Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബംഗളുരുവിൽ നിന്ന് ഇലക്ട്രോണിക് സിറ്റി വഴി ഹൊസൂർ പിന്നിട്ട് കോയമ്പത്തൂരിലേക്കുള്ള യാത്രയ്ക്കിടെ തിരുപ്പൂരിൽ എത്തും മുമ്പ് ഒളിച്ചിരുന്ന ദുരന്തം; എറണാകുളത്ത് ഇറങ്ങാനുണ്ടായിരുന്നത് 25 പേർ; പാലക്കാട്ടേക്ക് നാലു യാത്രക്കാർ; തൃശൂരിലേക്ക് വന്നത് 19 പേരും; ഗരുഡയിലെ റിസർവേഷൻ ചാർട്ടിൽ നിറയുന്നത് അവനാശിയിൽ ദുരന്തത്തിന് ഇരയായവരുടെ കേരള ബന്ധം; ഇത് കെ എസ് ആർ ടി സിയെ തേടിയെത്തിയ സമീപകാലത്തെ ഏറ്റവും വലിയ ദുരന്തം; വിശദ അന്വേഷണത്തിന് തമിഴ്‌നാടിന്റെ സഹായം തേടാൻ കേരളം

ബംഗളുരുവിൽ നിന്ന് ഇലക്ട്രോണിക് സിറ്റി വഴി ഹൊസൂർ പിന്നിട്ട് കോയമ്പത്തൂരിലേക്കുള്ള യാത്രയ്ക്കിടെ തിരുപ്പൂരിൽ എത്തും മുമ്പ് ഒളിച്ചിരുന്ന ദുരന്തം; എറണാകുളത്ത് ഇറങ്ങാനുണ്ടായിരുന്നത് 25 പേർ; പാലക്കാട്ടേക്ക് നാലു യാത്രക്കാർ; തൃശൂരിലേക്ക് വന്നത് 19 പേരും; ഗരുഡയിലെ റിസർവേഷൻ ചാർട്ടിൽ നിറയുന്നത് അവനാശിയിൽ ദുരന്തത്തിന് ഇരയായവരുടെ കേരള ബന്ധം; ഇത് കെ എസ് ആർ ടി സിയെ തേടിയെത്തിയ സമീപകാലത്തെ ഏറ്റവും വലിയ ദുരന്തം; വിശദ അന്വേഷണത്തിന് തമിഴ്‌നാടിന്റെ സഹായം തേടാൻ കേരളം

മറുനാടൻ മലയാളി ബ്യൂറോ

കോയമ്പത്തൂർ: കോയമ്പത്തൂർ അവിനാശിയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർ മരിക്കുമ്പോൾ അത് കെ എസ് ആർ ടി സിയുടെ ചരിത്രത്തിൽ ഈയിടെയുണ്ടായ ഏറ്റവും വലിയ ദുരന്തമാണം. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന കെഎസ്ആർടിസി വോൾവോ ബസും കണ്ടെയ്നർ ലോറിയുമാണ് അപടകത്തിൽപ്പെട്ടത്. 23 പേർക്ക് പരിക്കേറ്റു. വോൾവോ ബസിലെ യാത്രക്കാരുടെ വിവരങ്ങൾ കെ എസ് ആർ ടി സി പുറത്തു വിട്ടിട്ടുണ്ട്.

യാത്രക്കാരെല്ലാം ബംഗളുരുവിൽ നിന്ന് കയറിയവരാണ്. ഇവരെല്ലാം ബസിൽ ഉണ്ടായിരുന്നു. ഇതിൽ എറണാകുളത്ത് ഇറങ്ങാനുണ്ടായിരുന്നവർ 25 പേരായിരുന്നു. പാലക്കാട്ടേക്ക് നാലു യാത്രക്കാരും തൃശൂരിലേക്ക് വന്നത് 19 ആളുകളും. ഇതോടെ അവനാശിയിൽ ദുരന്തത്തിന് ഇരയായവരെല്ലാം കേരളത്തിലേക്ക് വന്നവരാണെന്നും വ്യക്തമാവുകയാണ്. വോൾവോ ബസിലെ 48 സീറ്റിലേക്കും ബംഗളുരുവിൽ നിന്ന് തന്നെ യാത്രക്കാരുടെ റിസർവ്വേഷൻ ഉണ്ടായിരുന്നു. ഗരുഡയിലെ റിസർവേഷൻ ചാർട്ട് പുറത്തു വരുമ്പോൾ കൊല്ലപ്പെട്ടവരെല്ലാം കേരള ബന്ധങ്ങൾ ഉള്ളവരാണെന്നാണ് വ്യക്തമാകുന്നത്. റിസർവ്വേഷൻ ചാർട്ടിലെ വിവരങ്ങൾ വച്ചാണ് മരിച്ചവരെ തിരിച്ചറിയുന്നത്.

ബംഗളുരൂവിൽ നിന്ന് ആറേകാലിന് എടുത്ത ബസ് 5.50നായിരുന്നു എറണാകുളത്ത് എത്തേണ്ടിയിരുന്നത്. ഇലട്രോണിക് സിറ്റിയിൽ നിർത്തി ഹൊസുരും പിന്നിട്ട് കോയമ്പത്തൂരിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. ഷെഡ്യൂൾ പ്രകാരം പുലർച്ചെ മൂന്ന് മണിക്ക് പാലക്കാട് എത്തേണ്ടതായിരുന്നു ബസ്. ടൈൽസുമായി കേരളത്തിൽ നിന്ന് പോയ കണ്ടെയ്‌നർ ലോറിയാണ് അപകടമുണ്ടാക്കിയത്. കേരള രജിസ്‌ട്രേഷനിലുള്ള ലോറിയാണ് ഇത്. എറണാകുളത്ത് നിന്നാണ് ഈ ലോറിയും പോയതെന്നാണ് സൂചന.

ലോറിയുടെ ടയർ പൊട്ടിയതാണ് അപകടമുണ്ടാകാൻ കാരണമെന്ന് സൂചനയുണ്ട്. ടയർ പൊട്ടിയ ലോറി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്നത് നഗരത്തിൽ നിന്ന് വളരെ അകലെ ആയിരുന്നതിനാലും അർധ രാത്രിയിലായിരുന്നതിനാലും രക്ഷാപ്രവർത്തനം വൈകിയാണ് തുടങ്ങിയത്. ആദ്യം തദ്ദേശവാസികളാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. പിന്നീട് ഫയർ ആൻഡ് റെസ്‌ക്യൂ സംഘവും പൊലീസും സ്ഥലത്തെത്തി. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ അവിനാശി ആശുപത്രിയിലും കോയമ്പത്തൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കോയമ്പത്തൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനും വേണ്ട സൗകര്യങ്ങൾ ചെയ്യാൻ പാലക്കാട് ജില്ലാ കലക്ടർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. മരണമടഞ്ഞവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തമിഴ്‌നാട് സർക്കാരുമായും തിരുപ്പൂർ ജില്ലാ കലക്ടറുമായും സഹകരിച്ച് സാധ്യമായ എല്ലാ ആശ്വാസ നടപടികളും കൈക്കൊള്ളും. അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കെഎസ്ആർടിസി എംഡിയോട് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ നിർദ്ദേശിച്ചു. തമിഴ് നാട് സർക്കാരിന്റെ സഹായത്തോടെ അന്വേഷണം നടത്താനാണ് തീരുമാനം. ലോറിയിലുണ്ടായിരുന്നവർ രക്ഷപ്പെട്ടതായാണ് സൂചന.

കൂട്ടിയിടിയുടെ ആഘാതത്തിൽ ബസിന്റെ ഒരുഭാഗം ഏതാണ് പൂർണമായും തകർന്ന നിലയിലാണ്. ബസിൽ ഏറെയും മലയാളികളായിരുന്നു യാത്രക്കാരെന്നാണ് സൂചന. കണ്ടെയ്നർ ലോറി ഇടിച്ച ഭാഗത്തുണ്ടായിരുന്ന യാത്രക്കാർ മരിച്ചുവെന്നാണ് കരുതുന്നത്. ഇവരിൽ ചിലരുടെ ശരീരഭാഗങ്ങൾ ഇടിയുടെ ആഘാതത്തിൽ ഛിന്നഭിന്നമായി പോയിട്ടുണ്ട്. ബസിലും കണ്ടെയ്നർ ലോറിയിലുമായി ചിതറിക്കിടന്ന ശരീര ഭാഗങ്ങൾ പൊലീസും രക്ഷാപ്രവർത്തകരും ചേർന്ന് മാറ്റി.

ഫെബ്രുവരി 17-നാണ് അപകടത്തിൽ പെട്ട് ബസ് എറണാകുളത്ത് നിന്ന് ബെംഗളുരിവിലേക്ക് പോയത്. തൊട്ടുപിറ്റേന്ന് തന്നെ കേരളത്തിലേക്ക് മടങ്ങേണ്ടിയിരുന്ന ബസ് യാത്രക്കാർ ഇല്ലാത്തതിനാൽ ഒരു ദിവസം വൈകി പത്തൊമ്പതിനാണ് മടങ്ങിയത്. ആ മടക്കം മരണത്തിലേക്കായിരുന്നു. പുലർച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയിൽ വെച്ച് കെ.എസ്.ആർ.ടി.സി അപകടത്തിൽ പെട്ടത്. 10 പേർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടം നടക്കുമ്പോൾ യാത്രക്കാരിൽ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകർന്ന നിലയിലാണ്. ചിലത് തെറിച്ചുപോയി.

കോയമ്പത്തൂരിൽ അപകടത്തിൽപെട്ട കെഎസ്ആർടിസി ബസിലുള്ളവരുടെ വിവരങ്ങൾ അറിയാൻ 9495099910 എന്ന ഹെൽലൈൻ നമ്പറിൽ വിളിക്കാമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ. സംഭവ സ്ഥലത്തുള്ള പാലക്കാട് എടിഒയുടെ നമ്പറാണിത്. തിരുപ്പൂർ കളക്റ്റ്രേറ്റിലും ഹെൽപ്ലൈൻ നമ്പറിൽ ബന്ധപ്പെടാം- 7708331194. മറ്റ് ഹൈൽപ് ലൈൻ നമ്പറുകൾ-9447655223, 0491 2536688. അപകടത്തെ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി മനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP