Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീവനൊടുക്കിയത് ആറാട്ടുകുളങ്ങരയ്ക്ക് സമീപമുള്ള പൊതുശ്മശാനത്തിൽ; കെട്ടിച്ചമച്ച പോക്‌സോ കേസിന് പിന്നിൽ സ്‌കൂളിലെ ഇന്റേണൽ പ്രശ്‌നങ്ങൾ; കുടുക്കിയത് സ്‌കൂൾ സൂപ്രണ്ടും ഡ്രൈവറും കൗൺസിലറായ വനിതയും? പോക്‌സോ കേസിൽ പ്രതിയായ ഏറ്റുമാനൂർ മോഡൽ റെസിഡൻഷ്യൽ സകൂളിലെ സംഗീതാദ്ധ്യാപകന്റെ മരണം വിവാദമായത് ആത്മഹത്യാ കുറിപ്പ് പുറത്തുവന്നതോടെ

ജീവനൊടുക്കിയത് ആറാട്ടുകുളങ്ങരയ്ക്ക് സമീപമുള്ള പൊതുശ്മശാനത്തിൽ; കെട്ടിച്ചമച്ച പോക്‌സോ കേസിന് പിന്നിൽ സ്‌കൂളിലെ ഇന്റേണൽ പ്രശ്‌നങ്ങൾ; കുടുക്കിയത് സ്‌കൂൾ സൂപ്രണ്ടും ഡ്രൈവറും കൗൺസിലറായ വനിതയും? പോക്‌സോ കേസിൽ പ്രതിയായ ഏറ്റുമാനൂർ മോഡൽ റെസിഡൻഷ്യൽ സകൂളിലെ സംഗീതാദ്ധ്യാപകന്റെ മരണം വിവാദമായത് ആത്മഹത്യാ കുറിപ്പ് പുറത്തുവന്നതോടെ

എം മനോജ് കുമാർ

കോട്ടയം: പോക്‌സോ കേസ് കെട്ടിച്ചമച്ചതെന്ന് ചൂണ്ടിക്കാട്ടിയുള്ള സംഗീതാധ്യാപകന്റെ ആത്മഹത്യാകുറിപ്പ് വിവാദമാകുന്നു. പോക്‌സോ കേസിൽ പ്രതിയായ വൈക്കം സ്വദേശി നരേന്ദ്രബാബു(44)വിനെയാണ് ആറാട്ടുകുളങ്ങരയ്ക്ക് സമീപമുള്ള പൊതുശ്മശാനത്തിൽ തൂങ്ങി മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടത്. ഏറ്റുമാനൂർ സർക്കാർ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ സംഗീതാധ്യാപകനായിരുന്നു. ഇന്നത്തെ തീയതിവെച്ചുള്ള ആത്മഹത്യാ കുറിപ്പിൽ തനിക്കെതിരെ വന്ന പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്നാണ് അദ്ധ്യാപകൻ എഴുതിയിരിക്കുന്നത്. വിരൽ ചൂണ്ടലിൽ പ്രതികളായി പറഞ്ഞിരിക്കുന്നത് അദ്ധ്യാപകൻ ജോലി ചെയ്ത . ഏറ്റുമാനൂർ സർക്കാർ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ മൂന്നു പേരെയാണ്. പോക്‌സോ കേസിന് ആധാരം സ്‌കൂളിലെ ഇന്റെണൽ പ്രശ്‌നങ്ങളാണ് എന്നാണ് അദ്ധ്യാപകൻ ആത്മഹത്യാകുറിപ്പിൽ വിരൽ ചൂണ്ടുന്നത്.

സ്‌കൂൾ സുപ്രണ്ട് , സ്‌കൂൾ ഡ്രൈവർ, കുട്ടികൾക്ക് കൗൺസിലിങ് നടത്തുന്ന വനിത എന്നിവരാണ് പോക്‌സോ കേസിന് പിന്നിൽ എന്നാണ് ആത്മഹത്യാകുറിപ്പിൽ പറഞ്ഞിരിക്കുന്നത്. അദ്ധ്യാപകന്റെ പേരിലുള്ള പോക്‌സോ കേസ് വൈക്കം ഡിവൈഎസ്‌പി അന്വേഷിച്ചുകൊണ്ടിരിക്കെയാണ്. . പോക്‌സോ കേസിൽ അറസ്റ്റിലായതിനെ തുടർന്ന് അദ്ധ്യാപകൻ ജാമ്യത്തിലായിരുന്നു. അതേസമയം അദ്ധ്യാപകനെ സർക്കാർ സസ്‌പെൻഡും ചെയ്തിരുന്നു. സ്‌കൂളിലും അഴിച്ചു പണി വന്നിരുന്നു. സ്‌കൂൾ സൂപ്രണ്ട് അടക്കമുള്ള മിക്കവരെയും സ്ഥലം മാറ്റിയിരുന്നു. അതേസമയം അദ്ധ്യാപകൻ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സൂചനകളുണ്ട്. പോക്‌സോ കേസ് വന്നതിനെ തുടർന്ന് തകർന്ന അവസ്ഥയിലായിരുന്നു. അദ്ധ്യാപകനും അമ്മയും മാത്രമാണ് ആറാട്ടുകുളങ്ങരയുള്ള വീട്ടിലുണ്ടായിരുന്നത്. അദ്ധ്യാപകനെ വീട്ടിൽ കാണാനുമുണ്ടായിരുന്നില്ല. ഇതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്‌ക്കാരത്തിനായി അദ്ധ്യാപകന്റെ മൃതദേഹം ആറാട്ടുകുളങ്ങരയുള്ള വീട്ടിലേക്ക് കൊണ്ടുപോയി.

കഴിഞ്ഞവർഷം നവംബറിലാണ് സ്‌കൂളിലെ സംഗീതാധ്യാപകനായ നരേന്ദ്രബാബു പോക്സോ കേസിൽ അറസ്റ്റിലായത്. സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിൽ നടന്നുവെങ്കിലും കുട്ടികളിൽ സമ്മർദം ചെലുത്തി കേസ് പിൻവലിപ്പിക്കാൻ ശ്രമം നടന്നതായും ആരോപണം വന്നിരുന്നു. ഭയന്ന കുട്ടികൾ പഠനംനിർത്തി ആദിവാസി ഊരുകളിലേക്ക് മടങ്ങിപ്പോവുകയും ചെയ്തിരുന്നു. തുടർന്ന് വിവിധ ഇടപെടലുകൾ വന്നതിനെ തുടർന്നാണ് ഇവർ സ്‌കൂളിൽ തിരികെ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP