Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിഎജി റിപ്പോർട്ടിനെ അവഗണിക്കുകയാണ് സർക്കാരിന്റെ ഉദ്ദേശമെങ്കിൽ ഇടപെടേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ; സിഎജിയുടെ കണ്ടെത്തലുകൾ സംബന്ധിച്ച് നിയമസഭ മുമ്പാകെ സർക്കാർ മറുപടി പറയേണ്ടതിന് പകരം ഉദ്യോഗസ്ഥരെ കൊണ്ട് മറുപടി പറയിക്കുന്നത് തെറ്റായ രീതിയെന്ന് വിമർശനം

സിഎജി റിപ്പോർട്ടിനെ അവഗണിക്കുകയാണ് സർക്കാരിന്റെ ഉദ്ദേശമെങ്കിൽ ഇടപെടേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ; സിഎജിയുടെ കണ്ടെത്തലുകൾ സംബന്ധിച്ച് നിയമസഭ മുമ്പാകെ സർക്കാർ മറുപടി പറയേണ്ടതിന് പകരം ഉദ്യോഗസ്ഥരെ കൊണ്ട് മറുപടി പറയിക്കുന്നത് തെറ്റായ രീതിയെന്ന് വിമർശനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സിഎജി റിപ്പോർട്ടിനെ അവഗണിക്കുകയാണെങ്കിൽ വിഷയത്തിൽ കേന്ദ്രം ഇടപെടുമെന്ന് സൂചന നൽകി കേന്ദ്രമന്ത്രി വി.മുരളീധരൻ. അവഗണിച്ചതുകൊണ്ട് വിഷയം അവസാനിക്കില്ലെന്നും മുരളീധരൻ പറഞ്ഞു.

സിഎജി റിപ്പോർട്ടിന് മേലുള്ള സംസ്ഥാന സർക്കാർ നടപടിയെ രൂക്ഷമായ ഭാഷയിലാണ് കേന്ദ്ര മന്ത്രി വിമർശിച്ചത്. സിഎജിയുടെ കണ്ടെത്തലുകൾ സംബന്ധിച്ച് നിയമസഭ മുമ്പാകെ സർക്കാർ മറുപടി പറയേണ്ടതിന് പകരം ഉദ്യോഗസ്ഥരെ കൊണ്ട് മറുപടി പറയിക്കുന്നത് തെറ്റായ രീതിയാണ്. സിഎജി യുടെ റിപ്പോർട്ടിലെ പരാമർശങ്ങൾ സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി റിപ്പോർട്ട് എഴുതിയത് ശരിയായ കീഴ്‌വഴക്കമല്ല. മാത്രമല്ല അത് നിയമപരവുമല്ല. സി എജിയെ വിമർശിച്ച് മാധ്യമങ്ങളിലൂടെ വാർത്ത പരുത്തുന്നത് ജനങ്ങളെ തെറ്റിധരിപ്പിക്കാനാണെന്നും മുരളീധരൻ പറഞ്ഞു.

സിഎജി യുടെ കണ്ടത്തലുകളെ അവഗണിക്കാൻ തീരുമാനിച്ചതുകൊണ്ട് വിഷയം അവസാനിക്കില്ല. മുഖ്യമന്ത്രി ഉൾപ്പെടെ ആരോപണ മുനയിൽ നിൽക്കുമ്പോൾ കാര്യങ്ങളെ അവഗണിക്കുന്നത് ആരോപണങ്ങളെ ബലപ്പെടുത്തും. സിഎജി റിപ്പോർട്ടിന് മേൽ പിണറായി സർക്കാർ കണ്ണടക്കുകയാണെങ്കിൽ കേന്ദ്ര സർക്കാർ ഇടപെടുമെന്നും മുരളീധരൻ വ്യക്തമാക്കി.

ശിവകുമാറിനെതിരെയുള്ള അന്വേഷണത്തിൽ പ്രതിപക്ഷവുമായി അഡ്ജസ്മെന്റ് ഉണ്ടെങ്കിൽ അത് തുറന്ന് കാട്ടുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP