Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

20 മില്യൺ ദിർഹം വില വരുന്ന ആഭരണങ്ങൾ കവർന്ന സംഘത്തെ ദുബായ് പൊലീസ് പിടികൂടി; പിടി വീണത് വെറും 48 മണിക്കൂറിനുള്ളിൽ; കാര്യമായ തെളിവുകൾ ഇല്ലാതിരുന്നിട്ടും മോഷ്ടാക്കളെ അതിവേഗം കുടുക്കിയ ദുബായ് പൊലീസിന് ആശംസാ പ്രവാഹം; കൊള്ളസംഘത്തിൽ ഉണ്ടായിരുന്നത് നാല് പുരുഷന്മാരും ഒരു യുവതിയും; മോഷണ വസ്തുക്കളുമായി രാജ്യം വിടാനുള്ള പദ്ധതി തയ്യാറാക്കിയ സംഘത്തെ പൊലീസ് പൊക്കിയത് ഒളിത്താവളത്തിലെത്തി

20 മില്യൺ ദിർഹം വില വരുന്ന ആഭരണങ്ങൾ കവർന്ന സംഘത്തെ ദുബായ് പൊലീസ് പിടികൂടി; പിടി വീണത് വെറും 48 മണിക്കൂറിനുള്ളിൽ; കാര്യമായ തെളിവുകൾ ഇല്ലാതിരുന്നിട്ടും മോഷ്ടാക്കളെ അതിവേഗം കുടുക്കിയ ദുബായ് പൊലീസിന് ആശംസാ പ്രവാഹം; കൊള്ളസംഘത്തിൽ ഉണ്ടായിരുന്നത് നാല് പുരുഷന്മാരും ഒരു യുവതിയും; മോഷണ വസ്തുക്കളുമായി രാജ്യം വിടാനുള്ള പദ്ധതി തയ്യാറാക്കിയ സംഘത്തെ പൊലീസ് പൊക്കിയത് ഒളിത്താവളത്തിലെത്തി

മറുനാടൻ ഡെസ്‌ക്‌

ദുബായ്: എമിറേറ്റിലെ പ്രവാസിയുടെ വീട്ടിൽ നിന്നും 20 മില്യൺ ദിർഹം (ഏതാണ്ട് 5.5 മില്യൺ ഡോളർ) വില വരുന്ന ആഭരണങ്ങൾ കവർന്ന സംഘത്തെ 48 മണിക്കൂറിനുള്ളിൽ ദുബായ് പൊലീസ് പിടികൂടി. തെളിവൊന്നുമില്ലാഞ്ഞിട്ടു കൂടിയും റെക്കോർഡ് സമയത്തിനുള്ളിൽ പ്രതികളെ പിടികൂടിയതിന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി, ദുബായ് പൊലീസിലെ ജനറൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥരെ പ്രശംസിച്ചു.

ഒരു അടിയന്തിര ഫോൺകോളിന് ശേഷം വെറും 48 മണിക്കൂറിനുള്ളിൽ സംഘം പിടിക്കപ്പെട്ടു. തെളിവുകളൊന്നും ഇല്ലാതിരിന്നിട്ടും ആഭരണങ്ങൾ വീണ്ടെടുത്തു. ഇത് ഞങ്ങളുടെ ഉദ്യോഗസ്ഥരുടെ വളരെ മികച്ച ഇടപെടലാണ് എന്ന് അൽ മസൂരി പറഞ്ഞു. വിസിറ്റിങ് വിസയിൽ ഏഷ്യയിൽ നിന്നും വന്നിട്ടുള്ള 5 അംഗ സംഘമാണ് മോഷണത്തിനു പിന്നിൽ. സംഘത്തിൽ 4 പുരുഷന്മാരും 1 സ്ത്രീയുമാണുള്ളത്.

ആഭരണങ്ങൾ നഷ്ടപ്പെട്ട ആൾ തന്റെ വീട്ടിൽ വേണ്ടത്ര സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിരുന്നില്ല. അതിനാൽ പ്രതികൾക്കെതിരായി യാതൊരു തെളിവും ലഭിച്ചിരുന്നില്ല. എല്ലാവരും തങ്ങളുടെ സുരക്ഷ കൂടുതൽ ഉറപ്പുവരുത്തേണ്ടതാണെന്നും ദുബായ് പൊലീസിലെ ജനറൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ബ്രിഗേഡിയർ ജമാൽ സേലം അൽ ജല്ലഫ് ജനങ്ങളോട് ആവശ്യപ്പെട്ടു.

താനും തന്റെ ഭാര്യയും ഉറക്കമുണർന്ന് സേഫ് തുറന്നു നോക്കുമ്പോൾ വില കൂടിയ വാച്ചുകൾ, വജ്രങ്ങൾ, സ്വർണം എന്നിവയെല്ലാം മുഴുവനായും നഷ്ടപ്പെട്ടതായി കാണുകയായിരുന്നുവെന്ന് ആഭരണം നഷ്ടപ്പെട്ടയാൾ പൊലീസിനോട് പറഞ്ഞു.

സംശയിക്കപ്പെട്ടിട്ടുള്ള ആളുകളിൽ ഒരാൾ വേറെയും മോഷണശ്രമങ്ങളുടെ ഭാഗമായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മോഷണ വസ്തുക്കൾ വാങ്ങുന്നവരുമായി ബന്ധപ്പെട്ട ഒരാളേയും കണ്ടെത്തിയിട്ടുണ്ട്. മോഷണവസ്തുക്കളുമായി രാജ്യം വിടാനുള്ള പദ്ധതിയിലായിരുന്നു സംഘം. എന്നീൽ അത് പരാജയപ്പെടുത്തി പൊലീസ് അവരുടെ ഒളിത്താവളത്തിൽ റെയ്ഡ് നടത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP