Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിങ്കളാഴ്ച എറണാകുളത്ത് നിന്ന് ബംഗളുരൂവിൽ എത്തിയ ബസ് മടങ്ങേണ്ടിയിരുന്നത് ഒരു ദിവസം മുമ്പ്; ആളെ കിട്ടാത്തതു കൊണ്ട് യാത്ര വൈകിയപ്പോൾ ഗരുഡ ബസിനെ കാത്തിരുന്നത് വൻ ദുരന്തം; ബസ് യാത്രക്കാരിൽ 36 പേരും റിസർവേഷൻ ടിക്കറ്റെടുത്തിരുന്നതു കൊച്ചിയിലേക്ക്; വൺവേ തെറ്റിച്ചെത്തിയ ലോറിയുടെ ടയർ പൊട്ടി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറിയത് അപകടമായി; അവിനാശിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി; പരിക്കേറ്റവരിൽ പലരും അതീവ ഗുരുതരാവസ്ഥയിൽ; മരണം ഇനിയും ഉയരാൻ സാധ്യത

തിങ്കളാഴ്ച എറണാകുളത്ത് നിന്ന് ബംഗളുരൂവിൽ എത്തിയ ബസ് മടങ്ങേണ്ടിയിരുന്നത് ഒരു ദിവസം മുമ്പ്; ആളെ കിട്ടാത്തതു കൊണ്ട് യാത്ര വൈകിയപ്പോൾ ഗരുഡ ബസിനെ കാത്തിരുന്നത് വൻ ദുരന്തം; ബസ് യാത്രക്കാരിൽ 36 പേരും റിസർവേഷൻ ടിക്കറ്റെടുത്തിരുന്നതു കൊച്ചിയിലേക്ക്; വൺവേ തെറ്റിച്ചെത്തിയ ലോറിയുടെ ടയർ പൊട്ടി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറിയത് അപകടമായി; അവിനാശിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി; പരിക്കേറ്റവരിൽ പലരും അതീവ ഗുരുതരാവസ്ഥയിൽ; മരണം ഇനിയും ഉയരാൻ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

കോയമ്പത്തൂർ: തമിഴ്‌നാട്ടിൽ അവിനാശിയിൽ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി വോൾവോ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. പുലർച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയിൽ വെച്ച് കെ.എസ്.ആർ.ടി.സി അപകടത്തിൽ പെട്ടത്. 10 പേർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. 23 പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകർന്ന നിലയിലാണെന്നാണ്.

മരിച്ചവരിൽ കൃഷ് (29), ജോർദൻ (35), കിരൺകുമാർ (33),ഇഗ്‌നി റാഫേൽ (39), റോസ്ലി (61) എന്നിവരെ തിരിച്ചറിഞ്ഞു. ടൈൽസുമായി കേരളത്തിൽ നിന്ന് പോയ കണ്ടെയ്നർ ലോറിയാണ് അപകടമുണ്ടാക്കിയത്. കേരള രജിസ്ട്രേഷനിലുള്ള ലോറിയാണ് ഇത്. കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവറും കണ്ടക്ടറും മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ടി.ഡി. ഗിരീഷ്, ബൈജു എന്നിവരാണ് മരിച്ചതെന്നാണ് വിവരം. പരിക്കേറ്റവരെ അവിനാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് ബസ് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടത്. പാലക്കാട്, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിലേക്ക് റിസർവ് ചെയ്ത യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ബസിലെ 38 യാത്രക്കാർ എറണാകുളത്തേക്ക് റിസർവ് ചെയ്തിരുന്നവരാണ്.

കെഎസ്ആർടിസി ആർഎസ് 784 നമ്പർ ബാംഗ്ലൂർ എറണാകുളം ബസാണ് അപകടത്തിൽപ്പെട്ടത്. കോയമ്പത്തൂർ-സേലം ബൈപ്പാസിൽ ഇടയ്ക്കുള്ള മീഡിയൻ മറികടന്ന് വൺവേ തെറ്റിച്ചെത്തിയ കണ്ടെയ്നർ ലോറി കെഎസ്ആർടിസി ബസിനു നേരെ ഇടിച്ചുകയറുകയായിരുന്നു. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. തിങ്കളാഴ്ചയാണ് ബസ് എറണാകുളത്തു നിന്നു ബെംഗളൂരുവിലേക്കു പോയത്. യാത്രക്കാരില്ലാത്തതിനാൽ തിരിച്ചുവരുന്നത് ഒരു ദിവസം നീട്ടുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് വന്ന എ സി വോൾവോ ബസായിരുന്നു ഇത്. ടൈൽസുമായി കേരളത്തിൽ നിന്ന് പോയ കണ്ടെയ്‌നർ ലോറിയാണ് അപകടമുണ്ടാക്കിയത്. കണ്ടക്ടറും ഡ്രൈവറും അപകടത്തിൽ മരിച്ചു. ടി.ഡി. ഗിരീഷ്, ബൈജു എന്നിവരായിരുന്നു ബസിലെ കണ്ടക്ടറും ഡ്രൈവറും. എറണാകുളം ഡിപ്പോയിലെ വാഹനമാണ് അപകടത്തിൽ പെട്ടത്. 48 പേരായിരുന്നു ബസിലുണ്ടായിരുന്നത്. തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് മരിച്ചവരുടെ മൃതദേഹങ്ങൾ മാറ്റി.

വൺവേ തെറ്റിച്ചെത്തിയ ലോറിയുടെ ടയർ പൊട്ടി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറിയിലുണ്ടായിരുന്നവർ ഓടിപ്പോയിരിക്കുകയാണ്. കൂട്ടിയിടിയുടെ ആഘാതത്തിൽ ബസിന്റെ ഒരുഭാഗം തകർന്നു. ഇവിടെ ഇരുന്നവരാണ് അപകട സ്ഥലത്ത് തന്നെ മരിച്ചത്. എറണാകുളം ഡിപ്പോയിലെ ബസാണ് അപകടത്തിൽ പെട്ടത്. 48 പേരായിരുന്നു ബസിലുണ്ടായിരുന്നത്. ബസിൽ ഏറെയും മലയാളികളായിരുന്നു. കണ്ടെയ്നർ ലോറി ഇടിച്ച ഭാഗത്തുണ്ടായിരുന്ന യാത്രക്കാരുടെ ശരീരഭാഗങ്ങൾ ഇടിയുടെ ആഘാതത്തിൽ ഛിന്നഭിന്നമായി പോയിട്ടുണ്ട്. ബസിലും കണ്ടെയ്നർ ലോറിയിലുമായി ചിതറിക്കിടന്ന ശരീര ഭാഗങ്ങൾ പൊലീസും രക്ഷാപ്രവർത്തകരും ചേർന്ന് മാറ്റി.

തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് മരിച്ചവരുടെ മൃതദേഹങ്ങൾ മാറ്റി. . അപകടം നടന്നത് നഗരത്തിൽ നിന്ന് വളരെ അകലെ ആയിരുന്നതിനാലും അർധ രാത്രിയിലായിരുന്നതിനാലും രക്ഷാപ്രവർത്തനം വൈകിയാണ് തുടങ്ങിയത്. ആദ്യം തദ്ദേശവാസികളാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. പിന്നീട് ഫയർ ആൻഡ് റെസ്‌ക്യൂ സംഘവും പൊലീസും സ്ഥലത്തെത്തി. കോയമ്പത്തൂരിൽ അപകടത്തിൽപെട്ട കെഎസ്ആർടിസി ബസിലുള്ളവരുടെ വിവരങ്ങൾ അറിയാൻ 9495099910 എന്ന ഹെൽലൈൻ നമ്പറിൽ വിളിക്കാമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ. സംഭവ സ്ഥലത്തുള്ള പാലക്കാട് എടിഒയുടെ നമ്പറാണിത്. അതിനിടെ കോയമ്പത്തൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനും വേണ്ട സൗകര്യങ്ങൾ ചെയ്യാൻ പാലക്കാട് ജില്ലാ കലക്ടർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.

അപകടത്തെ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി മനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഗതാഗത മന്ത്രി അറിയിച്ചു. ഡ്രൈവർക്കും കണ്ടക്ടർക്കും പുറമേ 48 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നിരവധി പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. യാത്രക്കാരിൽ ഏറെയും മലയാളികളാണെന്നും മന്ത്രി പറഞ്ഞു. ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് വന്ന കെഎസ്ആർടിസി വോൾവോ ബസ് കേരള രജിസ്ട്രേഷനിലുള്ള കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം.

തമിഴ്‌നാട് സർക്കാരുമായും തിരുപ്പൂർ ജില്ലാ കലക്ടറുമായും സഹകരിച്ച് സാധ്യമായ എല്ലാ ആശ്വാസ നടപടികളും കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചു. അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കോയമ്പത്തൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനും വേണ്ട സൗകര്യങ്ങൾ ചെയ്യാൻ പാലക്കാട് ജില്ലാ കലക്ടർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.

ബാംഗ്ലൂരിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. മരണമടഞ്ഞവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തമിഴ്‌നാട് സർക്കാരുമായും തിരുപ്പൂർ ജില്ലാ കലക്ടറുമായും സഹകരിച്ച് സാധ്യമായ എല്ലാ ആശ്വാസ നടപടികളും കൈക്കൊള്ളും. അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP