Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാസം 8000 രൂപ ശമ്പളം നൽകാമെന്ന് വാഗ്ദാനം ചെയ്തു യുവതിയെ വീട്ടുജോലിക്കായി നിർത്തിയത് ബിൻസ; വീട്ടിലെത്തുന്ന പലർക്കായി യുവതിയെ കാഴ്ചവെച്ചു; സുഹൃത്തുക്കൾക്കൊപ്പം എറണാകുളത്തെ ലോഡ്ജ് മുറിയിൽ കൊണ്ടുപോയും പീഡനം; വീട്ടിൽ നിന്നും പുറത്തുപോകുമ്പോൾ രക്ഷപെടാതിരിക്കാൻ വാതിൽ പുറമെ നിന്ന് പൂട്ടിയിട്ടു; സഹോദരന്റെ കുട്ടിയുടെ ജന്മദിനത്തിനായി വീട്ടിൽ എത്തിയപ്പോൾ പൊലീസിൽ പരാതി നൽകിയതോടെ ബിൻസയും യുവതിയും സുഹൃത്തുക്കളും പിടിയിൽ

മാസം 8000 രൂപ ശമ്പളം നൽകാമെന്ന് വാഗ്ദാനം ചെയ്തു യുവതിയെ വീട്ടുജോലിക്കായി നിർത്തിയത് ബിൻസ; വീട്ടിലെത്തുന്ന പലർക്കായി യുവതിയെ കാഴ്ചവെച്ചു; സുഹൃത്തുക്കൾക്കൊപ്പം എറണാകുളത്തെ ലോഡ്ജ് മുറിയിൽ കൊണ്ടുപോയും പീഡനം; വീട്ടിൽ നിന്നും പുറത്തുപോകുമ്പോൾ രക്ഷപെടാതിരിക്കാൻ വാതിൽ പുറമെ നിന്ന് പൂട്ടിയിട്ടു; സഹോദരന്റെ കുട്ടിയുടെ ജന്മദിനത്തിനായി വീട്ടിൽ എത്തിയപ്പോൾ പൊലീസിൽ പരാതി നൽകിയതോടെ ബിൻസയും യുവതിയും സുഹൃത്തുക്കളും പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

നിലമ്പൂർ: വീട്ടുജോലിക്കാരിയെന്ന് പറഞ്ഞു യുവതിയെ വിശ്വസിപ്പിച്ചു വീട്ടിൽ പാർപ്പിച്ചു പലർക്കായി കാഴ്‌ച്ചവെച്ചു സംഭവത്തിൽ യുവതിയും സുഹൃത്തുക്കളും അറസ്റ്റിലായി. മലപ്പുറം ജില്ലയിലെ എടക്കര സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. സംഭവത്തിൽ വീട്ടുടമയായ യുവതിയും ഉൾപ്പടെ മൂന്ന് പേരാണ് അറസ്റ്റിലായത്. എടക്കര തമ്പുരാൻകുന്ന് സരോവരം വീട്ടിൽ ബിൻസ (31), എടക്കര കാക്കപ്പരത എരഞ്ഞിക്കൽ ശമീർ (21), ചുള്ളിയോട് പറമ്പിൽ മുഹമ്മദ് ഷാൻ (24) എന്നിവരെയാണ് എടക്കര പൊലീസ് ഇൻസ്‌പെക്ടർ മനോജ് പറയറ്റയും സംഘവും അറസ്റ്റ് ചെയ്തത്.

മൂന്നുവയസ്സുള്ള കുട്ടിയെ പരിചരിക്കാനായാണ് ബിൻസ യുവതിയെ ജോലിക്കു നിർത്തിയത്. എന്നാൽ, പിന്നീട് യുവതിക്ക് നേരിടേണ്ടി വന്നതുകൊടിയ പീഡനങ്ങൾ ആയിരുന്നു. കഴിഞ്ഞ ജനുവരി 20നാണ് യുവതി എത്തിയത്. പ്രതിമാസം 8000 രൂപ ശമ്പളം നൽകാമെന്ന വ്യവസ്ഥയിലായിരുന്നു ജോലി തരപ്പെടുത്തിയത്. എന്നാൽ, ബിൻസ വട്ടിൽ നിന്നും പുറത്തു പോകുമ്പോൾ വാതിൽ പുറമേ നിന്നും പൂട്ടുകയായിരുന്നു പതിവ്.

വീട്ടിലേക്ക് എത്തിയവരുമായി കിടക്ക പങ്കിടാൻ ബിൻസ യുവതിയോടെ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് ഭീഷണിയുമായതോടെ യുവതിക്ക് മുന്നിൽ മറ്റു മാർഗ്ഗങ്ങളില്ലാതായി. ഭീഷണിക്ക് വഴങ്ങി നിരവധി പേരുമായി യുവതിക്ക് വഴങ്ങേണ്ടി വന്നു. ഇത് കൂടാതെ മറ്റു ചിലയിടങ്ങളിൽ കൊണ്ടുപോയിയും യുവതിയെ കാഴ്‌ച്ചവെച്ചു.

എറണാകുളത്തെ ലോഡ്ജ് മുറിയിൽ കൊണ്ടുപോയും പലർക്കും യുവതിയെ കാഴ്ചവെച്ചു. സഹോദരന്റെ കുട്ടിയുടെ ജന്മദിനം പ്രമാണിച്ച് വീട്ടിലെത്തിയപ്പോഴാണ് യുവതി പീഡനത്തിനിരയായ വിവരം അറിയിച്ചതും തുടർന്ന് പൊലീസിൽ പരാതി നൽകിയതും. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP