Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അവിനാശിയിലേത് കെഎസ്ആർടി വോൾവോ, സ്‌കാനിയ ബസുകൾ ഉപയോഗിച്ചു തുടങ്ങിയശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ അപകടം; രണ്ട് ബസുകളിലെയും യാത്ര സുരക്ഷിതം; അപകടത്തിന്റെ വ്യാപ്തി കൂട്ടിയത് കണ്ടെയ്‌നർ തന്നെയെന്ന് സാങ്കേതിക വിദഗ്ദ്ധർ; നേർക്കുനേർ ഇടിച്ചാൽപോലും ഇത്രയും യാത്രക്കാരുടെ ജീവൻ നഷ്ടമാകുമായിരുന്നില്ലെന്നും വിലയിരുത്തൽ; 'ഗരുഡ'കിങ് ക്ലാസ് ബസ് എന്നും യാത്രക്കാരുടെ പ്രിയപ്പെട്ട ബസ്

അവിനാശിയിലേത് കെഎസ്ആർടി വോൾവോ, സ്‌കാനിയ ബസുകൾ ഉപയോഗിച്ചു തുടങ്ങിയശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ അപകടം; രണ്ട് ബസുകളിലെയും യാത്ര സുരക്ഷിതം; അപകടത്തിന്റെ വ്യാപ്തി കൂട്ടിയത് കണ്ടെയ്‌നർ തന്നെയെന്ന് സാങ്കേതിക വിദഗ്ദ്ധർ; നേർക്കുനേർ ഇടിച്ചാൽപോലും ഇത്രയും യാത്രക്കാരുടെ ജീവൻ നഷ്ടമാകുമായിരുന്നില്ലെന്നും വിലയിരുത്തൽ; 'ഗരുഡ'കിങ് ക്ലാസ് ബസ് എന്നും യാത്രക്കാരുടെ പ്രിയപ്പെട്ട ബസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുപ്പൂർ: കെഎസ്ആർടിസി വോൾവോ, സ്‌കാനിയ ബസുകൾ ഉപയോഗിച്ചു തുടങ്ങിയതിന് ശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ അപകടമാണ് ഇന്നലെ അവിനാശിയിൽ വെച്ച് ഉണ്ടാകുന്നത്. എന്നാൽ, അപകടത്തിന്റെ വ്യാപ്തി കൂട്ടിയത് കണ്ടെയനറും അതിൽ കയറ്റിയിരുന്ന ടൈലുകളും ആണെന്നതാണ് പുറത്തുവരുന്ന വിവരം. സാങ്കേതിക വിദഗ്ദ്ധർ ഇപ്പോഴും അവകാശപ്പെടുന്നത് രണ്ട് ബസുകളും സുരക്ഷിതയാത്രക്ക് പോന്നവയാണ് എന്നാണ്. കെ.എസ്.ആർ.ടി.സി.ക്കും സ്വകാര്യസംരംഭകർക്കും അന്തസ്സംസ്ഥാന പാതകളിലെ സുരക്ഷിത ബസുകളാണ് സ്‌കാനിയയും വോൾവോയും. 2002-ൽ വോൾവോ ബസുകൾ ഉപയോഗിച്ചുതുടങ്ങിയശേഷം കെ.എസ്.ആർ.ടി.സി. നേരിടുന്ന ഏറ്റവും വലിയ അപകടമാണ് അവിനാശിയിൽ സംഭവിച്ചത്.

2016-ൽ വാങ്ങിയ 18 സ്‌കാനിയ ബസുകളിൽ ഒരെണ്ണം അപകടത്തിൽപ്പെട്ട് പൂർണമായും ഉപേക്ഷിക്കേണ്ടിവന്നെങ്കിലും ജീവാപായം ഉണ്ടായില്ല. ബെംഗളൂരു യാത്രയിൽ ഡിവൈഡറിൽ ഇടിച്ചുകയറി മറുവശത്തേക്ക് വീണെങ്കിലും യാത്രക്കാർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ചക്രങ്ങളെല്ലാം വേർപെട്ടെങ്കിലും ബസ് മറിയാതിരുന്നതാണ് യാത്രക്കാരെ രക്ഷിച്ചത്.

ഇപ്പോൾ അപകടം നടന്ന അവിനാശിക്കുസമീപം ഒരുവർഷംമുമ്പ് മേൽപ്പാലത്തിൽനിന്ന് സ്‌കാനിയ ബസ് താഴേക്കുവീണിരുന്നു. വാടക ബസ് ഓടിച്ചിരുന്നത് സ്വകാര്യകമ്പനി ഡ്രൈവറായിരുന്നു. രണ്ടു മേൽപ്പാലങ്ങൾക്കിടയിലൂടെയുള്ള സ്ഥലത്തുനിന്ന് ബസ് കുത്തനെ വീണെങ്കിലും യാത്രക്കാർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. രണ്ട് അപകടങ്ങളും ബസുകളുടെ സുരക്ഷിതത്വത്തിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

ലോറിയുടെ പിന്നിലുണ്ടായിരുന്ന കണ്ടെയ്നറാണ് അവിനാശിയിലെ അപകടത്തിൽ ആളപായമുണ്ടാക്കിയതെന്ന് സാങ്കേതികവിദഗ്ദ്ധർ പറയുന്നു. കണ്ടെയ്നറിലെ ഭാരവും ബസിൽ ഏൽപ്പിച്ച ആഘാതം വർധിപ്പിച്ചു. ബസിന്റെ വലതുവശം പൂർണമായും തകർത്തത് കണ്ടെയ്നറിന്റെ ആഘാതമാണ്. നേർക്കുനേർ ഇടിച്ചാൽപോലും ഇത്രയും യാത്രക്കാരുടെ ജീവൻ നഷ്ടമാകുമായിരുന്നില്ല. അത്ര കരുത്തുള്ള ചട്ടക്കൂടാണ് വോൾവോ, സ്‌കാനിയ ബസുകൾക്കുള്ളത്.

സുരക്ഷക്ക് ഉതുകുന്ന വിധത്തിലാണ് കോച്ച് ഡിസൈൻ ചെയ്തിരിക്കുന്നത്. അപകടത്തിന്റെ ആഘാതം യാത്രക്കാരിലേക്ക് എത്താത്ത വിധത്തിലാണിത്. കോച്ചിന്റെ ചട്ടക്കൂട്ട് സാധാരണ ആഘാതങ്ങളിൽ പൊളിഞ്ഞ് ഉള്ളിലേക്ക് കയറില്ല. ബസ് മറിഞ്ഞാലും കോച്ചിനുള്ളിലേക്ക് ആഘാതം എത്താറില്ല. തമിഴ്‌നാട് വള്ളിയൂരിൽ സ്വകാര്യ വോൾവോ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പുറത്തേക്ക് തെറിച്ച യാത്രക്കാർക്കാണ് ജീവൻ നഷ്ടമായത്. ബസിനുള്ളിലേക്ക് ആഘാതമെത്തിയിരുന്നി. ആധുനിക ബ്രേക്ക് (എ.ബി.എസ്.)സംവിധാനമുള്ളതിനാൽ ഇത്തരം ബസുകൾ നിയന്ത്രണം തെറ്റി മറിയാനുള്ള സാധ്യത കുറവാണ്. ഇലക്ട്രോണിക് സെൻസിങ് സ്റ്റിയറിങും ഡ്രൈവർക്കു കൂടുതൽ നിയന്ത്രണം ഉള്ളതും സുരക്ഷയിൽ ഘടകങ്ങളാകുന്നു.

അതേസമയം ശിവരാത്രി അടക്കം മൂന്നു ദിവസം അവധി ലഭിച്ച സന്തോഷത്തിൽ നാട്ടിലേക്കു തിരിച്ചവരായിരുന്നു ബസിലെ യാത്രക്കാരിലേറെയും 80% സീറ്റുകളിലും ഓൺലൈൻ ബുക്കിങ് പൂർത്തിയായിരുന്നു. പീനിയ ബസവേശ്വര ടെർമിനലിൽ നിന്ന് ബുധൻ വൈകിട്ട് 6.15നാണു പുറപ്പെട്ടത്. സമയനിഷ്ഠയാണ് എറണാകുളം വോൾവോയെ യാത്രക്കാർക്ക് പ്രിയങ്കരമാക്കിയത്. പതിവു യാത്രക്കാർ ഏറെ. വാരാന്ത്യങ്ങളിൽ മുഴുവൻ സീറ്റുകളും നിറഞ്ഞാണ് പുറപ്പെട്ടിരുന്നത്. ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കു യാത്ര ചെയ്യുന്നവരുടെ പ്രിയപ്പെട്ട ബസാണ് ഗരുഡ കിങ് ക്ലാസ് എന്ന എസി ബസ്.

പതിവു യാത്രക്കാരുടെ പ്രിയ സുഹൃത്തുക്കളായ ഡ്രൈവറും കണ്ടക്ടറും ജീവിതയാത്ര മതിയാക്കിപ്പോയവരുടെ പട്ടികയിലുണ്ട്. തിരിച്ചറിഞ്ഞവരിലും തിരിച്ചറിയാത്തവരിലും ഉറ്റവരെ തേടിയെത്തിയ ബന്ധുക്കളുടെ കണ്ണീരണിഞ്ഞ മുഖം. കണ്ണടച്ചു തുറക്കും മുൻപ് ഒപ്പമിരുന്നവരുടെ മരണം കണ്ടതിന്റെ വേദനയുമായി ആശുപത്രികളിൽ കഴിയുന്നവർ. തിരുപ്പൂരിലെയും അവിനാശിയിലെയും കാഴ്ചകൾ.

പുലർച്ചെ അപകടം നടന്നയുടൻ ആദ്യമെത്തിയത് അവിനാശി പൊലീസ്. തുടർന്ന് അഗ്‌നിരക്ഷാ സേനയും നാട്ടുകാരുമെത്തി രക്ഷാപ്രവർത്തനത്തിന് ഒപ്പം കൂടി. മുറിച്ചുമാറ്റിയ പോലെ തകർന്നുപോയ ബസിനരികിൽ മാംസവും രക്തവും ചിതറിക്കിടന്നു. സീറ്റുകൾക്കിടയിൽ ഞെരുങ്ങി ജീവൻ വെടിഞ്ഞ മനുഷ്യരുടെ, ഹൃദയം തകർക്കുന്ന കാഴ്ച കണ്ടിട്ടും പതറാതെ ബാക്കിയുള്ളവരുടെ ജീവനു വേണ്ടി നാടു മുഴുവൻ കൂടെനിന്നു. ആദ്യം അവിനാശി സർക്കാർ ആശുപത്രിയിലും തിരുപ്പൂരിലുമായിരുന്നു മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നത്. തിരിച്ചറിയുന്നതിനായി എല്ലാ മൃതദേഹങ്ങളും തിരുപ്പൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഇതിനിടെ യാത്രക്കാരുടെ ബാഗുകളും മറ്റും അവിനാശി പൊലീസ് സ്റ്റേഷനിലേക്കും മാറ്റി. ഓരോ മൃതദേഹവും തിരിച്ചറിയമ്പോൾ ആശുപത്രി പരിസരത്ത് നിലവിളി ഉയർന്നു.

11 മണിക്ക് മന്ത്രി വി എസ്. സുനിൽകുമാർ എത്തിയതോടെ പോസ്റ്റ്‌മോർട്ടം ഉൾപ്പെടെ നടപടികൾ വേഗത്തിലായി. കേരളത്തിൽ നിന്ന് 20 ആംബുലൻസുകളാണ് എത്തിയത്. പോസ്റ്റ്‌മോർട്ടം കഴിയുന്നമുറയ്ക്ക് ഓരോ മൃതദേഹവും നാട്ടിലേക്ക് അയച്ചുകൊണ്ടിരുന്നു. വൈകിട്ടോടെ മന്ത്രി എ.കെ. ശശീന്ദ്രനും തിരുപ്പൂരിലെത്തി. ആശുപത്രിയിലും അപകടസ്ഥലത്തും എല്ലാ സഹായങ്ങളുമായി തിരുപ്പൂരിലെ മലയാളി സമൂഹവും കൂടെനിന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP