Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പശ്ചിമഘട്ട സംരക്ഷണം; അന്തിമ വിജ്ഞാപനത്തിനായി സംസ്ഥാനങ്ങളുടെ യോഗം മാർച്ച് ആദ്യം

പശ്ചിമഘട്ട സംരക്ഷണം; അന്തിമ വിജ്ഞാപനത്തിനായി സംസ്ഥാനങ്ങളുടെ യോഗം മാർച്ച് ആദ്യം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണത്തിനുള്ള അന്തിമ വിജ്ഞാപനത്തെക്കുറിച്ചു ചർച്ച ചെയ്യാൻ സംസ്ഥാനങ്ങളുടെ യോഗം മാർച്ച് ആദ്യം നടക്കും. കസ്തൂരിരംഗൻ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലുള്ള അന്തിമ വിജ്ഞാപനത്തെക്കുറിച്ച് അടുത്ത മാസം 31നകം തീരുമാനമെടുക്കേണ്ടതുണ്ടെന്നും വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. കസ്തൂരി രംഗൻ റിപ്പോർട്ടിലെ വ്യവസ്ഥകൾ ജനജീവിതത്തെ ബാധിക്കുമെന്നതാണ് സംസ്ഥാനങ്ങളുടെ ആശങ്ക. എന്നാൽ, പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിയുള്ള നിയന്ത്രണങ്ങളാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പരിസ്ഥിതി ലോല മേഖലയുടെ (ഇഎസ്എ) വിസ്തീർണം കുറയ്ക്കണമെന്നാണ് എല്ലാ സംസ്ഥാനങ്ങളും ആവശ്യപ്പെടുന്നത്. ഈ ആവശ്യം അതേപടി അംഗീകരിച്ചാൽ ഇഎസ്എയുടെ വിസ്തീർണം തീരെ കുറയും. ഹരിത ട്രിബ്യൂണലിന്റെ നിർദേശങ്ങൾ കൂടി ഇക്കാര്യത്തിൽ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. കസ്തൂരിരംഗൻ സമിതി ശുപാർശകളുടെ അടിസ്ഥാനത്തിൽ, 4ാമത്തെ കരട് വിജ്ഞാപനം 2018 ഒക്ടോബറിലാണ് പുറത്തിറക്കിയത്. ഈ ശുപാർശകളുടെ അടിസ്ഥാനത്തിൽ 2013 നവംബർ 13ന് ഇറക്കിയ ഉത്തരവാണ് ഇപ്പോൾ പ്രാബല്യത്തിലുള്ളത്. ഈ ഉത്തരവിൽ കേരളത്തിനായി 2018 ഡിസംബറിൽ ഭേദഗതി വരുത്തിയിരുന്നു. അതനുസരിച്ച് 9993.7 ചതുരശ്ര കിലോമീറ്ററാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ബാധകമാകുന്ന ഇഎസ്എ. ഇത് 9107 ചതുരശ്ര കിലോമീറ്ററായി കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുകൂല മറുപടി നൽകിയില്ല.

കേരളത്തിലുണ്ടായ പ്രളയത്തിന്റെയും മറ്റും പശ്ചാത്തലത്തിൽ, കരട് വിജ്ഞാപനത്തിൽ നിർദേശിച്ച ഇഎസ്എ വിസ്തൃതിയിൽ തങ്ങളുടെ അനുമതിയില്ലാതെ മാറ്റം വരുത്തരുതെന്ന് 2018 സെപ്റ്റംബറിൽ ഹരിത ട്രിബ്യൂണൽ നിർദേശിച്ചിരുന്നു. നിയന്ത്രണങ്ങളെക്കുറിച്ച് ജനങ്ങൾക്കുള്ള പരാതികൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ സമിതി രൂപീകരിക്കണമെന്ന് രാജ്യസഭയുടെ അഷ്വറൻസ് സമിതി 2019 ജനുവരിയിൽ ശുപാർശ ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP