Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭർത്താവ് ചെയ്ത കുറ്റത്തിന് ഭാര്യയാണ് പഴി കേൾക്കേണ്ടതെങ്കിൽ ഗുജറാത്തിലും ഭർത്താവ് ഉപേക്ഷിച്ചൊരു സത്രീയുണ്ടല്ലോ? അക്രമിക്കുന്നവരുടെ രാഷ്ട്രീയം കൂടെ ഈ അവസരത്തിൽ പരിശോധിക്കണം; നിലപാട് പറയുന്ന സ്ത്രീ എന്ന നിലയ്ക്കാണ് റിമ അക്രമിക്കപ്പെടുന്നത്; സ്ത്രീകൾ ആകാശം ലക്ഷ്യമാക്കി മുഷ്ഠി ചുരുട്ടരുത് എന്ന് പറയുന്നവരാണ് ഇക്കൂട്ടർ; കരുണ വിവാദത്തിൽ റിമ കല്ലിങ്കലിനെ പിന്തുണച്ച് അനുരാജ് മനോഹർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കൊച്ചി മ്യൂസിക് ഫൗണ്ടേഷനെ കുറിച്ചുള്ള വിവാദത്തിൽ നടി റിമ കല്ലിങ്കലിന്റെ പേര് ഉയർന്നു വന്നതുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശവുമായി ഇഷ്‌കിന്റെ സംവിധായകൻ അനുരാജ് മനോഹർ. സാമൂഹ്യ വിഷയങ്ങളിൽ ഇടപെടുന്ന,നിലപാട് പറയുന്ന സ്ത്രീ എന്ന നിലയ്ക്കാണ് റിമ ഇപ്പോൾ അക്രമിക്കപ്പെടുന്നത്. അക്രമിക്കുന്നവരുടെ രാഷ്ട്രീയം കൂടെ ഈ അവസരത്തിൽ പരിശോധിക്കപ്പെടേണ്ടതാണെന്നും അനുരാജ് പറയുന്നു.ഭർത്താവ് ചെയ്തു എന്ന് പറയുന്ന കുറ്റത്തിന് ഭാര്യയാണ് പഴി കേൾക്കേണ്ടത് എന്ന ലൈൻ ആണെങ്കിൽ, ഗുജറാത്തിലുള്ള ഭർത്താവ് ഉപേക്ഷിച്ച ഒരു സ്ത്രീ ഉണ്ടല്ലോ അവരെ നാം എന്ത് പറയണം? അനുരാജ് ഫേസ്‌ബുക്കിൽ ചോദിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം.

സാമൂഹ്യ വിഷയങ്ങളിൽ ഇടപെടുന്ന,നിലപാട് പറയുന്ന സ്ത്രീ എന്ന നിലയ്ക്കാണ് റിമ ഇപ്പോൾ അക്രമിക്കപ്പെടുന്നത്.കൊച്ചി മ്യൂസിക് ഫൗണ്ടേഷനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ സോഷ്യൽ മീഡിയയിൽ അവർ നിരന്തരം അക്രമിക്കപ്പെടുകയാണ്..
അക്രമിക്കുന്നവരുടെ രാഷ്ട്രീയം കൂടെ ഈ അവസരത്തിൽ പരിശോധിക്കപ്പെടേണ്ടതാണ്..

ആർത്തവകാലത്തെ സ്ത്രീ അശുദ്ധയാണ് എന്നു പറയുന്നവരും,സ്ത്രീകൾ ആകാശം ലക്ഷ്യമാക്കി മുഷ്ഠി ചുരുട്ടരുത് എന്ന് പറയുന്ന വിഭാഗവും ഇതിൽ പ്രബലരാണെന്ന് കമന്റുകൾ പരിശോധിച്ചാൽ വ്യക്തം.കരുണയുമായി ബന്ധപ്പെട്ട് സംഭവിച്ച മുഴുവൻ തെറ്റിദ്ധാരണകളും ധാരണകളും പുറത്ത് വരണം എന്ന് തന്നെയാണ് ആഗ്രഹം.

ഔദ്യോഗികമായി അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.പൊതു ഇടങ്ങളിൽ സ്ത്രീകളെ അപമാനിക്കുന്നവർക്ക്, വാരി' അറിയുന്നവർക്ക് നേരെയും നിയമ നടപടികൾ ഉണ്ടാവണം.ഭർത്താവ് ചെയ്തു എന്ന് പറയുന്ന കുറ്റത്തിന് ഭാര്യയാണ് പഴി കേൾക്കേണ്ടത് എന്ന ലൈൻ ആണെങ്കിൽ...ഗുജറാത്തിലുള്ള ഭർത്താവ് ഉപേക്ഷിച്ച ഒരു സ്ത്രീ ഉണ്ടല്ലോ അവരെ നാം എന്ത് പറയണം?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP