Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവാവിനെ ബെക്കിടിച്ച് വീഴ്‌ത്തിയ ശേഷം ഹെൽമറ്റും ഇരുമ്പുപൈപ്പും കൊണ്ട് അടിച്ച് കൊല്ലാനുള്ള ശ്രമം: ഒന്നാംപ്രതിക്ക് പിന്നാലെ കേസിലെ രണ്ടാംപ്രതിയും അറസ്റ്റിൽ

യുവാവിനെ ബെക്കിടിച്ച് വീഴ്‌ത്തിയ ശേഷം ഹെൽമറ്റും ഇരുമ്പുപൈപ്പും കൊണ്ട് അടിച്ച് കൊല്ലാനുള്ള ശ്രമം: ഒന്നാംപ്രതിക്ക് പിന്നാലെ കേസിലെ രണ്ടാംപ്രതിയും അറസ്റ്റിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: യുവാവിനെ ആദ്യം മോട്ടോർസൈക്കിൾ കൊണ്ട് ഇടിച്ചുവീഴ്‌ത്തിയ ശേഷം ഹെൽമറ്റും ഇരുമ്പു പൈപ്പും ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു. ഒന്നാംപ്രതിക്ക് പിന്നാലെ കേസിലെ രണ്ടാംപ്രതിയും അറസ്റ്റിൽ. മങ്കട വേരും പിലാക്കൽ വെച്ച് കടന്നമണ്ണ സ്വദേശിയായ യുവാവിനെ മോട്ടോർസൈക്കിൾ കൊണ്ട് ഇടിച്ചുവീഴ്‌ത്തി ഹെൽമറ്റ് കൊണ്ടും ഇരുമ്പു പൈപ്പ് കൊണ്ടും അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിൽ മങ്കട ചേരിയം സ്വദേശി ആലുങ്ങൽ, മുഹമ്മദ് ഷബീൽ എന്ന ഫബീസ് (19) നെയാണ് ഇന്ന് മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്.

മങ്കട എസ്‌ഐ അബ്ദുൽ അസീസ്, വനിതാ എസ്‌ഐ ഇന്ദിരാ മണി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അബ്ദുൽസലാം നെല്ലായ, ബൈജു കുര്യാക്കോസ്, മൊയ്തീൻ, ബാലകൃഷ്ണൻ, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഒന്നാം പ്രതി റിയാസിനെ കഴിഞ്ഞ 11 ന് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ പ്രതിയാണ് ഷബീൽ. പെരിന്തൽമണ്ണ ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ടാം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

അതേ സമയം പോക്സോ, കഞ്ചാവ് തുടങ്ങി വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ ഇന്ന് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. വള്ളുവമ്പ്രം പുല്ലാര മൂച്ചിക്കൽ കൊണ്ടോട്ടിപ്പറമ്പൻ ഇമ്മിണിക്കര റിയാസ് ബാബു എന്ന പല്ലി ബാബു (35)നെയാണ് മഞ്ചേരി സി ഐ സി അലവി അറസ്റ്റ് ചെയ്തത്. ജില്ലാ കളക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരം പ്രതിക്കെതിരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്കയച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP