. നേപ്പാളിൽ നിന്ന് വന്ന ടൂറിസ്റ്റ് ബസും ലോറിയുമാണ് സേലത്ത് കൂട്ടിയിടിച്ചത്. അപകടത്തിൽ അഞ്ച് നേപ്പാൾ സ്വദേശികളാണ് മരിച്ചത്. 26 പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP